1 GBP = 95.20 INR                       

BREAKING NEWS

നാല് പഴയ ഐഫോണുകളുടെ കൂടി ഉത്പാദനം നിര്‍ത്തി ആപ്പിള്‍; ഐഫോണ്‍ ഏഴും എട്ടും തുടരും; ഹെഡ്‌ഫോണ്‍ ജാക്ക് പൂര്‍ണമായും ഒഴിവാക്കി ഐഫോണ്‍ മോഡലുകള്‍; വര്‍ഷം ചെല്ലുംതോറും മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിന്റെ ആധിപത്യം ആപ്പിള്‍ നിലനിര്‍ത്തുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

രോ വര്‍ഷവും പുതിയ പുതിയ മോഡലുകള്‍ രംഗത്തിറക്കിയും ഓരോ മോഡലിലും പലതരത്തിലുള്ള സവിശേഷതകള്‍ കൊണ്ടുവന്നുമാണ് മൊബൈല്‍ ഫോണ്‍ ആരാധകരെ ആപ്പിള്‍ പിടിച്ചുനിര്‍ത്തുന്നത്. രൂപത്തിലും കാഴ്ചയിലുമുള്ള വ്യത്യാസത്തില്‍ മറ്റു കമ്പനികള്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, ഓരോ ഐഫോണ്‍ മോഡലുകളും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും. ഹെഡ്‌ഫോണ്‍ ജാക്ക് പൂര്‍ണമായി ഒഴിവാക്കിയ മോഡലുകളാണ് ഐഫോണ്‍ പുതിയതായി രംഗത്തിറക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മൂന്ന് പഴയ മോഡലുകളുടെ ഉത്പാദനവും ആപ്പിള്‍ പൂര്‍ണമായി നിര്‍ത്തിയിട്ടുണ്ട്. ഐഫോണ്‍ എസ്ഇ, 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളാണ് നിര്‍ത്തിയത്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ ഐഫോണ്‍ എക്‌സും ഉത്പാദനം നിര്‍ത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡല്‍ പുറത്തിറക്കിയത്. ഹെഡ്‌ഫോണ്‍ ജാക്ക് ഉള്ള മോഡലുകളെല്ലാം ഇതോടെ ഇല്ലാതാവുകയാണ് ചെയ്തത്.

2015-ലാണ് ആപ്പിള്‍ ഐഫോണ്‍ 6എസ് പുറത്തിറക്കിയത്. വളരെപ്പെട്ടെന്ന് തന്നെ പ്രചാരം നേടിയ ഈ മോഡല്‍ നിര്‍ത്താനുള്ള തീരുമാനം അത്ഭുതപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ ജനറേഷന്‍ ഫോണുകളിലേക്ക് ഉത്പാദനം ചുരുക്കി ഉപഭോക്താക്കളെ പുതിയ മോഡല്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് കമ്പനിയെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നുവന്നിട്ടുണ്ട്. ബജറ്റ് ഫോണ്‍ ഗണത്തില്‍പ്പെട്ട ഐഫോണ്‍ എസ്ഇ പിന്‍വലിക്കുന്നതും അതിന്റെ സൂചനയാണ്.

ഐഫോണ്‍ എസ്ഇ2 മോഡല്‍ പുറത്തിറക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഈ മോഡലിന്റെ ഉത്പാദനം തന്നെ ആപ്പിള്‍ നിര്‍ത്തിവെച്ചത്. ഐഫോണുകളില്‍ ഏറ്റവും വിലകുറഞ്ഞ മോഡലെന്ന നിലയില്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന ഫോണാണിത്. ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ്, എക്‌സ് ആര്‍, ഐഫോണ്‍ 8, 8 പ്ലസ് ഐഫോണ്‍ 7, 7പ്ലസ് തുടങ്ങിയ മോഡലുകള്‍ മാത്രമാകും ഇനി വിപണിയിലുണ്ടാവുക.

ഹെഡ്‌ഫോണ്‍ ജാക്കുകള്‍ ഇല്ലാത്ത മോഡലുകള്‍ വരുന്നതോടെ ആപ്പിളിന്റെ തന്നെ എയര്‍പോഡുകള്‍ക്കും വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്കും വലിയ മാര്‍ക്കറ്റ് തുറക്കപ്പെടുകയും ചെയ്യും. പഴയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ആപ്പിളിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐഒഎസ് 12 ഇന്‍സ്റ്റാള്‍ ചെയ്യാനാവുമെന്ന് ആപ്പിള്‍ അറിയിച്ചു. ഐഫോണ്‍ 6, 6എസ്, 5എസ്, എസ്ഇ തുടങ്ങിയ മോഡലുകളില്‍ ഈ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍, ഈ മോഡലുകളും ഐഫോണ്‍ എക്‌സും ഓണ്‍ലൈനിലൂടെ വാങ്ങാന്‍ കിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category