1 GBP = 95.20 INR                       

BREAKING NEWS

കടുവയെ പിടിച്ച കിടുവ! രണ്ടു കോടി തട്ടിയെടുക്കാന്‍ ദുബായില്‍ നിന്നെത്തിയ അനിത എസ് നായര്‍ ശ്രമിച്ചുവെന്ന് പരാതി പറഞ്ഞ് സരിതാ എസ് നായര്‍; സഹപാഠിയെന്ന് പറഞ്ഞ് ഫോണിലൂടെ പരിചയപ്പെട്ടു; രണ്ട് കോടി ക്യാഷായി നല്‍കിയാല്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; ഒപ്പം പഠിച്ചവരെ ചോദിച്ചപ്പോള്‍ കള്ളം പൊളിഞ്ഞു; കെണിയൊരുക്കി പണം തട്ടാനുള്ള പ്രവാസി ബിസിനസ്സുകാരിയുടെ ശ്രമത്തില്‍ നിന്നും സാക്ഷാല്‍ സോളാര്‍ കേസ് പ്രതി രക്ഷപ്പെട്ടത് ഇങ്ങനെ

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം. കടുവയെ കിടുവ പിടിച്ചതിലെ അമ്പരപ്പിലാണ് സോളാര്‍ കേസ് പ്രതി സരിത. സരിതയെ കെണിയില്‍പ്പെടുത്തി രണ്ടു കോടി തട്ടിയെടുക്കാന്‍ ശ്രമിച്ച ദുബായിലെ ബിസിനസുകാരി അനിത എസ് നായരെ ഒടുവില്‍ സരിത തന്നെ പൊളിച്ചടുക്കി. കഴിഞ്ഞ ഒരു മാസമായി സരിതയെ കുടുക്കി പണം തട്ടാന്‍ ഈ സ്ത്രീ ശ്രമിക്കുന്നുവെന്നാണ് സരിത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. സരിതയുടെ സഹോദരനും സഹായിയും ആയ ബിനുവിനെയാണ് മുരുക്കും പുഴ സ്വദേശിനി കൂടിയായ അനിത എസ് നായര്‍ ആദ്യം ബന്ധപ്പെട്ടത്.


സരിതയുടെ സഹപാഠി ആണെന്നും ദുബായില്‍ ബിസിനസ് ചെയ്യുകയാണന്നും പരിചയപ്പെടുത്തിയപ്പോള്‍ ബിനുവന് അസ്വഭാവികത തോന്നിയില്ല പിന്നീട് പല വട്ടം വിളിച്ചു. ഇതിനിടെ സരിതയുമായും സംസാരിച്ചു. സഹപാഠി എന്ന നിലയില്‍ സംസാരിച്ചപ്പോള്‍ തന്നെ സരിതക്ക് പൊരുത്തക്കേട് തോന്നിയിരുന്നു. മുന്‍ പരിചയമുള്ളവരെ പോലെ ഇടപെട്ട അനിത തന്റെ ദുബായിലെ ബിസിനസിനെ കുറിച്ചും വാചാലയായി. അനിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും സരിതയും സഹോദരന്‍ ബിനുവും അത് പ്രകടിപ്പിച്ചില്ല. പിന്നീട് നാട്ടില്‍ എത്തിയ അനിത എസ് നായര്‍ തിരുവനന്തപുരത്തെ പല്ലവ ഹോട്ടലില്‍ വെച്ച് സരിത നായരെ കണ്ടു.

കണ്ടയുടന്‍ ദുബായ് ബിസിനസില്‍ പാര്‍ട്ണര്‍ ആവാന്‍ ക്ഷണിച്ചു. രണ്ടു കോടി മുതല്‍ മുടക്കാനും നിര്‍ബന്ധിച്ചു. അനിതയുടെ പെരുമാറ്റത്തിലെ കൗശലവും താല്‍പര്യവും മനസിലാക്കി ബുദ്ധിപരമായാണ് സരിത ഇടപെട്ടത്. അനിതയുടെ നിര്‍ബന്ധം സഹിക്കായാതായപ്പോള്‍ സരിത പണം എങ്ങനെ വേണമെന്ന് ചോദിച്ചു കൈയിയല്‍ കാഷായി തരാന്‍ പറഞ്ഞു.... അക്കൗണ്ടില്‍ തരാമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഇന്‍കം ടാക്‌സ് പ്രോബ്‌ളം ഉണ്ടെന്നും ക്യാഷ് മതിയെന്നുമാണ് അനിത പറഞ്ഞത്. തുടര്‍ന്ന് ഇന്നലെ (വ്യാഴം ) പല്ലവ ഹോട്ടലില്‍ വെച്ച് അനിത നായര്‍ സരിത നായരെ വീണ്ടും കണ്ടു. തുക അടിയിന്തിരമായി കൈമാറാന്‍ നിര്‍ബന്ധിച്ചു.

