kz´wteJI³
സിലിക്കോണില്‍ നിര്‍മിച്ച, യഥാര്‍ത്ഥ പെണ്ണുങ്ങളെ അതിശയിപ്പിക്കുന്ന പാവകളായിരുന്നു ടോറിനോയിലെ ലൂമിഡോള്‍സ് എന്ന വേശ്യാലയത്തിന്റെ പ്രത്യേകത. പെണ്ണുങ്ങള്ക്കുപകരം ഈ പാവകളെ തേടിയെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ആവശ്യക്കാരേറിയതോടെ, ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് പോലീസ് കണ്ടെത്തി. ഓരോതവണ ഉപയോഗിച്ചശേഷവും പാവകള്‍ വേണ്ടരീതിയില്‍ വൃത്തിയാക്കുന്നുണ്ടോ എന്ന സംശയം ആരോഗ്യവിഭാഗവും ഉയര്‍ത്തിയതോടെ, ഒമ്പതുദിവസം മാത്രം പ്രവര്‍ത്തിച്ച ലൂമിഡോള്‍സ് പൂട്ടി.
വേശ്യാലയങ്ങള്‍ ഇറ്റലിയില്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ലൂമിഡോള്‍സ് പാവകളെ ഉപയോഗിച്ചത്. സെപ്റ്റംബര്‍ മൂന്നിന് പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ആവശ്യക്കാരേറെയായിരുന്നു. അടുത്ത ഏതാനും ആഴ്ചകളിലേക്ക് ബുക്കിങ് തീരുകയും ചെയ്തിരുന്നു. അരമണിക്കൂര്‍ നേരം പാവകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് 72 പൗണ്ടാണ് ഈടാക്കിയിരുന്നത്.
ഏഴ് പെണ്‍പാവകളും ഒരു ആണ്പാവയുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. അലസാന്‍ഡ്രോ എന്ന ആണ്പാവയ്ക്കും ആവശ്യക്കാരേറെയായിരുന്നു. വലിപ്പം ക്രമീകരിക്കാവുന്ന ലൈംഗികാവയവമായിരുന്നു ഈ പാവയ്ക്കുണ്ടായിരുന്നത്. 1800 പൗണ്ടുവരെ വിലവരുന്നവയായിരുന്നു ഓരോ പാവയും. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പാവകളെ രണ്ടുമണിക്കൂറോളം നന്നായി കഴുകി വൃത്തിയാക്കിയിരുന്നുവെന്നാണ് വേശ്യാലയ നടത്തിപ്പുകാര്‍ പറഞ്ഞിരുന്നത്.
കാമസൂത്രയില്‍ പറയുന്ന ഏത് പൊസിഷനുകളിലും ലൈംഗികബന്ധത്തിലേര്പ്പെടാവുന്ന പാവകള്‍ എന്നാണ് ഇവയെക്കുറിച്ച് നടത്തിപ്പാര് പറയുന്നത്. ഇഷ്ടമുള്ള വസ്ത്രവും തിരഞ്ഞെടുക്കാനാവുമായിരുന്നു. മോസ്കോയിലും ബാഴ്സലോണയിലും ബ്രാഞ്ചുകളുള്ള സ്പാനിഷ് കമ്പനിയാണ് എട്ടുമുറികളുള്ള വേശ്യാലയം നടത്തിയിരുന്നത്. ഓരോ മുറിയിലും ഒരു കിടക്കയും ടിവിയും ഉണ്ടായിരുന്നു. ടിവിയില്‍ നീലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
ഇപ്പോള്‍ പല പാശ്ചാത്യ രാജ്യങ്ങളിലും പാവകളെ ഉപയോഗിച്ചുള്ള വേശ്യാലയങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആദ്യ പാവ വേശ്യാലയമായ ഡോളി പാര്‍ലര്‍ സൗത്ത് ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam