1 GBP = 91.30 INR                       

BREAKING NEWS

ആഘോഷങ്ങള്‍ക്കൊപ്പം സ്‌നേഹത്തിന്റെ കൈത്തിരി വെട്ടവും പകരാന്‍ അവര്‍ മറന്നില്ല; പുനര്‍ സംഗമങ്ങളില്‍ ചരിത്രം കുറിച്ച് ഉഴവൂരില്‍ ഓര്‍മ്മക്കൂട്ട്

Britishmalayali
kz´wteJI³

1992ല്‍ 10-ാംതരം പൂര്‍ത്തിയാക്കിയ കൂട്ടുകാര്‍ ഒരുമിച്ചു ചേര്‍ന്ന് ഉഴവൂര്‍ ഒഎല്‍എല്‍എച്ച്എസില്‍ നടത്തിയ ഓര്‍മ്മക്കൂട്ട് എന്ന പുനര്‍ സംഗമം പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ ആശയങ്ങളാലും ശ്രദ്ധ ആകര്‍ഷിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഎല്‍എല്‍എച്ച്എസ് ഫ്രണ്ട്സ് എന്ന യുകെയിലെ തന്നെ 92ലെ കൂട്ടുകാര്‍ ഒരുമിക്കാറുള്ള സൗഹൃദക്കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ആശയത്തെ ലോകം എമ്പാടുമുള്ള 1992 - എസ്എസ്എല്‍സി കൂട്ടുകാര്‍ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു. 195 കുട്ടികള്‍ പടിച്ച ആ വലിയ ബാച്ചിലെ 135 പേര്‍ പുനര്‍ സംഗമത്തിനായി 25 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തി എന്നുള്ളത് സൗഹൃദ ചരിത്രത്തില്‍ ഇടംപിടിക്കത്തക്ക ഒന്നായി മാറി.

പഴയ ഓര്‍മ്മകളെ തിരിച്ചു വിളിക്കുവാന്‍ അവരവരുടെ ക്ലാസ് മുറികളില്‍ ഒത്തുചേരുകയും പഴയ ക്ലാസ്സ് ടീച്ചര്‍മാര്‍ ഹാജര്‍ വിളിച്ച് പഴയ പാഠ്യ ശകലങ്ങള്‍ പഠിപ്പിച്ചപ്പോള്‍ മനസ്സ് 25 വര്‍ഷങ്ങള്‍ പുറകോട്ട് സഞ്ചരിക്കുന്നത് അനുഭവിക്കാന്‍ കഴിഞ്ഞു. പഴയ കുസൃതിക്കഥകളും തുറന്നു പറയാത്ത പ്രണയങ്ങളുമെല്ലാം പങ്കു വച്ചപ്പോള്‍ ജീവിതത്തിന്റെ മധ്യകാലത്തില്‍ ലഭിക്കാവുന്ന സന്തോഷ നിമിഷങ്ങളില്‍ ഏറ്റവും വലിയ ഒന്നായി ആ ദിനം മാറി.

അവാര്‍ഡു നിശകളോട് കിടപിടിക്കുന്ന വേദിയും കലാകാരന്മാരും ഒരുമിച്ചപ്പോള്‍ ഓര്‍മ്മക്കൂട്ടിന്റെ സായാഹ്നം നിറമുള്ളതായി. വേദിയില്‍ ഗുരുക്കന്മാരെ ആദരിക്കുന്ന മഹനീയ നിമിഷങ്ങളും പ്രധാന പ്രഭാഷകനും അശ്വമേധ ഉപജ്ഞാതാവുമായ ജിഎസ് പ്രദീപ്, ലോകത്തെ മൊത്തം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, അദ്ധ്യാപകര്‍ എന്നിവരുടെ സാന്നിധ്യവും ഓര്‍മ്മക്കൂട്ടിനു മിഴിവേകി.

വലിയ ആശയങ്ങളുടെ തുടക്കം കൂടിയാണ് ഓര്‍മ്മക്കൂട്ട്. പഴയ കൂട്ടുകാര്‍ പരസ്പരം കൈത്താങ്ങാകുവാനും ഒന്നിച്ച് കൈകോര്‍ത്ത് ജീവിതത്തിലും സൗഹൃദത്തിലും ഉന്നതിയുടെ പടവുകള്‍ താണ്ടുവാനും ഇവര്‍ ഒരുങ്ങിയിരിക്കുകയാണ്. തങ്ങളില്‍ നിന്നും വേര്‍പെട്ടു പോയ പീറ്ററിന്റെയും റോയിയുടെയും സ്മരണയ്ക്കായി സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഓര്‍മ്മകളില്‍ നടന്നു. ആദ്യപടിയായി മകന്‍ നഷ്ടപ്പെട്ട റോയിയുടെ അമ്മയ്ക്കായി മകന്റെ സ്ഥാനത്ത് നിന്ന് എല്ലാ മാസവും അമ്മയ്ക്കായി ആജീവാനന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി.


സൗഹൃദങ്ങള്‍ക്ക് വില നല്‍കുന്ന കൂട്ടുകാരെ തിരിച്ചറിഞ്ഞ ചൊള്ളമ്പേല്‍ കുടുംബം നഷ്ടപ്പെട്ട പീറ്റര്‍ എന്ന തങ്ങളുടെ സഹോദരന്റെ ഓര്‍മ്മയ്ക്കായി ഏതെങ്കിലും നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനായി ഓര്‍മ്മക്കൂട്ട് സുഹൃത്തുക്കള്‍ക്കായി 15 സെന്റ് സ്ഥലം കൈമാറി. കൂട്ടുകാര്‍ തങ്ങളുടെ ബാച്ചിലെ മക്കള്‍ക്കായി  ധനസഹായവും നല്‍കി.

25 വര്‍ഷത്തെ ഓര്‍മ്മകളും കൈമാറി സൗഹൃദങ്ങളുടെ ഒരു പുതിയ ലോകവും സൃഷ്ടിച്ച് ചെറിയ തുടക്കത്തില്‍ നിന്നും വലിയ നന്മകളിലേക്ക് പാത്രമാകുവാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഉഴവൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹൈ സ്‌കൂളിലെ 1992ലെ കൂട്ടുകാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category