1 GBP = 92.70 INR                       

BREAKING NEWS

കേരളത്തെ കൈവിടാനില്ലെന്ന് ഉറപ്പിച്ചു വീണ്ടും യുകെ മലയാളികള്‍; ലീഡ്സിലെ ഡോ:മാത്യു ജേക്കബ് 100 മൈല്‍ സൈക്കിളോട്ടം നടത്തുന്നത് ചിചെസ്റ്ററില്‍; യുകെയിലെ 10000 കിലോമീറ്റര്‍ ഓട്ടക്കാര്‍ക്കു പിന്തുണയുമായി ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളം ഒറ്റയ്ക്കല്ലെന്നും, കൂടെ ഞങ്ങളുണ്ടെന്നും വ്യക്തമാക്കി ഓരോ ദിവസവും കൂടുതല്‍ ആശയങ്ങളുമായി യുകെ മലയാളി സമൂഹം രംഗത് എത്തുന്നു. ബ്രിട്ടീഷ് മലയാളി വായനക്കാരോടൊപ്പം നിരവധി കൂട്ടായ്മകളും സംഘടനകളും വ്യക്തികളും കൈത്താങ്ങായി എത്തിയ ട്രെന്റില്‍ ഏറ്റവും ഒടുവില്‍ അപ്പീലിന് പിന്തുണയുമായി വന്നിരിക്കുന്നത് ലീഡ്‌സിലെ ഡോക്ടര്‍ മാത്യു ജേക്കബാണ്. അടുത്ത ഞായറാഴ്ച ചിച്ചസ്റ്ററില്‍ നടക്കുന്ന നൂറു മൈല്‍ സൈക്കിള്‍ ചലഞ്ചിലാണ് ഡോ. മാത്യു ദുരിതാശ്വാസ സഹായ നിധി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

കേരളത്തിന്റെ പുനഃനിര്‍മ്മിതിക്കു പതിനായിരക്കണക്കിന് കോടി രൂപയുടെ ആവശ്യം വന്നതോടെ ലോകമൊട്ടാകെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്ന വിവിധ ധനസമാഹരണ വാര്‍ത്തകള്‍ കണ്ടതോടെയാണ് തന്റെ പങ്കായി ഇത്തരം ഒരു ചലഞ്ച് ഏറ്റെടുക്കാന്‍ ഡോ. മാത്യു തയ്യാറായിരിക്കുന്നത്. ബ്രിട്ടനില്‍ ഇതിനകം വിവിധ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒപ്പം ചേര്‍ന്ന് നിന്നാണ് ഡോക്ടര്‍ മാത്യു ജേക്കബും പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
എളംകുന്നപ്പുഴ സ്വദേശിയായ ഡോക്ടര്‍ മാത്യു ജേക്കബ് ഡ്യുസ്‌ബെറി ജില്ലാ ആശുപത്രിയില്‍ ഹിസ്റ്റോപാത്തോളജിസ്റ്റ് കണ്‍സല്‍ട്ടന്റ് ആയാണ് ജോലി ചെയ്യുന്നത്. വെസ്റ്റ് സസ്‌കസില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന വെലോ സൗത്ത് എന്നറിയപ്പെടുന്ന സൈക്കിളോട്ടത്തിലാണ് ഡോ. മാത്യു കേരളത്തിനായി സൈക്കിളുമായി എത്തുന്നത്. ഏകദേശം 15000 പേര്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ പ്രധാന കായിക വേദി കൂടിയാണ് വെലോ സൗത്ത്. ഗുഡ് വുഡ് മോട്ടോര്‍ റേസിംഗ് സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒരാള്‍ കേരളത്തിനായി ധനശേഖരര്‍ത്ഥം പങ്കെടുക്കുന്നു എന്നത് ലോക മലയാളി സമൂഹത്തിനു തന്നെ മാതൃകയായി മാറുകയാണ്.
കേരളത്തെ മുക്കിയെടുത്ത പ്രളയത്തില്‍ ഏറെ വ്യത്യസ്തമായി ധനശേഖരണം കണ്ടെത്താന്‍ ശ്രമിക്കുന്ന യുകെ മലയാളി സമൂഹത്തില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് ആവേശം നല്‍കാന്‍ കൂടിയാണ് ഡോ. മാത്യു സൈക്കിള്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നത്. ബ്രിട്ടനിലെ മലയാളികള്‍ ഒന്നിച്ചു കൈകോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യ നന്മയ്ക്കും കരുത്തിനും നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൂടുതല്‍ ഊര്‍ജ്ജം നല്‍കാന്‍ തന്റെ പരിശ്രമം കാരണമാകട്ടെയെന്ന ചിന്തയിലാണ് ചാരിറ്റി പങ്കാളിയായി അദ്ദേഹം ബിഎംസിഎഫിനെ തിരഞ്ഞെടുത്തത്.

