1 GBP = 95.20 INR                       

BREAKING NEWS

തമിഴ്നാട്ടില്‍ നിന്നെത്തിയ വേലക്കാരിയുടെ വാചകമടിയില്‍ വീട്ടുകാര്‍ മൂക്കും കുത്തി വീണു; നന്നായി ഭക്ഷണം പാകം ചെയ്തും വീട്ടുകാര്യങ്ങളില്‍ ഇടപെട്ടും ഓടി നടന്ന വേലക്കാരി പെട്ടെന്ന് തന്നെ വീട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായി: മൂന്നാം ദിവസം മുടി വളരാന്‍ മരുന്നു നല്‍കിയും കാപ്പിയില്‍ വിഷം ചേര്‍ത്തും വീട്ടുകാരെ മയക്കിയ ശേഷം ഉള്ളതെല്ലാം തപ്പിപ്പെറുക്കി മാരിയമ്മ മുങ്ങി

Britishmalayali
kz´wteJI³

തിരൂര്‍: തമിഴ്നാട്ടില്‍ നിന്ന് വന്ന വേലക്കാരിയുടെ വാചകമടിയില്‍ വീണ മൂന്നംഗ കുടുംബത്തിന്റെ ജീവന്‍ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്. തിരൂര്‍ ആലിങ്ങലിലെ വീട്ടിലെത്തിയ തമിഴ്നാട്ടുകാരിയായ മാരിയമ്മയാണ് പൊലീസിന് പോലും പിടികൊടുക്കാത്ത തന്ത്രങ്ങള്‍ മെനഞ്ഞ് കവര്‍ച്ച നടത്തിയ ശേഷം മുങ്ങിയത്. തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിനടുത്ത് എ.എം.എല്‍.പി. സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് മോഷണം നടന്ന എടശ്ശേരി ഖാലിദ് അലിയുടെ വീട്.

ജോലിക്കെത്തി വെറും മൂന്നേ മൂന്ന് ദിവസം കൊണ്ട് വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റിയായിരുന്നു തമിഴ്നാട്ടുകാരി മാരിയമ്മയുടെ മോഷണം. മൂന്ന് ദിവസം മുമ്പ് ഖാലിദ് അലിയുടെ വീട്ടിലെത്തിയ ഇവര്‍ ആദ്യം മുറ്റം വൃത്തിയാക്കുകയും ചെടികള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് വേഗത്തില്‍ മുടി വളരുമെന്നറിയിച്ച് കഴിഞ്ഞ ദിവസം പ്രത്യേക പാനീയം ഉണ്ടാക്കി നല്‍കിയത്.

കുടുംബനാഥന്‍ ഖാലിദ് വേണ്ടെന്ന് അറിയിക്കുകയും മറ്റുള്ളവര്‍ കുടിക്കുകയും ചെയ്തു. അപ്പോള്‍ ഖാലിദിന് കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. സംഭവമറിഞ്ഞതോടെ നിരവധി ആളുകളാണ് മോഷണം നടന്ന വീട്ടിലേക്കെത്തിയത്. രണ്ടുദിവസം മുമ്പാണ് വീട്ടില്‍ തമിഴ്നാട്ടുകാരിയായ സ്ത്രീ ജോലിക്കെത്തുന്നത്. അതുകൊണ്ടുതന്നെ അയല്‍പക്കക്കാര്‍ക്കൊന്നും ജോലിക്കാരിയെ പരിചയപ്പെടാനൊന്നും സമയം കിട്ടിയിട്ടില്ല. എളുപ്പത്തില്‍ ചങ്ങാത്തം സ്ഥാപിക്കുന്ന പ്രകൃതമായിരുന്നു. വീട്ടുകാര്‍ക്ക് പനിപിടിച്ചപ്പോള്‍ ഡോക്ടറെ കാണാനും സ്ത്രീ കൂടെ പോയി.

ഞായറാഴ്ച രാവിലെ അയല്‍പക്കത്തെ സ്ത്രീ വീട്ടില്‍വന്നു നോക്കുമ്പോളാണ് അബോധാവസ്ഥയില്‍ വീട്ടുകാരെ കണ്ടത്. ഛര്‍ദ്ദിച്ച് അവശരായ നിലയിലായിരുന്നു മൂന്നുപേരും. വീട്ടിലെ അലമാരകളെല്ലാം വാരിവലിച്ചിട്ടിരുന്നു. വീട്ടില്‍ നിന്നിരുന്ന സ്ത്രീയെ രാവിലെ പള്ളിയില്‍പോയിരുന്ന ആളുകള്‍ കണ്ടതായി പറയുന്നുണ്ട്. ബസ് കയറിയാണ് പോയതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഖാലിദ് അലിയുടെ വീടിന്റെ പിന്നിലെ വാതിലിലൂടെയാണ് സ്ത്രീ പോയിട്ടുള്ളത്. പൊലീസ് നായയും ഇതുവഴി റോഡ് വരെ പോയിട്ടുണ്ട്. അതേസമയം വീട്ടില്‍ കൂടുതല്‍ വിരലടയാളം കാണുന്നതിനാല്‍ കവര്‍ച്ചയില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

വിവിധ സ്ഥലങ്ങളില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് ആലിങ്ങലിലെത്തി പൊലീസിനെ കബളിപ്പിച്ച് വീണ്ടും കവര്‍ച്ച നടത്തിയത്. ഇവരെ ഏര്‍പ്പാടാക്കിയ സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടുജോലി ആവശ്യമുണ്ടെന്നറിയിച്ച് മാരിയമ്മ ഫോണ്‍ നമ്പര്‍ നല്‍കിയ പ്രകാരം വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസിനോട് പറഞ്ഞു.

തിരൂര്‍ ഭാഗത്ത് മയക്കാനുള്ള മരുന്നുനല്‍കി കവര്‍ച്ച നടന്ന സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. പ്രവാസിയായ ഖാലിദ് അലി ഇടയ്ക്കൊക്കെ ഗള്‍ഫില്‍ കുടുംബസമേതം താമസിക്കാറുണ്ട്. ഇതുപോലെ ആളൊഴിഞ്ഞതും ഗൃഹനാഥന്മാരില്ലാത്തതുമായ വീടുകള്‍ മോഷ്ടാക്കള്‍ ലക്ഷ്യമാക്കുന്നുണ്ടോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. തിരൂരിലെ പോസ്റ്റോഫിസില്‍നിന്ന് പട്ടാപ്പകല്‍ 4 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിലും ആലത്തിയൂരിലെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ തമിഴ്സ്ത്രീകള്‍ 11 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍നിന്ന് ടിവി കവര്‍ന്ന സംഭവത്തിലും ഇതുവരെ പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category