1 GBP = 94.90 INR                       

BREAKING NEWS

ഇന്‍ഷുറന്‍സ് ഇല്ലാത്ത കാറുമായി റോഡിലിറങ്ങുന്നവര്‍ക്ക് ഇനി കിട്ടുന്നത് ഒന്നൊന്നര പണി; മരണം ഉണ്ടായില്ലെങ്കില്‍ക്കൂടി കാര്‍ പിടിച്ചെടുത്ത് ലേലം ചെയ്ത് ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി

Britishmalayali
kz´wteJI³

വാഹന ഇന്‍ഷുറന്‍സ് യഥാസമയം എടുക്കുകയും പുതുക്കുകയും ചെയ്യാത്തവര്‍ക്ക് സുപ്രീം കോടതിയുടെ വകയായി എട്ടിന്റെ പണിവരുന്നു. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനമിടിച്ചുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാലും ഇല്ലെങ്കിലും വാഹനം പിടിച്ചെടുത്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഇരയ്ക്കുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍തിയ നിര്‍ദേശമനുസരിച്ച് ഇങ്ങനെ ലേലം ചെയ്തുകിട്ടുന്ന തുക മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലില്‍ നിക്ഷേപിക്കുകയും അതുവഴി ഇരകള്‍ക്ക് നല്‍കുകയും വേണം.

പഞ്ചാബിലുണ്ടായ ഒരു റോഡപകടത്തില്‍ ഭര്‍ത്താവ് മരിക്കുകയും മകന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത വീട്ടമ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജിയില്‍ വിധിപറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് നടത്തിയത്. അപകടത്തില്‍പ്പെട്ട വാഹനം ഇന്‍ഷുര്‍ ചെയ്തിരുന്നില്ല. അതിനാല്‍, ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരിനെ സമീപിച്ചു.

പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെങ്കിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 2008-ല്‍ ഡല്‍ഹി സര്‍്ക്കാര്‍ വരുത്തിയ നിയമഭേദഗതി പിന്തുടരാവുന്നതാണെന്ന നിര്‍ദോശം നല്‍കി. ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അനുസരിച്ച് അപകടത്തില്‍പ്പെടുന്ന ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങള്‍ ഉടമയ്ക്ക് വിട്ടുകൊടുക്കാതെ ലേലത്തില്‍വെക്കാനാവും. എം.എ.സി.ടി. കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേറ്റിന് ഈ വാഹനം ലേലം ചെയ്യാനുള്ള ഉത്തരവും നല്‍കാനാവും.

ഈ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. നിയമം നടപ്പാക്കുന്നതിന് 12 ആഴ്ചത്തെ സമയവും കോടതി നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് എല്ലാ വാഹനങ്ങളും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. അങ്ങനെ വരുമ്പോള്‍ അപകടത്തിലൂടെയുണ്ടാകുന്ന നഷ്ടപരിഹാരം ഈ ഇന്‍ഷുറന്‍സില്‍നിന്ന് വഹിക്കാനാകും.

സുപ്രീംകോടതിയടക്കം ഇന്ത്യയിലെ കോടതികളിലെല്ലാം ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കിയ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലെങ്കില്‍ വാഹന ഉടമയോ ഇന്‍ഷുറന്‍സ് കമ്പനിയോ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകില്ല. ഇത് അപകടത്തില്‍പ്പെടുന്നവരുടെ കുടുംബങ്ങളുടെ ദുരിതമേറ്റുകയും ചെയ്യും.

ഫെബ്രുവരിയിലാണ് ഉഷാകുമാരി എന്ന സ്ത്രീ വാഹനാപടക്കേസില്‍ ഭര്‍ത്താവ് മരിച്ചതിനും മകന് ഗുരുതരമായി പരിക്കേറ്റതിനും പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാരിനോട് അത്തരമൊരു നിര്‍ദേശം നല്‍കാന്‍ ആവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനം ഓടാന്‍ സമ്മതിച്ചതുവഴി സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നായിരുന്നു ഉഷാകുമാരിയുടെ അഭിഭാഷകയുടെ വാദം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category