1 GBP = 91.30 INR                       

BREAKING NEWS

പീഡന വിവരം കന്യാസ്ത്രീ ആദ്യം വെളിപ്പെടുത്തിയത് വട്ടായിലച്ചന്റെ ധ്യാനത്തിലെ കൗണ്‍സിലറോട്; ഇയാളുടെ പേരെന്താ അറിയാത്തത്.. സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബ്ബാനയില്‍ പങ്കെടുത്തപ്പോള്‍ ബിഷപ്പുണ്ടായിട്ടും ചിരിച്ചതെന്തിനാ.. എന്നെക്കെയാണ് പൊലീസ് ചോദിച്ചത്; ബിഷപ്പ് അതിശക്തനാണെന്ന തിരിച്ചറിവാണ് അവര്‍ എല്ലാം ഉള്ളിലൊതുക്കിയത്: ഇരയുടെ മൊഴിയില്‍ വൈരുദ്ധ്യം ആരോപിക്കുന്ന പൊലീസിനോട് അടുത്ത ബന്ധുവിന്റെ മറുപടി ഇങ്ങനെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

 

കോട്ടയം: ധ്യാനം കൂടിയപ്പോള്‍ പീഡന വിവരം വെളിപ്പെടുത്തിയ കൗണ്‍സിലറുടെ പേരെന്താ നിങ്ങള്‍ക്കറിയാത്തത്..? സഹോദരിയുടെ മകന്റെ ആദ്യകുര്‍ബ്ബാനയില്‍ പങ്കെടുത്തപ്പോള്‍ ബിഷപ്പ് ഉണ്ടായിരുന്നിട്ടും ചിരിച്ചതെന്തിനാ..? എന്നൊക്കെയാണ് പൊലീസ് ചോദിക്കുന്നത്. ഇതിനൊക്കെ എന്താ മറുപിടി പറയുക. കൗണ്‍സിലിംഗിന് ഹാജരാവുമ്പോള്‍ കൗണ്‍സിലറുടെ പേരും മറ്റും ചോദിക്കുന്ന പതിവ് പണ്ടുമില്ല,ഇപ്പോഴുമില്ല. ഇത് ധ്യാനങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക അറിയാം. പ്രശസ്തരൊക്കെയാണെങ്കില്‍ ഓര്‍ത്തിരിക്കും അത്രമാത്രം. വിധവയായ സഹോദരിയുടെ വീട്ടില്‍ ആദ്യമായി നല്ലൊരുചടങ്ങില്‍ ദുഃഖങ്ങള്‍ മാറ്റിവച്ച് സിസ്റ്റര്‍ ചിരിച്ചതാണോ പൊലീസിന് വൈരുദ്ധ്യമായത്...

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരെയുള്ള പീഡനപ്പരാതിയില്‍ എടുത്തിട്ടുള്ള കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നുള്ള പൊലീസ് വെളിപ്പെടുത്തലിനോട് കന്യാസ്ത്രിയുടെ അടുത്ത ബന്ധുവിന്റെ പ്രതികരണം ഇങ്ങിനെ: അട്ടപ്പാടി സെഹിയോന്‍ ധ്യനകേന്ദ്രത്തിലെ ധ്യാന ഗുരു സേവ്യര്‍ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് നടന്ന ധ്യാനം നടന്നു. ഈ ധ്യാനത്തിനിടെ നടത്തിയ കൗണ്‍സിലിംഗിലാണ് സിസ്റ്റര്‍ എല്ലാം തുറന്നു പറഞ്ഞത്. അന്ന് തന്നേ കേട്ട കൗണ്‍സിലറെക്കുറിച്ച് സിസ്റ്റര്‍ക്ക് അറിവുണ്ടാവാനിടയില്ല.

തലയ്ക്ക് പിടിച്ച് അനുഗ്രഹിച്ച വട്ടായി അച്ചനോട് ഇങ്ങിനെ ഒരു കാര്യം നടന്നോ എന്ന് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്ന് അദ്ദേഹം പറഞ്ഞുകാണും. ആയിരക്കണക്കിന് പേര്‍ വന്നുപോകുമ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരാളെക്കുറിച്ച് ചോദിച്ചാല്‍ ഓര്‍മ്മയുണ്ടാവാനിടയില്ലെന്നത് പകല്‍ പോലെ വ്യക്തമല്ലേ. കരള്‍രോഗ ബാധയെത്തുടര്‍ന്നാണ് സിസ്റ്ററുടെ സഹോദരിയുടെ ഭര്‍ത്താവ് മരിക്കുന്നത്. കരള്‍ മാറ്റിവച്ചാല്‍ രക്ഷപെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത് പ്രകാരം സഹോദരി കരള്‍ നല്‍കാന്‍ തയ്യാറായി.

