1 GBP = 94.90 INR                       

BREAKING NEWS

ഓവര്‍ടേക്ക് ചെയ്ത് മുമ്പില്‍ കയറിയപ്പോള്‍ തൊട്ട് മുമ്പില്‍ റൗണ്ട് എബൗട്ട്; ഒറ്റച്ചവിട്ടില്‍ വാന്‍ പറന്ന് അപ്പുറത്തെത്തി; നോര്‍ഫോക്ക് റൗണ്ട് എബൗട്ടിലെ സിനിമാസ്റ്റൈല്‍ അപകടത്തിന്റെ വീഡിയോ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

എ11 ല്‍ ഒരു സില്‍വര്‍ സിട്രൊജെന്‍ വാന്‍ റൗണ്ട്എബൗട്ടില്‍ ഇടിച്ച് മറിയുന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യം പുറത്ത് വന്നു. ഈ വാന്‍ മറ്റൊരു വാഹനത്തെ മറികടന്ന് മുന്നേറുമ്പോള്‍ റൗണ്ട് എബൗട്ടിന് മുന്നില്‍ പെടുകയും സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഇടിച്ച് പറക്കുകയുമായിരുന്നു. നോര്‍ഫോക്ക് റൗണ്ട് എബൗട്ടിലെ സിനിമാ സ്റ്റൈല്‍ അപകടത്തിന്റെ ദൃശ്യം വൈറലാവുകയാണ്. ഇവിടെ റൗണ്ട് എബൗട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന  വാണിംഗ് സൈനുകളും റോഡ് മാര്‍ക്കിംഗുകളും വലിയ ആരോ സൈനുമുണ്ടായിട്ടും വാന്‍ അത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെടുകയായിരുന്നു.

ഇതിലൂടെ ആ സമയത്ത് കടന്ന് പോയ മോട്ടോര്‍ സൈക്കിളിസ്റ്റായ ആന്‍ഡി ഡേനെസാണ് ഈ ദൃശ്യം തന്റെ ഹെല്‍മെറ്റ്കാമില്‍ പകര്‍ത്തിയിരിക്കുന്നത്. എ 11ല്‍ ആറ്റില്‍ബറോയിലാണ് ഈ റൗണ്ട്എബൗട്ട്.  ഈ മാസം ആദ്യമാണീ അപകടം നടന്നത്. ഈ കാഴ്ച കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് നോര്‍വിച്ചിലെ ഹിന്‍ഗാമിലെ ആന്‍ഡി വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ഇടിച്ച് പറന്നിട്ടും വാനിലെ ഡ്രൈവര്‍ക്ക് ഗുരുതരമായ പരുക്കൊന്നും പറ്റിയില്ലെന്നത് വിസ്മയകരമാണെന്നും ആന്‍ഡി പറയുന്നു.

ഇത് വളരെ തിരക്ക് കുറഞ്ഞ റൗണ്ട് എബൗട്ടാണെന്നും എന്നാല്‍ വാന്‍ ഡ്രൈവര്‍ വളരെ വേഗത്തില്‍ ഡ്രൈവ് ചെയ്തതിനാല്‍ ഇത് ശ്രദ്ധിക്കാനായില്ലെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.വാന്‍ ഡ്രൈവര്‍ക്ക് ചെറിയ ചില മുറിവുകളും മറ്റും പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടന്‍ ആംബുലന്‍സ് കുതിച്ചെത്തുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കായിരുന്നു അപകടം നടന്നത്. ഈ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റതെന്നും അവരെ നോര്‍വിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ സംഭവത്തെക്കുറിച്ച് ത്വരിത ഗതിയിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഈ അപകടത്തിന്റെ വീഡിയോ ഒറിജിനല്‍ ആണോ എന്ന സംശയം പ്രകടിപ്പിച്ച് നിരവധി പേര്‍ ഓണ്‍ലൈനിലൂടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ അപകടം സംഭവിച്ചുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. ചിലര്‍ ഈ അപകടത്തിന് ദൃക്സാക്ഷികളായെന്ന് അവകാശപ്പെട്ട് ഓണ്‍ലൈനിലൂടെ മുന്നോട്ട് വന്നിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category