1 GBP = 92.20 INR                       

BREAKING NEWS

ആര് പരാതി നല്‍കിയാലും പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കാവൂ എന്നൊരു കീഴ് വഴക്കം ഇനിയെങ്കിലും ആരംഭിക്കുമോ? ആര്‍ക്കെങ്കിലും വേണ്ടി ചട്ടം ലംഘിച്ച് കേസ് എടുക്കുന്ന പൊലീസുകാരെ ശിക്ഷിക്കുമോ? ഏതു സാധാരണക്കാര്‍ക്കും നീതി ലഭിക്കാന്‍ ഫ്രാങ്കോ കേസ് കീഴ് വഴക്കം സൃഷ്ടിക്കുമോ? നമ്പി നാരായണനും ഫ്രാങ്കോയും കേരള പൊലീസിന്റെ കണ്ണുതുറപ്പിക്കട്ടെ

Britishmalayali
kz´wteJI³

ദിവസങ്ങളില്‍ സുപ്രധാനമായ രണ്ട് കോടതി വിധികള്‍ ചര്‍ച്ചയാകുകയാണ്. ഒന്ന് നമ്പി നാരായണനെന്ന വിശുദ്ധനായ ശാസ്ത്രജ്ഞന് പൊലീസ് കസ്റ്റഡിയിലുണ്ടായ അനാവശ്യ പീഡനവും അറസ്റ്റും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനെ ഏല്‍പിച്ചുകൊണ്ടുള്ല സുപ്രിംകോടതി വിധിയാങ്കെില്‍ ഫ്രാങ്കോ മുളക്കലെന്ന ജലന്ധര്‍ മെത്രാനെ അറസ്റ്റ് ചെയ്യുന്നത് തെളിവുകള്‍ ലഭിച്ച ശേഷം മതിയെന്നുള്ള ഹൈക്കോടതി വിധിയാണ്.

ഈ രണ്ട് വിധികളും ഇതുവരെയുള്ള കീഴ് വഴക്കങ്ങള്‍ക്കും രീതികള്‍ക്കും വിപരീതമായതുകൊണ്ടു തന്നെ ഈ മാറ്റം ഏറെ ചര്‍ച്ച ചെയ്യേണ്ടതാണ്. ഒന്ന് ക്രിമിനല്‍ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നതിനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനും തടവില്‍ പാര്‍പ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്.അതിനാല്‍ തന്നെ നിരപരാധിയാണെങ്കില്‍ കൂടിയും ന്യായമായും അയാളെ സംശയിക്കാന്‍ കാരണമുണ്ടായതിനാല്‍ തന്നെ അനാവശ്യമായി ഒരാളെ തടവില്‍ വെച്ചതിനോ ചോദ്യം ചെയ്തതിനോ ഒന്നും പൊലീസിനോട് ചോദിക്കാനോ നഷ്ടപരിഹാരം നല്‍കുന്നതിലോ ഒന്നും പൊലീസിനോട് ചോദിക്കനോ നഷ്ടപരിഹാരം നല്‍കാനോ നിയമം അനുശാസിക്കുന്നില്ല.

അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ തന്നെ എല്ലാ കേസിലും നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന കാരണത്താല്‍ പൊലീസ് മടി കാണിക്കും എന്നത് സ്വാഭാവിക വാദമാണ്. ഇപ്പോള്‍ സുപ്രീംകോടതി പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണം പിരിച്ച് കൊടുക്കണം എന്ന ആവശ്യം തിരസ്‌കരിച്ചത് തന്നെ ചട്ടങ്ങളോടുള്ള ആദരവായി വേണം കരുതാന്‍. എന്നിട്ടും നമ്പി നാരായണന് 50 ലക്ഷം രൂപ നല്‍കാനും നമ്പി നാരായണന്റെ അറസ്റ്റ് ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കാനും ഒരു ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കാനും സുപ്രീംകോടതി തീരുമാനിച്ചത് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനോടുള്ള ആദരവും അദ്ദേഹം അനുഭവിച്ചത യാതനകളോടുള്ള പിന്തുണയുമാണ്. ഇത് ഒരു കീഴ്വഴക്കമാല്ലെങ്കിലും അനാവശ്യമായി ആരേയും അറസ്റ്റ് ചെയ്യരുതെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്.

നമ്പി നാരായണന് നല്‍കുന്ന ആനുകൂല്യം കേരളത്തിലെ വേട്ടയാടപ്പെട്ട ഒരോ വ്യക്തിക്കുമുള്ള നഷ്ടപരിഹാരമായി കാണേണ്ടതുണ്ട്. ഇതിനെക്കാള്‍ പ്രധാനമാണ് ഫ്രാങ്കോ മുളക്കന്‍ കേസില്‍ ഹൈക്കോടതി ഇടപെടല്‍. ഒരു കന്യാസ്ത്രീ തന്നെ ബവാത്സംഗം ചെയ്തു എന്ന് പരാതി കൊടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ 80 ദിവസമായിട്ടും പ്രതിയെ ഒപു തവണ മാത്രം ചോദ്യം ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യണോ വേണ്ടോ എന്ന് തീരുമാനം എടുക്കുകയും ചെയ്തിട്ടും പൊലീസ് ശരിയായ രീതിയാലാണ് മുന്‍പോട്ട് പോകുന്നതെന്നും തെളിവുകളില്ലാതെ ആരേയും അറസ്റ്റ് ചെയ്യേണ്ടെന്നത് പ്രധാന നിരീക്ഷണം തന്നെയാണെന്നും ഹൈക്കോടതി നടത്തിയ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പക തോന്നിയാല്‍ പരാതി കൊടുക്കുകയും ആ പരാതിയെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ ഇടുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പിലാണ് അറസ്റ്റ് എങ്കില്‍ പ്രതിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ട്. ക്രിമിനല്‍ നടപടി ചട്ടം പറയുന്നത് ആരോപണ വിധേയനായ വ്യക്തിയിന്മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം എത്ര ഗുരുതമാണോ അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നതാണ്.

നിയമവും ചട്ടവും അനുവദിച്ചിരിക്കുന്നത് അന്വേഷണ ഒരു വ്യക്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തോന്നിയാല്‍ അറസ്റ്റ് ചെയ്യാനുള്ള അവകാശമാണ്. ഈ അവകാശം നിര്‍ഭാഗ്യവശാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ നടപടി ചട്ടത്തില്‍ നിരപരാധിയെ പോലും അറസ്റ്റ ചെയ്യുന്നത് ചട്ടത്തില്‍ അനുമതിയുള്ളതുകൊണ്ട് തന്നെയാണ്.ഫ്രാങ്കോ മുളക്കന്റെ കാര്യം വന്നപ്പോള്‍ ആ ചട്ടങ്ങളൊക്കെ അതേപടി പാലിച്ച് കൊണ്ട് 80 ദിവസത്തോളം അന്വേഷണം നടത്തുകയും ആന്വേഷണം ശരിയാണ് എന്ന് പൊലീസിന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതുകൊണ്ടുതന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍്സ് പരിശോധിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category