പഴയ സഹപാഠി എന്നു പരിചയപ്പെടുത്തിയിരുന്നതിനാല്‍ പഴയ കാര്യങ്ങളെയും മറ്റു സുഹൃത്തുക്കളെയും കുറിച്ച് സരിത ചോദിച്ചതോടെ അനിതക്ക് ഉത്തരം മുട്ടി തുടങ്ങി. ഒടുവില്‍ സരിതയുടെയും സഹോദരന്റെയും നമ്പര്‍ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ പേരു പറഞ്ഞു അയാള്‍ സംഘിപ്പിച്ചു തന്നതാണന്ന്. ഉടന്‍ തന്നെ സരിത ആ മാധ്യമ പ്രവര്‍ത്തകനെ വിളിച്ചപ്പോള്‍ നമ്പര്‍ കൈമാറിയിട്ടില്ലന്ന് മനസിലായി. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ദുബായിലെ ശ്രീകുമാര്‍ എന്നയാള്‍ കേരളത്തിലെ ഏതോ ഒരു മീഡിയയില്‍ നിന്നും തരപ്പെടുത്തതി കൊടുത്തതാണന്ന് സമ്മതിച്ചു. അനിത നായരെ കുറിച്ച സരിത തന്റെ ദുബായി ബന്ധം ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഉന്നതരെ സ്വാധീനിച്ച് കെണിയില്‍ പെടുത്തി പണം തട്ടാന്‍ സാധ്യതയുള്ള ആളാണ് എന്ന് വിവരം കിട്ടി.

അനിത നായര്‍ക്ക് ദുബായില്‍ ക്രൗണ്‍ ഇന്റീരിയര്‍ എന്ന കമ്പിനി ഉണ്ടായിരുന്നു വെന്നും കഴിഞ്ഞ മാസം 18ന് കമ്പിനിയുടെ ട്രേഡ് ലൈസന്‍സ് നഷ്മായെന്നും പത്തൊന്‍പതാം തിയ്യതി അനിത നാട്ടില്‍ എത്തിയെന്നും മനസിലായി. അനിതക്ക് പിന്നില്‍ ഒരു മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടുന്ന ഒരു സംഘം കോണ്‍ഗ്രസുകാരാണന്നാണ് സരിത ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ചില കോണ്‍ഗ്രസുകാരും അനിതക്ക് പിന്നില്‍ ഉണ്ടെന്നാണ് സരിത പറയുന്നത്.അടുത്തിടെ സരിത എസ്. നായര്‍. ആര്‍.കെ നഗര്‍ എംഎല്‍എ ടി.ടി.വി ദിനകരന്‍ നേതൃത്വം നല്‍കുന്ന 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്ന പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഈ വിഷയം പാര്‍ട്ടി നേതാവും എംഎല്‍എയുമായ കെ.ടി. പച്ചമാലിനെ സരിത നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു. നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.. തമിഴ്നാട്ടില്‍ കമ്പനി തുടങ്ങിയപ്പോള്‍ എതിര്‍പ്പുമായി വന്ന കോണ്‍ഗ്രസുകാരെ ചെറുത്തത് ദിനകരന്‍ പാര്‍ട്ടിക്കാരാണെന്നും സരിത വ്യക്തമാക്കിയിരുന്നു. കേരളാതമിഴ്നാട് അതിര്‍ത്തിയായ തക്കലയില്‍ പേപ്പര്‍ നിര്‍മ്മാണ യൂനിറ്റും വില്‍പനശാലയും തുടങ്ങാന്‍ സരിത പദ്ധതിയിട്ടിരുന്നു. എന്നാല്‍, പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

ഇത് മറികടക്കാനാണ് സരിത രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് വിവരം. വിവാദമായ സോളര്‍ കേസില്‍ ജാമ്യം ലഭിച്ച സരിത തമിഴ്നാട്ടിലെ ഒരു സോളാര്‍ കമ്പനിയുടെ പ്രോജക്ട് മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category