1 GBP = 94.90 INR                       

BREAKING NEWS

നോര്‍ത്താംപ്ടണിലെ സംഗീത നിശയിലൂടെ സമാഹരിച്ച തുക ദുരന്ത ബാധിതര്‍ക്ക്; കേരളത്തിനായി കൈകോര്‍ത്ത് നോര്‍ത്താംപ്ടണ്‍ മലയാളികള്‍

Britishmalayali
മനോജ്

നോര്‍ത്താംപ്ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്താംപ്ടണ്‍ നടത്തിയ സാന്ത്വനം ചാരിറ്റി സന്ധ്യയില്‍ ലഭിച്ച പണം ദുരന്ത ബാധിതര്‍ക്ക് ആശ്വാസമാകും. ലോക മലയാളികള്‍ കൈകോര്‍ത്ത് കേരളത്തെ പ്രകൃതിദുരന്തത്തില്‍നിന്നും കര കയറ്റുന്ന ഈ ഘട്ടത്തില്‍ നോര്‍ത്താംപ്ടണ്‍ മലയാളികള്‍ ഓണാഘോഷം മാറ്റി സാന്ത്വനം ചാരിറ്റി ഈവനിംഗ് രൂപപെടുത്തിയതില്‍ ഇതര സംഘടനകളായ ചിലങ്ക, ഫീനിക്‌സ്, ട്യൂണ്‍ ഓഫ് ആര്‍ട്‌സ്, മാക് കേറ്ററിംഗ്  തുടങ്ങിയവരുടെ സജീവ സാനിധ്യം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. 


നോര്‍ത്താംപ്ടണിലെ ഗായകര്‍ തുടങ്ങി വച്ച സംഗീതനിശയ്ക്ക് മാറ്റ് കൂട്ടാനായി ലണ്ടനില്‍ നിന്നും യുവഗായകന്‍ ഷംസീറും എത്തി. നോര്‍ത്താംപ്ടണ്‍ മലയാളികള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ കണ്ണൂര്‍ ഷെരീഫ് ആന്റ് രഞ്ജിനി ജോസ് ടീമിന്റെ ഓരോ പാട്ടുകളും ജനഹൃദയങ്ങളെ കീഴടക്കി. കീബോര്‍ഡ് വായിച്ച സിജോ പ്രത്യേക ശ്രദ്ധ നേടി.

ധനസമാഹരണത്തിനായി നടത്തിയ കൂട്ടുലേലത്തിലും നറുക്കെടുപ്പിലും എല്ലാവരുടെയും നല്ല സഹകരണമുണ്ടായി. ചടങ്ങില്‍ സ്വരൂപിച്ച തുക എത്രയും വേഗത്തില്‍ അര്‍ഹരായവരെ കണ്ടെത്തി നല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category