1 GBP = 95.20 INR                       

BREAKING NEWS

നമ്പിനാരായണനെ ചാരനാക്കിയത് അമേരിക്കന്‍ ഗൂഢാലോചന: നാസയിലെ ശാസ്ത്രജ്ഞ പദവിയും അമേരിക്കന്‍ പൗരത്വവുമെന്ന വാഗ്ദാനം തട്ടിക്കളഞ്ഞതിന്റെ വിരോധം തീര്‍ത്തത് കള്ളക്കഥയൊരുക്കി; കേട്ടപാതി കേള്‍ക്കാത്ത പാതി മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ അമേരിക്കയുടെ കെണിയില്‍ സിബി മാത്യൂസ് അടക്കമുള്ളവര്‍ വീണുപോയി; സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രരംഗത്തിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന ശാസ്ത്രജ്ഞന്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാലം ഒരുപാടായെങ്കിലും ഐഎസ്ആര്‍ഒ ചാരക്കേസിലെ നിഗൂഢതകള്‍ പൂര്‍ണമായും ഇനിയും പുറത്തുവന്നിട്ടില്ല. കെ കരുണാകരന്‍ എന്ന രാഷ്ട്രീയ അതികായന്റെ പതനത്തിന് ഇടയാക്കിയ ആരോപണത്തില്‍ ബലിയാടായത് നമ്പി നാരായണന്‍ എന്ന സാധുവായ ഉദ്യോഗസ്ഥനായിരുന്നു. ഇല്ലാക്കഥകള്‍ മെനഞ്ഞ് നമ്പി നാരായണനെ കുടുക്കിയ സംഭവം സമാനതകളില്ലാത്തതാണ്. ദ്വീര്‍ഘകാലത്തെ നിയമ പോരാട്ടത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിച്ചു. എന്നാല്‍, അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ദ്രോഹിച്ച രാഷ്ട്രീയ മേലാളന്മാര്‍ ഇപ്പോഴും ഇവിടെയുണ്ട്. അവരെ കണ്ടെത്താനും സുപ്രീംകോടതി മുന്നോട്ട് വരികയാണ്. ഇതോടെ നമ്പി നാരയണന് നീതി ഉറപ്പാകുമെന്ന പ്രതീക്ഷയും സജീമാകുന്നു.

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ഇവിടെ തെളിയുന്നത് നമ്പി നാരായണന്റെ നിരപരാധിത്വമാണ്. തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന നമ്പി നാരായണന്റെ ഹര്‍ജിയില്‍ വിധി പറയുകായിരുന്നു സുപ്രീംകോടതി. മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സുപ്രീംകോടതി ജ്യുഡീഷ്യല്‍ കമ്മീഷനെയാണ് നിയോഗിക്കുന്നത്. റിട്ട. ജസ്റ്റിസ് ഡി.കെ. ജയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര സംസ്ഥാന പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ലോകം മുഴുവന്‍ ശ്രദ്ധിച്ച കേസിന് പിന്നില്‍ ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ സൃഷ്ടിച്ചതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതെന്നാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്ക തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതെന്നാണ് നമ്പി നാരായണന്‍ വ്യക്തമാക്കുന്നത്. ഇതാണ് കോടതി അംഗീകരിച്ചതും. കേസ് തുടങ്ങുന്നത് 1994 നവംബറിലാണ്. ഐഎസ്ആര്‍ഒയില്‍ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങള്‍ ചോര്‍ന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയന്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതിയാകുകയായിരുന്നു. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാര്‍ കൂട്ടുപ്രതിയായി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ സ്ത്രീകളും അറസ്റ്റിലായി.

പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനില്‍ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവര്‍ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. ഇവിടെ നിന്നും പിന്നീട് നിറം പിടിപ്പിച്ച ചാരക്കഥകള്‍ പ്രവഹിക്കുകയായിരുന്നു. ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.

