1 GBP = 94.90 INR                       

BREAKING NEWS

6000 മുതല്‍ 60,000 രൂപ വരെയുള്ള ഫോണുകള്‍; സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍; ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്ളപ്പോഴും ഇന്ത്യക്കാരുടെ പ്രിയതാരം: ഒപ്പോ എങ്ങനെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഇന്ത്യയുടെ അവസാന വാക്കായി മാറിയത്

Britishmalayali
kz´wteJI³

ലോകോത്തര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞു നിന്നപ്പോള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ വന്ന് ഇന്ത്യന്‍ വിപണി കീഴടക്കിയതാണ് ഒപ്പോ സ്മാര്‍ട്ട് ഫോണ്‍. ഇന്ത്യക്കാരുടെ മനസ് അറിഞ്ഞുള്ള കമ്പനിയുടെ തന്ത്രം തന്നെയാണ് ഒപ്പൊയെ ഇന്ത്യന്‍ വിപണിയിലെ ഒന്നാമനാക്കി മാറ്റിയത്. ഉപഭോക്താക്കള്‍ക്ക് നല്ല ഓഫര്‍ നല്‍കിയും നമ്മുടെ സെല്‍ഫി ഭ്രാന്ത് മനസ്സിലാക്കി നല്ല സെല്‍ഫി കാമറ ആവിഷ്‌ക്കരിക്കുകയും ചെയ്തതോടെയാണ് ഒപ്പോ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മനസ്സില്‍ ഇടം നേടിയതെന്ന് തന്നെ പറയാം.


ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫോണുകളായ സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഒപ്പോയ്ക്ക് ഉണ്ട്. സാധാരണക്കാര്‍ മുതല്‍ ആഡംബര പ്രിയര്‍ക്ക് വരെ വാങ്ങാന്‍ കഴിയുന്ന വില നിലവാരത്തിലുള്ള ഒപ്പോ ഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 6000 മുതല്‍ 60,000 രൂപ വരെ വിലയുള്ള ഒപ്പോ ഫോണുകള്‍ വാങ്ങാന്‍ ലഭിക്കും. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബഡ്ജറ്റിലൊതുങ്ങിയ ഈ സെല്‍ഫി കാമറാ ഫോണ്‍ സ്വന്തമാക്കാനും കഴിയുന്നു.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞ ഒപ്പോ ഫോണിന്റെ വില്‍പനയും ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. കാമറാ ഫോണ്‍ നിര്‍മ്മിക്കുന്നതിലാണ് കമ്പനി എപ്പോഴും ശ്രദ്ധ ചിലത്തുന്നത്. ഒപ്പൊയുടെ ഈ പ്രത്യേകത തന്നെ മറ്റ് വന്‍ ബ്രാന്‍ഡഡ് കമ്പനികളില്‍ നിന്നും ഒപ്പോയെ വേറിട്ട് നിര്‍ത്തി. സെല്‍ഫി വിപ്ലവത്തിന് തുടക്കം കുറിച്ചത് ഒപ്പോ കാമറയുടെ സെല്‍ഫിികള്‍ തന്നെയാണ്.

ഫോട്ടോയുടെ ക്ലാരിറ്റിയും ഫോണിന്റെ മനോഹാരിതയും ഇന്ത്യന്‍ വിപണിയില്‍ ഒപ്പൊയെ രാജാവാക്കി മാറ്റുക ആയിരുന്നു. ഒപ്പോയുടെ എന്‍1 13 മെഗാപിക്സല്‍ കാമറയുള്ള ലോകത്തിലെ ആദ്യത്തെ റൊട്ടേറ്റബിള്‍ സ്മാര്‍ട്ട് ഫോണാണ്. ഒപ്പോ എഫ്5, എഫ്3 പ്ലസ്, എഫ്7 എന്നിവ മാര്‍ക്കറ്റില്‍ ഹിറ്റായി. 2018ലെ ഏറ്റവും ഇന്നവേറ്റീവായ ഫോണാണ് ഒപ്പോ ഫൈന്‍ഡ് X.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category