1 GBP = 95.20 INR                       

BREAKING NEWS

മലയാളിതാരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്; കേരളത്തിന്റെ അഭിമാനമായി മാറിയ ജിന്‍സനെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത് ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനത്തിന് പിന്നാലെ: വിരാട് കോലിക്കും മീരാഭായ് ചാനുവിനും ഖേല്‍രത്ന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ മെഡലും 800 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനം പരിഗണിച്ചാണ് ജിന്‍സണെ അവാര്‍ഡിന് പരിഗണിച്ചത്. അതേസമയം പി.യു ചിത്രയെ അവാര്‍ഡിന് പരിഗണിച്ചിട്ടില്ല. ഈ ഏഷ്യന്‍ ഗെയിംസില്‍ ഒരു വെങ്കല മെഡല്‍ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേല്‍ രത്നാ പരുസ്‌കാരത്തിനായി തിരഞ്ഞെടുത്തു.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category