രമണ്‍ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരില്‍ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തില്‍ കെ.കരുണാകരന്‍ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമര്‍ശം വന്നതോടെ അദ്ദേഹം രാജിവച്ചു. കേസ് പിന്നീട് ഇന്റലിജന്‍സ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആര്‍.ബി.ശ്രീകുമാര്‍, മാത്യു ജോണ്‍ എന്നീ ഡയറക്ടര്‍മാരും അന്വേഷണ സംഘത്തില്‍. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയില്‍ ശാസ്ത്രജ്ഞന്മാര്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങള്‍ ചോര്‍ന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരില്‍ ഒരാളും പ്രഗല്‍ഭനായ ഉദ്യോഗസ്ഥന്‍ എന്നു പേരു കേള്‍പ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിലായി. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ ചൊവ്വാദൗത്യമായ 'മംഗള്‍യാന്‍' വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തില്‍ ഇന്ത്യ എത്തിനില്‍ക്കുമ്പോള്‍ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്എല്‍വി പദ്ധതിയില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഭാവന വിസ്മരിക്കപ്പെടുകയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസ് സൃഷ്ടിച്ചതില്‍ അമേരിക്കാന്‍ ചാരസംഘടനക്ക് പങ്കുണ്ടോ എന്ന സംശയം തുടക്കം മുതല്‍ തന്നെ സജീവമായി. ഇതിലേക്കാണ് അന്വേഷണം എത്തുന്നത്.

അമേരിക്കന്‍ പൗരത്വം നല്‍കി തനിക്ക് നാസയില്‍ നിയമനവും വാഗദാനം ചെയ്തിരുന്നു അമേരിക്കയെന്നും ഇത് നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൃത്യമായ കരുനീക്കങ്ങളിലൂടെ ചാരക്കേസ് സൃഷ്ടിച്ചതെന്നും ആണ് നമ്പിനാരായണന്‍ ആരോപിച്ചിരുന്നത്്. മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ അക്കാലത്ത് ഇതിനായി കള്ളക്കഥകളും സൃഷ്ടിച്ചു. ചാരസുന്ദരിമാരായ മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നമ്പിനാരായണന്‍ ഇന്ത്യയുടെ സാങ്കേതിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നുംമറ്റും കള്ളക്കഥ സൃ്ഷ്ടിച്ചാണ് കേസ് ഒരുക്കിയത്. ഇതിനായി നടന്ന കരുനീക്കത്തില്‍ കെ കരുണാകരന്‍ എന്ന അതികായനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പതനവും കേരളം കണ്ടു. അമേരിക്കയുടെ കെണിയില്‍ വീണ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ളവര്‍ നമ്പിനാരായണന് എതിരായ നടപടികളുമായി മുന്നോ്ട്ടുപോയി.

ഐഎസ്ആര്‍ഒയിലും കേരളത്തിലും വലിയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ഇല്ലാതാക്കാന്‍ നടത്തിയ കരുനീക്കം വിജയിച്ചതോടെ രാജ്യത്തിന് നഷ്ടമായത് ആ മഹാനായ ശാസ്ത്രജ്ഞന്റെ അറിവും കഴിവുകളുമാണ്. തന്റെ സാങ്കേതിക അറിവ് അമേരിക്കയ്ക്ക് അടിയറവയ്ക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച രാജ്യസ്‌നേഹിയെ ആണ് ചാരക്കേസില്‍ കുടുക്കി രാജ്യദ്രോഹിയാക്കിയത്. കേസ് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുമ്പോഴേക്കും ദശാബ്ദങ്ങള്‍തന്നെ കഴിഞ്ഞിരുന്നു. അതിനകം നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ കൊടിയ പീഡനങ്ങളും സമൂഹത്തില്‍ നിന്നും അധികൃതരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. ഇതിനാണ് സുപ്രീംകോടതി വദിയിലൂടെ നീതി കിട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category