kz´wteJI³
ചെറിയൊരു ജലദോഷം വന്നാല്‍ പോലും വളരെ ചെറിയ കുട്ടികള്‍ക്ക് പോലും ദ്രാവകരൂപത്തിലുള്ള പാരസെറ്റമോളോ അല്ലെങ്കില്‍ കാല്‍പോളോ കൊടുക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ലിക്യുഡ് ഫോമില്‍ ആണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് പാരസെറ്റമോളും കാല്പോളും അപകടമുണ്ടാക്കുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ മുന്നറിയിപ്പേകുന്നത്. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാല്പോള് നല്കിയാല് ആസ്ത്മ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജലദോഷത്തിനും പനിക്കും തലവേദനക്കും വയറ് വേദനക്കും തുടങ്ങിയ മറ്റ് ചില പ്രശ്നങ്ങള്‍ക്കും മിക്ക കുട്ടികള്‍ക്കും എന്‍എച്ച്എസില്‍ നിന്നും പാരസെറ്റമോളാണ് നിര്‍ദേശിക്കാറുള്ളത്.
പാരസെറ്റമോളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ബ്രാന്‍ഡാണ് കാല്പോള്. ഇത് കൊണ്ട് പനിയും മറ്റ് ചില വേദനകളും ഇല്ലാതാവുമെങ്കിലും ഇത് കുഞ്ഞുങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്. ഇത് സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ 620 കുട്ടികളെ നിരീക്ഷിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ആസ്ത്മ, എസ്കിമ, ആഹാര അലര്‍ജി തുടങ്ങിയവ ഉള്ള തിനാല്‍ അലര്‍ജി അസുഖം ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള കുട്ടികളായിരുന്നു ഇവര്‍.
തുടര്‍ന്ന് ഗവേഷകര്‍ കുട്ടികളുടെ കുടുംബങ്ങളെ ആദ്യത്തെ 15 മാസം ഓരോ നാലാഴ്ച കൂടുമ്പോഴും വിളിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ എത്ര പ്രാവശ്യം പാരസെറ്റമോള്‍ നല്‍കിയെന്ന് 18ാം മാസത്തിലും രണ്ട് വയസാകുമ്പോഴും ചോദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 18 വയസായപ്പോള്‍ സെല്‍-പ്രൊട്ടക്ടിംഗ് ജിഎസ്ടി ജീനിന്റെ രൂപാന്തരം മനസിലാക്കുന്നതിനായി കുട്ടികളുടെ രക്തത്തിന്റെ അല്ലെങ്കില്‍ ഉമിനീരിന്റെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ജിഎസ്ടിപി1 ജീനിന്റെ ഒരു വേരിയന്റ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ആസ്മ വരാനുള്ള സാധ്യത ഇരട്ടിയാക്കുന്ന ജീനായിരുന്നു ഇത്.
ഈ വേരിയന്റുള്ള കുട്ടികളില്‍ 18 വയസാകുമ്പോഴേക്കും ആസ്ത്മ വരാനുള്ള സാധ്യത 1.8 ഇരട്ടി കൂടുതലാണെന്നാണ് ഈ ഗവേഷണത്തില്‍ ഭാഗഭാക്കായ പിഎച്ച്ഡി വിദ്യാര്‍ത്ഥി സിന് ഡായ് വെളിപ്പെടുത്തുന്നത്. വളരെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ നല്‍കുന്നത് ആസ്മ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് തങ്ങളുടെ ഗവേഷണത്തിലൂടെ വ്യക്തമായെന്നും ഡായ് അവകാശപ്പെടുന്നു. വിവിധ ജിഎസ്ടി ജീനുകളുടെ വിവിധ ക്ലാസുകള്‍ കാന്‍സറുകള്‍, ആസ്ത്മ, അലര്‍ജികള്‍, അല്‍ഷിമേഴ്സ്, പാര്കിന്സന്സ് രോഗം, തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡായ് എടുത്ത് കാട്ടുന്നു. യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ നടത്തിയ ഇത് സംബന്ധിച്ച പുതിയ പഠനം പാരീസില്‍ വച്ച് നടന്ന യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam