1 GBP = 94.90 INR                       

BREAKING NEWS

മദ്യപിച്ച് ലക്കുകെട്ടെത്തിയ ഭര്‍ത്താവിന്റെ കൂടെ കിടക്കാന്‍ വിസമ്മതിച്ച് ഭാര്യ; കലിമൂത്ത് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊന്ന് യുവാവ്; ബ്രസീലില്‍നിന്നും ഞെട്ടിക്കുന്ന ദുരന്തം

Britishmalayali
kz´wteJI³

ഭാര്യ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വെടിവെച്ചുകൊന്നു. മൈക്കണ്‍ സലുസ്റ്റിയാനോ സില്‍വയെന്ന 25-കാരനാണ് ഈ കൊടുംക്രൂരത കാട്ടിയത്. ബ്രസീലിലെ ലൂസിയാനിയയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

20-കാരിയായ ഭാര്യ ജെന്നിഫറുമായുള്ള വാഗ്വാദത്തിനൊടുവിലാണ് മൈക്കണ്‍ തോക്കെടുത്തത്. ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് കൊല നടന്നത്. പോലീസെത്തി നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെടുത്തു. കൊലപാതകക്കുറ്റം ചുമത്തി മൈക്കണിനെ പോലീസ് അറസ്റ്റ് ചെയ്തു.

താന്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്നും നടന്നതൊന്നും ഓര്‍മയില്ലെന്നുമാണ് മൈക്കണ്‍ പോലീസിനോട് പറഞ്ഞത്. പോയന്റ് ബ്ലാങ്ക് റേഞ്ചില്‍നിന്നാണ് മൈക്കണ്‍ കുഞ്ഞിനെ വെടിവെച്ചതെന്ന് കേസന്വേഷിക്കുന്ന ഡിക്റ്ററ്റീവ് ഡാനിയേല്‍ മാര്‍ട്ടിന്‍സ് പെരേര പറഞ്ഞു.

പുലര്‍ച്ചെ മദ്യപിച്ച് ലക്കുകെട്ടെത്തിയ മൈക്കണ്‍ ഭാര്യയെ വിളിച്ചുണര്‍ത്തി സെക്‌സ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡാനിയേല്‍ പറഞ്ഞു. താന്‍ ക്ഷീണിതയാണെന്നും ഇപ്പോള്‍ താത്പര്യമില്ലെന്നും ജെന്നിഫര്‍ അറിയിച്ചു. തുടര്‍ന്ന് ഇതേച്ചൊല്ലി വാക്കേറ്റമായി. ജെന്നിഫറിനെ മര്‍ദ്ദിച്ച മൈക്കണ്‍ വെള്ളമെടുക്കാനെന്നു പറഞ്ഞാണ് അകത്തേക്ക് പോയത്.

അകത്തുനിന്ന് തോക്കുമായി തിരിച്ചെത്തിയ മൈക്കണ്‍ ആദ്യം ജെന്നിഫറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശാന്തനാകാന്‍ ജെന്നിഫര്‍ യാചിച്ചെങ്കിലും കൂടുതല്‍ പ്രകോപിതനായ മൈക്കണ്‍ കുഞ്ഞിനുനേരെ നിറയൊഴിക്കുകയായിരുന്നു. ജെന്നിഫറിന്റെ നിലവിളി അയല്‍ക്കാര്‍ കേട്ടെങ്കിലും പിന്നീട് നിശബ്ദമായി.

ജെന്നിഫറിനെ മൈക്കണ്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയതാകാമെന്ന് പോലീസ് കരുതുന്നു. അല്ലെങ്കില്‍ അവര്‍ മോഹാലസ്യപ്പെടാനും സാധ്യതയുണ്ട്. അയല്‍ക്കാര്‍ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസിന് വീട് കണ്ടെത്താന്‍ കഷ്ടപ്പെടേണ്ടിവന്നു. രണ്ടുമണിക്കൂറിനുശേഷം ബോധം വീണ്ടെടുത്ത ജെന്നിഫര്‍ വിളിക്കുമ്പോഴാണ് പോലീസിന് ഇവിടെ കൃത്യമായെത്താനായത്. അപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. താന്‍ നിലവിളിച്ചതുപോലും ഓര്‍മയില്ലാത്ത വിധം നടുക്കത്തിലായിരുന്നു ജെന്നിഫര്‍ അപ്പോഴെന്ന് പോലീസ് പറഞ്ഞു.

നാലുവര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ജെന്നിഫറും മൈക്കണും വളരെ സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നതെന്നാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മറ്റുമുള്ള ചിത്രങ്ങളില്‍ പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളല്ല മൈക്കണെന്നും പോലീസ് പറയുന്നു. മൈക്കണിനെ പോലീസ് അറസ്റ്റ് ചെയ്തു. ജെന്നിഫറിനെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് വിട്ടയക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category