1 GBP = 94.50 INR                       

BREAKING NEWS

കോടതി പരാമര്‍ശം ഒഴിവായതോടെ മെത്രാന്റെ അഭിഭാഷകന്‍ നിലപാട് മാറ്റിയതിനെ ഗൗരവമായി കണ്ട് പൊലീസ്; ഫ്രാങ്കോയെ നാട്ടില്‍ എത്തിക്കാന്‍ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് നല്‍കിയതായി സൂചന; മാധ്യമ ശ്രദ്ധ ഒഴിവാക്കാന്‍ ചോദ്യം ചെയ്യല്‍ സ്ഥലത്തെ കുറിച്ച് പൊലീസ് മനപ്പൂര്‍വ്വം നുണ പറയുന്നു; ഗസ്റ്റ് ഹൗസില്‍ ഐജിയുടെ സാന്നിധ്യത്തില്‍ രഹസ്യമായി ചോദ്യം ചെയ്യാന്‍ ആണ് ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍; ചോദ്യം ചെയ്യല്‍ മയപ്പെടുത്താന്‍ ഇക്കുറിയും പൊലീസ് കാത്തിരിക്കുന്നത് ചോദ്യാവലിയുമായി തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രണ്ട് ദിവസം മുമ്പാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പഞ്ചാബ് പൊലീസ് വഴി കേരളാ പൊലീസ് നോട്ടീസ് അയച്ചത്. 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം, കേരളത്തില്‍ ബിഷപ്പ് എത്തുമെന്ന സൂചന ജലന്ധര്‍ രൂപതയും ഇന്നലെ നല്‍കി. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ പരമാര്‍ശങ്ങള്‍ ഉണ്ടായില്ലെന്ന് വന്നതോടെ അവര്‍ നിലപാട് മാറ്റും. ചോദ്യം ചെയ്യുന്നതിനു ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകന്‍ ഇപ്പോള്‍ പറയുന്നു. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കുമെന്ന മുന്‍ പ്രസ്താവനയാണ് അഭിഭാഷകന്‍ തിരുത്തിയത്. ഇതില്‍ ചോദ്യം ചെയ്യാന്‍ മാത്രമാണ് നോട്ടീസെങ്കില്‍ ഹാജരാകുമെന്ന വാദമുണ്ടായിരുന്നു. അതായത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് പൊലീസ് പോകില്ലെന്ന് ഉറപ്പു കൊടുത്താല്‍ മാത്രം കേരളത്തിലെത്തുമെന്ന സൂചനയായിരുന്നു ഇത്. ഇതോടെ കേരളാ പൊലീസും ബിഷപ്പും തമ്മിലെ ഒളിച്ചു കളിയാണ് ചോദ്യം ചെയ്യല്‍ നാടകമെന്നും വ്യക്തമായി. അറസ്റ്റ് ചെയ്യില്ലെന്ന വ്യക്തമായ സൂചന പൊലീസ് ബിഷപ്പിന് നല്‍കിയിട്ടുണ്ടെന്നതും വ്യക്തമായി. ഇതോടെ വീണ്ടും ജലന്ധര്‍ രൂപത മലക്കം മറിഞ്ഞു. അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീടു രംഗത്തെത്തി. നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.

ഇമെയില്‍ വഴിയും ജലന്ധര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനു ബിഷപ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി ബിഷപ് കേരളത്തിലെത്തുമെന്നും രൂപതാധികൃതര്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ നിയമവിദഗ്ധരുമായി ആലോചിച്ചു നടത്തും. അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നു ബിഷപ് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും രൂപത അറിയിച്ചു. ഇതിനിടെ രഹസ്യകേന്ദരത്തിലായിരിക്കും ചോദ്യം ചെയ്യലെന്ന സൂചന മറുനാടന്‍ മലയാളിക്ക് കിട്ടി. ഡിവൈഎസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നത് തെറ്റിധാരണ പരത്താനാണെന്നാണ് ലഭിക്കുന്ന വിവരം.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണം പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമാവില്ല, അല്പംകൂടി കാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചോദ്യംചെയ്യാന്‍ സെപ്റ്റംബര്‍ 19-ന് ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനകം ലഭിച്ച തെളിവിലെ വൈരുധ്യംകൂടി വിലയിരുത്തിയാകും അറസ്റ്റിന്റെ കാര്യത്തില്‍ അന്വേഷണോദ്യോഗസ്ഥന്‍ തീരുമാനമെടുക്കുകയെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു. കുറ്റാരോപിതന്റെ അറസ്റ്റിനാണോ കുറ്റം കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനാണോ പ്രാധാന്യമെന്ന് ഹര്‍ജിക്കാര്‍ ആലോചിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാര്‍ അല്‍പം ക്ഷമ കാട്ടേണ്ടതാണ്. എല്ലാ പീഡനക്കേസുകളും സിബിഐ. അന്വേഷിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ചോദ്യം ചെയ്യലിനെത്താന്‍ പുതിയ ഉപാധികള്‍ പൊലീസിന് മുമ്പില്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഇത് രഹസ്യ ഡീലാക്കണമെന്നും പരസ്യമാക്കരുതെന്നും പൊലീസിലെ ഉന്നതര്‍ തന്നെ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് രൂപത നിലപാട് വിശദീകരണവുമായെത്തി. ഏതായാലും കേരളത്തിലെത്തുന്ന ബിഷപ്പ് ചോദ്യം ചെയ്യലിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

അതീവ രഹസ്യമായി കേരളത്തിലെത്തുന്ന ബിഷപ്പിനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യും. ചോദ്യാവലി തയ്യാറാക്കി നല്‍കി ഉത്തരങ്ങള്‍ എഴുതി വാങ്ങുകയാകും ചെയ്യുക. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജലന്ധറില്‍ എത്തിയപ്പോഴും ചോദ്യാവലി നല്‍കി ഉത്തരങ്ങള്‍ വാങ്ങുകയായിരുന്നു. അതു തന്നെയാകും കേരളത്തിലും തുടരുക. ഏതെങ്കിലും സുരക്ഷിതമായ ഗസ്റ്റ ഹൗസിലാകും ചോദ്യം ചെയ്യല്‍. ദേശീയ മാധ്യമങ്ങളും വിലയ പ്രാധാന്യത്തോടെ തയ്യാറെടുക്കുന്നതിനാല്‍ ബിഷപ്പ് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാനാണ് കരുതല്‍. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വീണ്ടും തയ്യാറെടുപ്പു തുടങ്ങി.

പീഡിപ്പിച്ചിട്ടില്ല എന്നു ബിഷപ് നല്‍കിയ മൊഴി കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള ചോദ്യംചെയ്യല്‍. ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതിനുള്ള വാദങ്ങള്‍ പൊലീസ് നിരത്തും. അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും ഇതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്നും പൊലീസ് പറയുന്നു. കന്യാസ്ത്രീ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതിയില്‍ പീഡനത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്നതാണ് ബിഷപ്പിന്റെ വാദങ്ങളിലൊന്ന്. മറ്റൊരാളെക്കൊണ്ട് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യിച്ചാണ് കര്‍ദിനാളിനുള്ള പരാതി തയാറാക്കിയതെന്നും വിവരം പുറത്തു പോകാതിരിക്കാനാണ് പീഡനം സംബന്ധിച്ച സൂചന ഒഴിവാക്കിയതെന്നും കന്യാസ്ത്രീ കഴിഞ്ഞ ദിവസം പൊലീസിനു വിശദീകരണം നല്‍കി. ഇതോടെ ഈ പ്രശ്നം അകന്നു. എന്നാല്‍ സമാന രീതിയിലുള്ള ആറ് വൈരുദ്ധ്യങ്ങള്‍ ഇപ്പോഴും പൊലീസിന് മുന്നിലുണ്ട്.

