1 GBP = 95.50 INR                       

BREAKING NEWS

ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളി നല്‍കുന്ന സന്ദേശം കാണാതിരിക്കരുത്; ബിയോണ്ട് ദ മൈന്‍ഡ് പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍

Britishmalayali
സൈമി ജോര്‍ജ്ജ്

ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന 'ബീയോണ്ട് ദ മൈന്‍ഡ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഭിന്നലിംഗക്കാരെ പകല്‍ വെളിച്ചത്തില്‍ അംഗീകരിക്കുമ്പോഴും ഇരുട്ടിന്റെ മറവില്‍ നിരവധി പേരാണ് ഇന്നും വേട്ടയാടപ്പെടുന്നത്. കുടുംബത്തിന്റെ മാനവും അഭിമാനവും കളഞ്ഞു കുളിക്കുന്നവര്‍ എന്ന പേര് വീഴുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങിയവരാണ് ഭിന്നലിംഗക്കാരില്‍ ഭൂരിഭാഗം പേരും. അവിടെ നിന്നും വിദ്യാഭ്യാസം നേടിയും കരുത്തു നേടിയും സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയവര്‍ നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. ഇവര്‍ നേരിടുന്ന അവഗണനയും പരിഹാസങ്ങളും തുറന്നു കാട്ടുകയാണ് ഈ ഹ്രസ്വചിത്രത്തില്‍.

രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ജിജ്ഞാസ ഉണര്‍ത്തുന്ന, ചിത്രീകരണവുമായി പന്ത്രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം കടന്നു പോകുന്നു.  ജയരാജ് എസ് എന്ന സംവിധായകന്റെ കാലിക പ്രസക്തമായ ഈ കലാസൃഷ്ടി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യുട്യൂബില്‍ നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ 'പിപ്പ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളിയായ ഫിലിപ്സണ്‍ ചെറിയാന്‍ ആണ്.    

ആലപ്പുഴ ജില്ലയില്‍ പേരു കേട്ട അധോലോക സംഘങ്ങള്‍ ഒന്നുമില്ലെങ്കിലും കൊച്ചു കൊച്ചു ഗുണ്ടകള്‍ യഥേഷ്ടം വിഹരിക്കുന്ന സ്ഥലമാണ്. അവിടുത്തെ ഒരു ചെറിയ നല്ല ഗുണ്ടയാണ് ഫിലിപ്സണ്‍ ചെറിയാന്‍ അവതരിപ്പിക്കുന്ന പിപ്പ എന്ന ഗുണ്ട. സിസി അടയ്ക്കാത്തവരെയും പലിശ അടയ്ക്കാത്തവരെയും എല്ലാം ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണ് പിപ്പയുടെ ഗുണ്ടാ പണി. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനുമാണ്.

എന്നാല്‍ ഒരു ദിവസം പതിവ് മോണിംഗ് വാക്കും വ്യായാമവും ഒക്കെ ചെയ്തു വരുന്നതിനിടയില്‍ വാഹനത്തിലെത്തിയ മൂന്നു നാലു പേര്‍ പിപ്പയെ തലയ്ക്കടിച്ചു വീഴ്ത്തുകയും അവിടെ നിന്നും പിപ്പയെ ആരോ ഹോസ്പിറ്റലില്‍ എത്തിക്കുകയും ആണ് ആദ്യ ഭാഗത്ത് കാണിക്കുന്നത്. അപകടശേഷം റെയര്‍ ബ്ലഡ് ഗ്രൂപ്പായ പിപ്പയ്ക്ക് രക്തം നല്‍കിയത് മായ എന്ന സ്ത്രീ കൂടിയാണെന്ന് പിപ്പ നഴ്സില്‍ നിന്നും അറിയുന്നു. ആ അപകടത്തിനു ശേഷം ചികിത്സ എല്ലാം കഴിഞ്ഞെത്തിയ പിപ്പയ്ക്ക് ഒരു ചെറിയ ക്വട്ടേഷന്‍ കിട്ടുകയാണ്.

സ്വന്തം സഹോദരനെ ഉപദ്രവിക്കുവാന്‍ ചേട്ടന്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത പിപ്പ പിന്നീട് തിരിച്ചറിയുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. പിപ്പ എന്ന ഗുണ്ടയായി മികച്ച അഭിനയമാണ് ഫിലിപ്സണ്‍ ചെറിയാന്‍ കാഴ്ച വച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലൂടെയും, മലയാളം ഷോര്‍ട്ട് ഫിലിമുകളിലൂടെയും ചിരപരിചിതനാണ്. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിലാണ് ഫിലിപ്സണ്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. നാട്ടില്‍ ആലപ്പുഴ സ്വദേശിയായ ഫിലിപ്സണ്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ അയര്‍ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നടന്നിട്ടുള്ള കാറ്റഗറി വിഭാഗങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കൂടി ആണ്. റെജി ഫിലിപ്പ്സണ്‍ ആണ് ഭാര്യ.

സംസ്ഥാന നാടക അവാര്‍ഡ് ജേതാവും സിനിമാനടനുമായ ആലപ്പി ജോണ്‍സണ്‍, മോഡലും യോഗ ട്രെയ്നറും ഷോര്‍ട് ഫിലിം അഭിനേത്രിയുമായ മായാ ആന്‍ ജോസഫ്, ഫിലിം/ഷോര്‍ട് ഫിലിം അഭിനേതാക്കളായ ഫാസില്‍ താജ്, ലിറ്റി ജയരാജ്, അരുണ്‍, ഷൈജു സാജു, അലക്സാണ്ടര്‍, ലീന്‍, മാസ്റ്റര്‍ കെവിന്‍, മാസ്റ്റര്‍ കെന്‍, മാസ്റ്റര്‍ ഫയസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സിനിമ ക്യാമറമാനായ സി. എസ്. സേതു ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ബിനോയ് ആന്റണി. സംഗീതം ഭാസി. മൂലകഥ- മായ ആന്‍ ജോസഫ്. ജയരാജ് എസ്, പി.എസ്. ഷിബു തിരുവിഴ എന്നിവര്‍ തിരക്കഥയെഴുതിയ ചിത്രത്തിന് സബ്‌ടൈറ്റില്‍ നല്‍കിയത് ടോംസണ്‍ ചെറിയാനാണ്. കെവിന്‍ കെന്‍ കീവ ആണ് നിര്‍മാണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category