അതിനിടെ നൂറു കണക്കിന് ഓട്ടക്കാരെ പങ്കെടുപ്പിച്ചു ബ്രിസ്റ്റോളില്‍ നിന്നും തുടക്കമിട്ട യുവനിരയുടെ റണ്‍ ടു കേരള പദ്ധതിക്ക് ലോകമെങ്ങും നിന്നും മലയാളികള്‍ കയ്യടി നല്‍കിയതോടെ പിന്തുണയുമായി ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളും. ഇതിനകം 111 ഓട്ടക്കാര്‍ സ്ട്രാവ എന്ന മൊബൈല്‍ ആപ് വഴി പരിശീലന ഓട്ടത്തില്‍ പങ്കാളികളായിക്കഴിഞ്ഞു. ഇവരിലൂടെ കൂടുതല്‍ പേര്‍ ഓരോ ദിവസവും ഈ നവീന പദ്ധതിയുടെ ഭാഗമായി മാറുകയാണ്. തങ്ങളുടെ പദ്ധതിയുടെ പ്രചാരണ ഭാഗമായി വിര്‍ജിന്‍ മണി ലിങ്കിലൂടെ 10000 പൗണ്ട് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ യുവനിര പങ്കിടുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനുമായി കൈകോര്‍ത്തു നീങ്ങുന്ന ഇവരുടെ ഓട്ടം ആരംഭിക്കുന്നത് ഈ മാസം 29 നു ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഒരു മാസം കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ ദിവസവും കൂട്ടായ്മയില്‍ അണിചേരുന്ന ഓട്ടക്കാരുടെ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ഏറെ ഗൗരവത്തോടെയാണ് ഈ പദ്ധതി ലോകമെങ്ങും എത്തിക്കൊണ്ടിരിക്കുന്നത്. പ്രൊഫഷണലായ ഓട്ടക്കാര്‍ക്കു പകരം ഇന്നേവരെ ഓടിയിട്ടില്ലാത്തവര്‍ക്കും മനസ് വച്ചാല്‍ ഈ പദ്ധതിയില്‍ പങ്കാളിയാകാം എന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ആരോഗ്യത്തോടെ ജീവിക്കുക എന്ന ചിന്തയ്ക്കു തുടക്കമിടാനും പലര്‍ക്കും ഇതിലൂടെ സാധിക്കും എന്നതും മറ്റൊരു നേട്ടമാണ്. വ്യായാമം ഉള്‍പ്പെടെയുള്ള ജീവിത ക്രമീകരണം നടത്തി ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ ഈ പ്രവര്‍ത്തനം വഴി തുടക്കമിടാനും ഈ ചെറുപ്പക്കാരുടെ ചിന്ത വഴി ഒരുക്കിയിരിക്കുകയാണ്.

