1 GBP = 90.20 INR                       

BREAKING NEWS

ഫ്രാങ്കോ അറസ്റ്റിലാകുന്നതില്‍ ഒട്ടും ആശങ്കയില്ലാത്ത വിശ്വാസികളെ തെരുവില്‍ ഇറക്കാനാണോ പൊലീസേ ഇപ്പോള്‍ കുമ്പസാര രഹസ്യം തേടുന്നത്? മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്യാനും വത്തിക്കാന്റെ ഇന്ത്യന്‍ എംബസിയില്‍ കടന്നു കയറാനും ശ്രമിച്ചു പരാജയപ്പെട്ടിട്ടും എന്തേ ഒന്നും പഠിക്കാത്തത്? ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കാന്‍ വേണ്ടി കേരളത്തിന്റെ മാനം കളയുന്ന കേരള പൊലീസിനോട് അവസാനമായി പറയാനുള്ളത്

Britishmalayali
kz´wteJI³

പ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഹ് ഉള്‍പ്പെട്ടിരുന്ന പ്രദേശത്തെ പണ്ട് ബൊഹീവിയ എന്നായിരുന്നു വിളിച്ചത്. ബൊഹീവിയയില്‍ ഒരു വികാരി ജനദാള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജോണ്‍ എന്നായിരുന്നു. ജോണ്‍ എന്ന വികാരി 1997ല്‍ ബധിക്കപ്പെടുകയായിരുന്നു. വെറുതെ വധിക്കുകയായിരുന്നില്ല. അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ച് അവിടുത്തെ രാജാവ് നോക്കി നില്‍ക്കവേ കൊന്ന് പുഴയില്‍ എറിയുകയായിരുന്നു. അങ്ങനെയാണ് കത്തോലിക്ക സഭയ്ക്ക ഒരു രക്തസാക്ഷിയെ ലഭിച്ചത്.

കുമ്പസാരത്തിന്റെ പേരില്‍ കത്തോലിക്ക സഭയ്ക്ക് ലഭിച്ച ആദ്യ രക്തസാക്ഷിയായിരുന്നു ജോണ്‍ അച്ഛന്‍. ഇന്ന് ആ ജോണ്‍ അച്ഛന്‍ വിശുദ്ധ ജോണ്‍ നിഭുംശ്യാനോസ് എന്ന അറിയപ്പെടുന്ന ലോകത്തെ ഏറ്റവും അധികം ആരാധകരുള്ള വിശുദ്ധനാണ്. കേരളത്തിലെ കൊഴുവനാല്‍ എന്നറിയപ്പെടുന്ന പള്ളിയുടെ പേരുപോലും ആ വിശുദ്ധന്റെ പേരിലാണ്. ബെന്‍സ്സ് ലവ് എന്ന ചക്രവര്‍ത്തിയുടെ ഭാര്യ സോഫിയ ജോണ്‍ അച്ഛന്റെ മുന്നില്‍ നടത്തിയ കുമ്പസാര രഹസ്യം അറിയാനുള്ള രാജാവിന്റെ ആഗ്രഹം അറിയാനുള്ള ത്വരയായിരുന്നു വധത്തില്‍ കലാശിച്ചത്.

സോഫിയ രാജ്ഞിയുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതോടെ അദ്ദേഹത്തെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. 1927ല്‍ മെക്സിക്കോയിലും സമാനമായ ഒരു സംഭവമുണ്ടായി. മാറ്റിയോ കോറി മഗാലാനസ് എന്ന പേരില്‍ ഇന്ന് കത്തോലിക്ക സഭ കൊണ്ടുന്ന വിശുദ്ധരില്‍ ഒരാള്‍ 1927ല്‍ വധിക്കപ്പെടുന്നത് അവിടുത്തെ യുദ്ധസമയത്ത് തടവുകാരുടെ രഹസ്യങ്ങള്‍ പറഞ്ഞില്ല എന്നതിന്റെ പേരിലാണ്.


തടവുകാരുടെ രഹസ്യങ്ങള്‍ തേടി ഈ വൈദികനെ പീഡിപ്പിച്ചപ്പോള്‍ മുഖത്ത് നോക്കി ഇല്ല എന്ന് പറയാന്‍ ഒരു മടിയും കാട്ടിയില്ല. അങ്ങനെയാണ് കത്തോലിക്ക സഭയ്ക്ക് ഒരു കുമ്പസാര രക്തസാക്ഷിയെ കൂടി ലഭിക്കുന്നത്. ഇത്തരത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തില്‍ വൈദികര്‍ രക്തസാക്ഷികളായി മാറുകയും പിന്നീട് വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു.

ഈ 21-ാം നൂറ്റാണ്ടിലും സര്‍ക്കാരുകള്‍ ത്മിലുള്ള തര്‍ക്കം കുമ്പസാരവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ ലൂസിയാന എന്ന സ്ഥലത്തും ഓസ്ട്രേലിയയിലും പൊലീസ് കുമ്പസാര രഹസ്യം തേടി വൈദികരുടെ അടുത്ത് എത്തിയിരുന്നു. ഇന്ത്യയിലെ നിയമമുസരിച്ച് ഒരാള്‍ കുറ്റം ചെയ്താല്‍ അത് അറിയാവുന്ന ഒരാള്‍ അത് മറച്ചു വെയ്ക്കുന്നത് കുറ്റകരമാണ്.

അതിനാല്‍ തന്നെ ഒരു ക്രിമിനല്‍ കുറ്റം ഒരാള്‍ ഒരു വൈദികനോട് പറഞ്ഞാല്‍ അത് മറച്ചുവെയ്ക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്. അതിനാല്‍ തന്നെ ഒരു ക്രിമിനല്‍ കുറ്റം വൈദികനോട് പറഞ്ഞാല്‍ അത് തുറന്ന് പറയണമെന്ന് നിയമത്തെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. ഇത്തരത്തിലുള്ള വിഷയം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലാത്തതിനാല്‍ നമ്മുടെ നിയമം എവിടെയാണ് നില്‍ക്കുന്നത് എന്നതില്‍ ഉത്തരമില്ല. എന്ത് സാഹചര്യമാണ് എങ്കിലും കുമ്പസാര രഹസ്യം വെളിപ്പെടുത്തരുത് എന്നതാണ്. ഒരാളുടെ പാപം ആത്മീയമായി പൊറുക്കും എന്നതുകൊണ്ടുമാത്രമാണ് പൂര്‍ണ രഹസ്യമായിരിക്കണമെന്ന് സഭ ചട്ടം കെട്ടുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പരിശോധിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category