ഇവരുടെ കരള്‍മുറിച്ച് മാറ്റി, തുടര്‍ന്ന് ഇത് തുന്നിച്ചേര്‍ക്കുന്നതിനുള്ള നീക്കത്തിനിടെയാണ് ഭര്‍ത്താവ് മരണപ്പെടുന്നത്. അതിന്റെ ദുഃഖം പേറി ജീവിക്കുന്ന സഹോദരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പിനെ കണ്ട് കന്യാസ്ത്രി പൊട്ടിക്കരയണമായിരുന്നോ.. അദ്ദേഹം ചോദിക്കുന്നു. ഉള്ളിലുള്ള ദുഃമെല്ലാം ഒതുക്കി ജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയവരാണ് കന്യാസ്ത്രീകള്‍. സിസ്റ്റര്‍ ആവുന്നതിലും അപ്പുറം ഇക്കാര്യത്തില്‍ മനസാന്നിദ്ധ്യത്തോടെ പെരുമാറി. അപമാനമുണ്ടാവുമെന്നുള്ള ഭീതിയും ബിഷപ്പ് തന്നേക്കാള്‍ ശക്തനാണെന്നുള്ള തിരിച്ചറിവും മൂലമാണ് അവര്‍ ഇത്രയും കാലം ഞങ്ങളോട് പോലും പറായാതെ ഇതൊക്കെ മറച്ചുവച്ചത്.

പിന്നെയും ബിഷപ്പ് ഉപദ്രവം തുടര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ സിസ്റ്റര്‍ ദുഃഖം ഞങ്ങളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ബിഷപ്പ് സഹോദരനും ബന്ധുക്കള്‍ക്കും എതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിവരം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ വല്ലാത്ത വിഷമത്തിലായി. ബിഷപ്പിന് കൂട്ടുനിന്ന ചിലരോടൊക്കെ ദേഷ്യം അതിരുവിട്ടപ്പോള്‍ ഉച്ചത്തില്‍ സംസാരിക്കേണ്ടി വന്നു. വഴക്കുണ്ടാക്കേണ്ടി വന്നു. അത് ഭീഷിണിയായി വ്യാഖ്യാനിച്ച് ബിഷപ്പ് നല്‍കിയ പരാതിയില്‍ പൊലീസ് സിസ്റ്ററെക്കണ്ട് വിശദീകരണം തേടി. ഈ അവസരത്തിലാണ് ബിഷപ്പ് ഉപദ്രവിച്ചെന്നും ഇത് ചോദ്യം ചെയ്തതിനാലാണ് ബന്ധുക്കള്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതെന്നും അവര്‍ അറിയിക്കുന്നത്.

ഇങ്ങിനെ ഒരു പരാതി ഉണ്ടാവുമെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഓരോ കാര്യവും കൃത്യതയോടെ ഓര്‍ത്തുവയ്ക്കാനും തെളിവുകള്‍ കൂട്ടിവയ്ക്കാനും സാധിക്കുമായിരുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താലാണ് സിസ്റ്റര്‍ ഈ ക്രൂരകൃത്യം വെളിപ്പെടുത്തിയത്. ഇല്ലങ്കില്‍ ഈ സംഭവം അവരുടെ മനസ്സില്‍ക്കിടന്ന്, അവര്‍ക്കൊപ്പം മണ്‍മറയമായിരുന്നു. ഒരിക്കലും പുറം ലോകം ഇക്കാര്യം അറിയരുതെന്ന് ആഗ്രഹിച്ച അവര്‍ ഇപ്പോള്‍ മെഴുകുതിരി കണക്കെ ഉരുകിത്തീരുകയാണ്. തനിക്കുവേണ്ടി മറ്റുള്ളവര്‍ സഹിക്കുന്ന ബുദ്ധിമുട്ടോര്‍ത്താണ് അവരിപ്പോള്‍ കണ്ണീരൊഴുക്കുന്നത്.

ആരൊക്കെ കണ്ടില്ലങ്കിലും ഈ കണ്ണൂനീര്‍ കര്‍ത്താവ് തമ്പുരാന്‍ കാണാതിരിക്കില്ല. പാപികള്‍ക്കുള്ള ശിക്ഷ അവിടുന്നു നല്‍കട്ടെ.ഇങ്ങിനെ പ്രാര്‍ത്ഥിക്കുകയല്ലാതെ ഇപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ മറ്റ് വഴികളില്ല. ബന്ധു വ്യക്തമാക്കി. കന്യാസ്ത്രിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്നുവരുന്ന സമരം നിലവിലെ രീതിയില്‍ ഈ മാസം 19 വരെ തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category