1 GBP = 87.80 INR                       

BREAKING NEWS

പാരമ്പര്യത്തിന്റെ വഴിയേ പോകുമ്പോഴും ആവശ്യം വരുമ്പോള്‍ മലയാളി സ്ത്രീയുടെ ഉള്ളിലെ ശക്തി ഉയരുമെന്ന് ആനി കോലോത്ത്; വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം അമേരിക്കന്‍ മലയാളിക്ക്; പ്രതിസന്ധികളെ നിശ്ചയദാര്‍ഡ്യത്തോടെ തോല്‍പ്പിച്ച വനിതയുടെ കഥ

Britishmalayali
kz´wteJI³

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആനി കോലോത്തിന്. പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പുരസ്‌കാരം ആനി കോലോത്തിന് നല്‍കി. അഞ്ച് മക്കള്‍ക്കൊപ്പമെത്തിയാണ് ആനി സമ്മാനം സ്വീകരിച്ചത്. മലയാളി സ്ത്രീകള്‍ പാരമ്പര്യത്തിന്റെ വഴിയേ സഞ്ചരിക്കുന്നവരാണെന്നും എന്നാല്‍ ആവശ്യം വരുമ്പോള്‍ ഉള്ളിലുള്ള ശക്തി ഉപയോഗിക്കുന്നവരാണ് അവരെന്നും പുരസ്‌കാരം ഏറ്റുവാങ്ങി ആനി കോലോത്ത് പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറി, കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന വന്‍ ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത കോലോത്ത് ജോര്‍ജ്ജിന്റെ ഭാര്യയാണ് ആനി. ഒരു വിമാനാപകടത്തില്‍ പെട്ട് ജോര്‍ജ്ജ് 2009-ല്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷം ആനി കോലത്തും പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മക്കളുമാണ് ഭര്‍തൃവീട്ടുകാരുടെ തട്ടിപ്പിനിരയായത് വലിയ വാര്‍ത്തയായിരുന്നു. ഇതെല്ലാം മനക്കരുത്തുകൊണ്ട് അതിജീവിച്ചാണ് അമേരിക്കയില്‍ ആനി കോലോത്ത് മുന്നോട്ട് പോകുന്നത്. നിരവധി നിയമപോരാട്ടങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നു.9 വര്‍ഷം നടത്തിയ എല്ലാ നിയമ ചെറുത്തു നില്‍പ്പും് പരിഗണിച്ചാണ് സ്ത്രീ ശക്തി അവാര്‍ഡ് ആനി കോലോത്തിന് ഇത്തവണ സമ്മാനിച്ചത്.
ഹോട്ടല്‍ വ്യവസായിയായിരുന്ന മത്തായി 2009ല്‍ ചെറു സ്വകാര്യവിമാനം നദിയില്‍ തകര്‍ന്നുവീണാണു മരിച്ചത്. മൂത്തമകന്‍ ജോര്‍ജ് ജൂനിയറും അന്ന് അപകടത്തില്‍ മരിച്ചു. ജോര്‍ജ് കോലോത്തിന്റെ മരണത്തിന് ശേഷം വ്യാജ വില്‍ പത്രങ്ങളുപയോഗിച്ചും ആധാരത്തില്‍ തിരിമറി നടത്തിയും മറ്റും ജോര്‍ജിന്റെ ബന്ധുക്കള്‍ ആനിക്കും മക്കള്‍ക്കും അവകാശപ്പെട്ട സ്വത്തുക്കള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചതും മറ്റും വലിയ വാര്‍ത്തയായി. ഭര്‍ത്താവും കുഞ്ഞും മരിച്ച് കിടക്കുമ്പോള്‍ ആനിയെ പാതി ബോധത്തില്‍ തളര്‍ന്നിരുന്ന ഒരു നിമിഷത്തില്‍ സംസ്‌കാര സംബന്ധിയായ പേപ്പറുകള്‍ ഒപ്പിടുന്ന കൂട്ടത്തില്‍ സൂത്രത്തില്‍ മറ്റ് പേപ്പറുകളും ഒപ്പിട്ട് വാങ്ങിയായിരുന്നു തട്ടിപ്പ്. വലിയ നിയമ പോരാട്ടം നടത്തിയാണ് ആനി ഈ പ്രതിസന്ധിയെ മറികടന്നത്. ഇതെല്ലാം പരിഗണിച്ചാണ് സ്ത്രീ ശക്തി അവാര്‍ഡ് അവര്‍ക്ക് സമ്മാനിച്ചത്.

അല്‍ബനിയില്‍ 30000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍, വീട്ടുവേലക്കാരിയെ ആറുവര്‍ഷത്തോളമാണ് നിര്‍ബന്ധിതമായി പണിയെടുപ്പിച്ചു എന്ന വ്യാജ കേസും ആനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടു ജോലിക്കാരിയായ വത്സമ്മ മത്തായി എന്ന സ്ത്രീ അധിക വേതനം നല്കാത്തതുള്‍പ്പടെ ആരോപിച്ചു ആനി കോലോത്തിനെതിരെ നല്‍കിയ പതിനെട്ടു കേസുകളും നില നില്ക്കില്ല എന്നു ബോധ്യം വന്നതിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു. വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസുകളെല്ലാം കോടതി തള്ളിയത്.

വിധിയില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നു ആനി അശ്വമേധത്തോടു പറഞ്ഞു.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കും.വത്സമ്മ മത്തായി എന്ന സ്ത്രീയെ വീട്ടുജോലിക്കും കുട്ടികളെ നോക്കാനും കൊണ്ടുവന്നത് തന്റെ ഭര്‍ത്താവാണ്.അതൊരിക്കലും തന്റെ തീരുമാനം ആയിരുന്നില്ല. മതിയായ രേഖകള്‍ ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നത് അതുകൊണ്ടാണ്.സ്വന്തം കുടുംബംഗത്തെപ്പോലെയാണ് അവരെ നോക്കിയിരുന്നത്.കുടുംബത്തിലെ അംഗത്തിന് കൊടുത്തിരുന്ന സ്‌നേഹവും പരിചരണവും അവര്‍ക്കും നല്‍കിയിരുന്നു.പക്ഷെ അവര്‍ വഞ്ചിച്ചു.അവരെ പലരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു കേസ് ഫയല്‍ ചെയ്യിപ്പിക്കുകയായിരുന്നു-ഇതായിരുന്നു ആനി ജോര്‍ജിന്റെ കേസ് സമയത്തെ നിലപാട്. സ്വത്ത് തട്ടാനുള്ള ചിലരുടെ ശ്രമമാണ് ഈ കേസിന് പിന്നിലെന്നും പിന്നീട് വ്യക്തമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category