1 GBP = 87.90 INR                       

BREAKING NEWS

ഭാര്യയുടെ പ്രസവത്തിന് നാട്ടില്‍ പോയി മടങ്ങിയെത്തിയത് ഒരാഴ്ച മുന്‍പ്; ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ സംശയമായി; സുഹൃത്തുക്കള്‍ താമസസ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് ആത്മഹത്യ ചെയ്ത നിലയില്‍; സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ആഷിഖിന്റെ മരണത്തില്‍ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

അല്‍ഐന്‍: മലപ്പുറം സ്വദേശിയായ യുവാവിനെ അല്‍ഐനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി(34)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും വര്‍ഷമായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന ആഷിഖ് അവധിക്ക് നാട്ടില്‍പോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ശനിയാഴ്ച വൈകിട്ട് താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

നഫീസയാണ് മാതാവ്. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജര്‍ മകളാണ്. സഹോദരിമാര്‍: റംല അഷ്‌റഫ്, സീനത്ത് മുഹമ്മദാലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category