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നുവെന്നാണ് പ്രചരണം ഇരുസ്ഥലത്തെയും സൗകര്യങ്ങള്‍ പരിശോധിച്ചു. ശാസ്ത്രീയ ചോദ്യം ചെയ്യലിനു സൗകര്യം ഏറ്റുമാനൂരിലെ ഹൈടെക് മുറിയാണെങ്കിലും സുരക്ഷയും മറ്റു സൗകര്യങ്ങളും പൊലീസ് ക്ലബ്ബിലാണുള്ളത്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇവിടെയെല്ലാം ചോദ്യം ചെയ്യല്‍ നടക്കുമെന്ന പുറമ സൃഷ്ടിച്ച് മറ്റൊരിടത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന സൂചന. മാധ്യമങ്ങളെ കബളിപ്പിക്കാനാണ് ഇത്തരത്തിലെ പരിശോധനകള്‍ ഇപ്പോള്‍ നടത്തുന്നതും.

അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യലെന്നും പറയുന്നു. സഹായത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുമുണ്ടാകും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കും. അതായത് ബിഷപ്പിനെ രക്ഷിച്ചെടുക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥനായ സുഭാഷിന് തോന്നുവിധം തന്നെയാകും ചോദ്യം ചെയ്യല്‍. കോടതിക്കു മുന്നിലുള്ള കാര്യമായതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാവശ്യപ്പെട്ട് കേരള കത്തോലിക് ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റ്, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവരാണ് കോടതിയെ സമീപിച്ചത്.

കുറ്റാരോപിതന്റെ അറസ്റ്റ് വൈകുന്നത് കേസിനെ ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കേസ് സിബിഐ.ക്ക് വിടണമെന്നാണ് കായംകുളം സ്വദേശി വി. രാജേന്ദ്രന്റെ ഹര്‍ജിയിലെ ആവശ്യം. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലായാണ് അന്വേഷണം നടത്തുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്പി. കെ. സുഭാഷ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി വിലയിരുത്തി. കേരളത്തില്‍ ഏഴു ജില്ലകളിലായാണ് അന്വേഷണം നടക്കുന്നത്. 2014-നും 2016-നും ഇടയില്‍ നടന്ന കാര്യമായതിനാല്‍ തെളിവുശേഖരണം വിഷമംപിടിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളുടെയും പ്രതിയുടെയും മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ അക്കാലത്തെ സാഹചര്യങ്ങള്‍കൂടി പരിശോധിക്കണം. പഴയ സംഭവത്തിലെ അന്വേഷണത്തെ അടുത്തുനടന്ന കുറ്റകൃത്യത്തിലേതിനു സമാനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ട് 80 ദിവസമാകുന്നു. സാധാരണ പൗരനെങ്കില്‍ ആദ്യവട്ട മൊഴിയെടുപ്പോടെ തന്നെ അറസ്റ്റിലാകുകയും റിമാന്‍ഡിലാകുകയും ചെയ്യും. പ്രതിസ്ഥാനത്ത് ആത്മീയനേതാവായതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൃദുസമീപനത്തിലേക്ക് മാറി. തെളിവുകള്‍ പരസ്പരം യോജിക്കുന്നില്ല, അതിലെ വൈരുധ്യം മാറ്റിയശേഷമേ അറസ്റ്റിലേക്ക് കടക്കാനാകൂവെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍, കേസന്വേഷണം അനന്തമായി നീളുന്നതിലാണ് കന്യാസ്ത്രീകള്‍ക്ക് ആശങ്ക. പീഡനക്കേസുകളില്‍ ഇരയോടൊപ്പമാണെന്നാണ് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെയെല്ലാം പ്രഖ്യാപിത നിലപാട്.

എന്നാല്‍, ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ മിണ്ടുന്നില്ല. അവസാന നിമിഷം സമരത്തിനൊപ്പം ബിജെപി സജീവമാകുന്നുണ്ട്. അറസ്റ്റിന്റെ കാര്യം കേസ് അന്വേഷിക്കുന്ന പൊലീസാണ് തീരുമാനിക്കേണ്ടത്. എല്ലാ പഴുതുമടച്ചേ അറസ്റ്റിലേക്ക് പോകാനാകൂ. അല്ലെങ്കില്‍ കേസ് കോടതിയില്‍ നില്‍ക്കില്ലെന്നാണ് രാഷ്ട്രീയക്കാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category