1 GBP = 91.10 INR                       

BREAKING NEWS

18 കൊല്ലം മുമ്പ് കേരളത്തില്‍ വാര്‍ത്തയായ നാലില്‍ മൂന്നു പേര്‍ യുകെയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ ഇപ്പോള്‍ വാര്‍ത്താതാരങ്ങള്‍; ഒറ്റപ്രസവത്തില്‍ പിറന്ന നാലു പെണ്‍മക്കളില്‍ മൂന്നു പേരും നഴ്‌സിംഗിനു ചേര്‍ന്നപ്പോള്‍ ആവേശത്തോടെ എന്‍എച്ച്എസും: ഇപ്‌സ്വിച്ചിലെ ഷിബു-ജോബി ദമ്പതികള്‍ക്ക് അഭിമാന നിമിഷം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒരേ പ്രസവത്തില്‍ പിറന്ന നാലു കണ്‍മണികള്‍ വളര്‍ന്നു വലുതായപ്പോള്‍ മൂന്നു പേരും ജീവിതത്തില്‍ അമ്മയെ പിന്തുടര്‍ന്ന് നഴ്‌സുമാരാകാന്‍ തീരുമാനിച്ചത് ആഘോഷമാക്കുകയാണ് സഫോക്ക് യൂണിവേഴ്‌സിറ്റിയും ബ്രിട്ടനിലെ മാധ്യമങ്ങളും. ഇപ്‌സ്വിച്ചിലെ വൂഡ്ബ്രിജില്‍ താമസിക്കുന്ന ഷിബുവിന്റെയും ജോബിയുടെയും മക്കള്‍ നഴ്‌സുമാരാകാന്‍ തീരുമാനിച്ചത് കടുത്ത നഴ്‌സിങ് ക്ഷാമം നേരിടുന്ന എന്‍എച്ചഎസ് പുതുതലമുറയ്ക്ക് ആവേശമാകാന്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് ഈ വാര്‍ത്ത നാടെങ്ങും പാട്ടായത്.

തങ്ങളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി കിട്ടിയ ഈ വിദ്യാര്‍ത്ഥികളുടെ ചരിത്രം സഫോക്ക് യൂണിവേഴ്‌സിറ്റി വഴിയാണ് മാധ്യമങ്ങളും അറിഞ്ഞത്. അതിലേറെ രസകരം, കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം ഈ പെണ്‍കുട്ടികള്‍ ഒരേ മനസോടെ ഇപ്‌സ്വിച്ചില്‍ കഴിഞ്ഞിട്ടും അടുത്ത കുടുംബ സുഹൃത്തുക്കള്‍ അല്ലാതെ മലയാളികള്‍ പോലും ഇവര്‍ നാല് പേരും ഒറ്റ പ്രസവത്തില്‍ ഉണ്ടായ സഹോദരങ്ങള്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ജനനം മുതല്‍ വേര്‍പിരിയാതിരുന്ന സഹോദരങ്ങള്‍ അടുത്ത ശനിയാഴ്ച ജീവിതത്തില്‍ ആദ്യമായി വേര്‍പിരിയുന്ന സങ്കടമാണ് ഇപ്പോള്‍ വീട്ടിലെന്നു ഇവരുടെ അമ്മ ജോബി ഷിബു പറയുന്നു. സഹോദരങ്ങളില്‍ മൂന്നു പേര്‍ തിങ്കളാഴ്ച മുതല്‍ സഫോക്ക് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സിങ്ങിന് ചേരുമ്പോള്‍ ഇളയവള്‍ അനീഷ ഈ ശനിയാഴ്ച നോര്‍വിച്ചിലേക്കു താമസം മാറ്റുകയാണ്, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍ ഫിസിയോ തെറാപ്പി കോഴ്‌സിന് ചേരുവാന്‍.

മറ്റുള്ളവര്‍ നഴ്‌സിങ്ങിന് ചേരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മെഡിക്കല്‍ ഫീല്‍ഡില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്താലോ എന്ന ചിന്തയാണ് അനീഷയെ ഫിസിയോതെറാപ്പിയില്‍ എത്തിച്ചത്. എന്തായാലും മക്കള്‍ നാലുപേരും മെഡിക്കല്‍ ഫീല്‍ഡില്‍ തന്നെ എത്തിയല്ലോ എന്ന സന്തോഷവും മാതാപിതാക്കള്‍ പങ്കിടുന്നു. ആന്‍ജെല്‍, അനീറ്റ, അലീന, അനീഷ എന്നീ നാലു സഹോദരങ്ങളില്‍ മൂന്നു പേര്‍ക്കും നഴ്‌സിംഗില്‍ അമ്മയുടെ കാലടി പിന്തുടരാന്‍ ഉള്ള മോഹമാണ് ഇവരെ വീടിനു അടുത്തുള്ള സഫോക്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചത്.

ജനനം മുതല്‍ ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ കണ്ണ് ഉണ്ടായി എന്നതാണ് അതിലേറെ രസകരം. പതിനെട്ടു വര്‍ഷം മുന്‍പ് കേരളത്തില്‍ അപൂര്‍വമായി പിറന്ന ടെട്രാ ട്രിപ്‌ളേറ്റ് സഹോദരങ്ങള്‍ ആദ്യമായി സ്‌കൂളില്‍ പോയതും മറ്റും മാധ്യമ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ആറു വയസില്‍ രണ്ടാം ക്ലാസില്‍ ചേരുന്നതിനാണ് നാല് പേരും യുകെയില്‍ മാതാപിതാക്കളോടൊപ്പം കൂടിയത്. കായംകുളം ചങ്ങാകുളങ്ങര ആശുപത്രിയില്‍ 2000 ഏപ്രില്‍ പതിനൊന്നിന് പിറന്ന കണ്‍മണികള്‍ നാല് പേരും യൂണിവേഴ്‌സിറ്റിയില്‍ എത്തി എന്നതു പോലും ഉള്‍ക്കൊളളാന്‍ മാതാപിതാക്കള്‍ക്കായിട്ടില്ല.

നാലുപേരെ ഒന്നിച്ചു വളര്‍ത്തി എടുത്തതിന്റെ പ്രയാസമോ ബുദ്ധിമുട്ടോ ഒന്നും ഇപ്പോള്‍ തോന്നുന്നുമില്ല. എല്ലാം ഇന്നലെ എന്ന പോലെയാണ് മനസ്സില്‍ തോന്നുന്നത് എന്നും ഇവരുടെ അമ്മ ജോബി ഷിബു പറയുന്നു. ഇപ്‌സ്വിച്ച് ആശുപത്രിയില്‍ നഴ്‌സായാണ് ജോബി ജോലി ചെയ്യുന്നത്. ഇവിടെയുള്ള കോളേജില്‍ ജീവനക്കാരനാണ് ഇവരുടെ പിതാവ് ഷിബു.

മൂന്നു പേരും ഒന്നിച്ചു നഴ്‌സിങ്ങിന് പോയതൊന്നും വാര്‍ത്ത പ്രാധാന്യം ഉള്ള കാര്യമായി ഇവര്‍ക്കൊട്ടു തോന്നിയതുമില്ല. യൂണിവേഴ്‌സിറ്റി പുറത്തു വിട്ട പത്രകുറിപ്പിലാണ് സംഭവം പുറം ലോകത്തു എത്തുന്നത്. സംഗതി കയ്യോടെ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. നാല് പേരും ഒന്നിച്ചുണ്ടു, ഒന്നിച്ചുറങ്ങി വളര്‍ന്ന വീട്ടില്‍ പെട്ടെന്ന് ഒരാളുടെ കുറവ് മാത്രമാണ് ഇപ്പോള്‍ ചെറിയൊരു സങ്കടമായി കൂടെയുള്ളത്. പഠനത്തില്‍ നാലുപേരും എല്ലാ ക്ലാസ്സിലും ഒരേ നിലവാരത്തിലാണ് മുന്നേറിയത്. ഒരു കിടക്കയില്‍ ഈരണ്ടു പേര്‍ വീതം മാറിമാറി ഉറങ്ങിയിരുന്ന സഹോദരിമാര്‍ നാല് പേരെയും എല്ലായ്‌പ്പോഴും ഒന്നിച്ചേ കാണാന്‍ കഴിയുമായിരുന്നുള്ളൂ എന്നും കുടുംബ സുഹൃത്തുക്കള്‍ പറയുന്നു.

ഇപ്‌സ്വിച്ച് തോമസ് മില്‍ ഹൈ സ്‌കൂളില്‍ നിന്നാണ് ഇവര്‍ ഈ വര്‍ഷം എ ലെവല്‍ പൂര്‍ത്തിയാക്കിയത്. ജിസിഎസ്ഇക്കും എ ലെവലിനും മികച്ച മാര്‍ക്ക് ഉണ്ടായിട്ടും നഴ്‌സിങ് എന്ന ഇഷ്ട് ജോലി തിരഞ്ഞെടുക്കാന്‍ ആയിരുന്നു മൂന്നു പേരുടെയും മോഹം. തങ്ങളുടെ വീട്ടില്‍ അന്നം എത്തുന്നത് നഴ്‌സിങ് വഴിയായതിനാല്‍ തങ്ങളുടെ വഴിയും അതാകുന്നതാണ് നല്ലതെന്നു നേരത്തെ തീരുമാനിച്ചിരുന്നതായി മൂവരും പറയുന്നു. പഠനത്തിന്റെ ഭാഗമായി ഫാര്‍മസിയില്‍ വോളന്റിയര്‍ ജോലിക്കു എത്തിയതാണ് അനീഷയെ ഫിസിയോതെറാപ്പിയില്‍ എത്തിക്കാന്‍ പ്രധാന കാരണമായത്. മറ്റുള്ളവര്‍ നഴ്‌സിങ് ഹോമുകളിലാണ് വോളന്റിയര്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തതും. മാത്രമല്ല, അമ്മ പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ ബിരുദം എടുക്കാന്‍ സാധിക്കുന്നതും ഇവര്‍ക്ക് ആവേശമായി.

മസ്‌കറ്റില്‍ നിന്നും ഇപ്‌സ്വിച്ചില്‍ എത്തിയ ജോബി മക്കളുടെ പ്രസവശേഷമാണ് സഫോക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയത്. വ്യക്തിപരമായതും പ്രൊഫഷണലായും ഉയരങ്ങള്‍ താണ്ടാന്‍ നഴ്‌സിംഗില്‍ ഏറെ അവസരം ഉണ്ടെന്നതും മൂവര്‍ക്കും ഈ മേഖല തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണമാണ്. ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, മലയാളി സമൂഹത്തിലും ചെറുപ്പക്കാര്‍ക്ക് മാതൃകയും ആവേശവും ആകാന്‍ ഈ സഹോദരങ്ങള്‍ വഴി ഒരുക്കുകയാണ്. ഇത്തരം ഒരു സംഭവം സഫോള്‍ക് യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ഡീന്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് പോള്‍ ഡ്രിസ്‌കോള്‍ ഇവാന്‍സ് വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category