1 GBP = 94.90 INR                       

BREAKING NEWS

അമേരിക്കയിലെ ബോസ്റ്റണില്‍ അമ്പതോളം ഇടങ്ങളില്‍ ഗ്യാസ് സ്‌ഫോടനം; അനേകം വീടുകള്‍ കത്തി ചാമ്പലായി; ആകാശം മുട്ടെ പുക മൂലം ആര്‍ക്കും ഒന്നും കാണാനാവുന്നില്ല; ഗെയ്ല്‍ പൈപ്പ് ലൈനിനെതിനെതിരേ മലബാറില്‍ സാധാരണക്കാര്‍ സമരം ചെയ്യുമ്പോള്‍ ന്യായീകരണം നടത്തുന്നവര്‍ അമേരിക്കയില്‍ ഇന്നലെ സംഭവിച്ചത് എന്തെന്ന് കൂടി അറിയുക

Britishmalayali
kz´wteJI³

മേരിക്കയിലെ ബോസ്റ്റണില്‍ ഗ്യാസ് വിതരണ ശൃംഖലയിലുണ്ടായ ചോര്‍ച്ച എഴുപതോളം ഇടങ്ങളില്‍ സ്‌ഫോടനത്തിനിടയാക്കി. ലോറന്‍സ്, ആന്‍ഡോവര്‍, നോര്‍ത്ത് ആന്‍ഡോവര്‍ എന്നിവിടങ്ങളിലായി ഒട്ടേറെ വീടുകള്‍ കത്തിച്ചാമ്പലായി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ആകാശത്തോളം ഉയര്‍ന്ന പുകപടലം രക്ഷാപ്രവര്‍ത്തനത്തെപ്പോലും അസാധ്യമാക്കുന്ന അവസ്ഥയായി.

ലോറന്‍സില്‍ ഗുരുതരമായ പൊള്ളലേറ്റ നാലുപേരെ ലോറന്‍സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനസമയത്ത് വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുകാലുകളും ഒടിഞ്ഞു. സമീപത്ത് കാറിനുള്ളിലിരിക്കുകയായിരുന്നയാള്‍ക്കും ഗുരുതരമായ പൊള്ളലേറ്റു. സമീപത്തുള്ള മറ്റു ആശുപത്രികളിലും പൊള്ളലേറ്റ നിലയില്‍ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊളംബിയ ഗ്യാസ് വിതരണ ശൃംഖലയിലാണ് ചോര്‍ച്ചയുണ്ടാവുകയും അഗ്നിബാധയ്ക്ക് കാരണമാവുകയും ചെയ്തത്. വീട്ടില്‍ ഗ്യാസ് മണക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പുറത്തേയ്ക്ക് പോകണമെന്ന് ചൊവ്വാഴ്ച മസാച്ചുസെറ്റ്‌സ് പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുറത്തുപോകാന്‍ തയ്യാറാകാത്തവരെ വീട്ടില്‍നിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

സൗത്ത് ലോറന്‍സിലെ എല്ലാ വീടുകളില്‍നിന്നും ഒഴിഞ്ഞുപോകണമെന്ന് പിന്നീട് ലോറന്‍സ് ഗവര്‍ണര്‍ മേയര്‍ ഡാന്‍ റിവേറ മുന്നറിയിപ്പ് നല്‍കി.ലോറന്‍സ്, ആന്‍ഡവര്‍, നോര്‍ത്ത് ലോറന്‍സ് എന്നിവിടങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയുണ്ടായ കൊളംബിയ ഗ്യാസിന്റെ വിതരണശൃംഖലയില്‍ ഈ മേഖലകളിലൂടെയുള്ള പൈപ്പ്‌ലൈന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് വിതരണം പുനരാരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഗ്യാസ് ചോര്‍ച്ച നിയന്ത്രണ വിധേയമാകുന്നതുവരെ ഈ ഭാഗങ്ങളില്‍ വൈദ്യുതി വിതരണവും നിര്‍ത്തിവെച്ചിട്ടുണ്ട്.

ചുരുങ്ങിയത് അമ്പതോളം വീടുകളെങ്കിലും കത്തിനശിച്ചിട്ടുണ്ടാവുമെന്ന് ആന്‍ഡവര്‍ പോലീസ് വക്താവ് ലെഫ്റ്റനന്റ് എഡ്വേര്‍ഡ് ഗയ് പറഞ്ഞു. കൊളംബിയ ഗ്യാസ് അല്ല ഉപയോഗിക്കുന്നതെങ്കില്‍ക്കൂടി വീട്ടില്‍ ഗ്യാസ് മണക്കുന്നുണ്ടെങ്കില്‍ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചശേഷം വീടുവിട്ടുപോകണമെന്നും പോലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് അധികൃതര്‍ അറിയിക്കുന്നതുവരെ ഈ ഭാഗങ്ങളിലേക്ക് മടങ്ങിവരരുതെന്നും പോലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category