ശനിയാഴ്ച പ്രസിദ്ധീകരിച്ച ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് യുകെ മലയാളികളുടെ പ്രളയ ദുരിതാശ്വാസത്തിനു പിന്തുണയുമായി കൂടെയെത്തിയിരിക്കുന്നത്. യുകെ മലയാളികള്‍ ഒറ്റക്കെട്ടായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ തണലില്‍ ഏറ്റെടുക്കുന്ന നവീനവും വ്യത്യസ്തവുമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളി സമൂഹത്തിലേക്ക് കൂടുതലായി എത്താന്‍ കൂടി ഇതോടെ വഴി ഒരുങ്ങുകയാണ്. റണ്ണിങ് ദി എക്‌സ്ട്രാ മൈല്‍ ഫോര്‍ ഫ്‌ളഡ് ഹിറ്റ് കേരള എന്ന തലക്കെട്ടിലാണ് ഹിന്ദു പത്രം പ്രാധാന്യത്തോടെ റണ്‍ റ്റു കേരള പദ്ധതിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ശക്തമായ പ്രചാരണം നടത്തി ലോക മലയാളി സമൂഹത്തിലേക്ക് കൂടി സമാനമായ ആശയങ്ങള്‍ പിറവിയെടുക്കാന്‍ ഉള്ള സാധ്യതയാണ് യുകെ മലയാളികളില്‍ നിന്നും ഇതോടെ സാധ്യമായിരിക്കുന്നത്. 

യുകെ മലയാളികള്‍ ഒത്തുപിടിച്ചപ്പോള്‍ ഇതുവരെ ലഭിച്ചത് 61,095.92 പൗണ്ട്
പ്രളയ ശക്തിയില്‍ മുങ്ങിയ നമ്മുടെ നാടിനു വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടക്കമിട്ട ദുരിതാശ്വാസ സഹായ നിധിയിലേക്ക് ഇതുവരെ നേടിയത് 61,095.92 പൗണ്ടാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി ലിങ്കിലേക്ക് ഗിഫ്റ്റ് എയ്ഡ് അടക്കം 44703.93 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 2819.99 പൗണ്ടുമാണ് ലഭിച്ചത്. വിവിധ സാമൂഹിക, സാംസ്‌ക്കാരിക കൂട്ടായ്മകളുടെ പ്രവര്‍ത്തന ഫലമായി ഇതുവരെ 13,572 പൗണ്ടും ലഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ലഭിച്ച തുക 61,095.92 ആയിരിക്കുകയാണ്. ഇനിയും പലരും നടത്തുന്ന ദൗത്യങ്ങളും കേരള മുഖ്യമന്ത്രിയുടെ വണ്‍ മന്ത് ചലഞ്ചിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു യുകെയിലെ മലയാളികള്‍ 'മൈ ഫാമിലി ചലഞ്ച് ഫ്രം യുകെ ടു റിബില്‍ഡ് കേരള' എന്ന പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതിനാലും അപ്പീല്‍ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
'മൈ ഫാമിലി ചലഞ്ച് ഫ്രം യുകെ ടു റിബില്‍ഡ് കേരള' എന്ന ചലഞ്ചിങ്ങ് വഴി യുകെയിലെ 1000 കുടുംബത്തില്‍ നിന്നെങ്കിലും 50 പൗണ്ട് വീതം ശേഖരിക്കാന്‍ ആണ് പദ്ധതി. ഈ ചലഞ്ചിങ്ങില്‍ പങ്കെടുക്കുന്നവരുടെയെല്ലാം പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ തുടങ്ങും. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ യുകെ മലയാളികളുടെ കൈത്താങ്ങിന് രൂപം നല്‍കിയത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആണ്. ഈ പദ്ധതിയുടെ ഭാഗമായി 13 ട്രസ്റ്റിമാരും ഉപദേശക സമിതിയില്‍ ഉള്ള ഇരുപതോളം മുന്‍ ട്രസ്റ്റിമാരും 50 പൗണ്ട് വീതം നല്‍കും.
വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും ഒന്നേകാല്‍ പൗണ്ട് വീതം ഞങ്ങള്‍ കൈമാറും എന്നതിനാല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നിരവധി പേരാണ് ഫണ്ട് നല്‍കുന്നത്. നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും കൃത്യമായ കണക്കുണ്ടാവുകയും അത് പരസ്യമാക്കുകയും ചെയ്യും. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category