1 GBP = 95.20 INR                       

BREAKING NEWS

സെമിനാരി റെക്ടര്‍ എന്ന നിലയില്‍ നിരന്തരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി; സഭാ കോടതിയില്‍ പരാതിപ്പെട്ടപ്പോള്‍ നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ചു; എല്ലാം പൊളിഞ്ഞപ്പോള്‍ പിതാവിന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് ഒളിപ്പിച്ച് എക്സൈസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു; കത്തോലിക്കാ സഭയെ നാണം കെടുത്താന്‍ ഇതാ ഒരു അതിക്രൂരനായ വൈദികന്‍ കൂടി; പൊലീസ് അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞപ്പോള്‍ ഫാ ജെയിംസ് തെക്കേമുറി അഴിക്കുള്ളില്‍

Britishmalayali
kz´wteJI³

കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിക്കുന്ന ഓര്‍ത്തഡോക്സ് അച്ചന്മാര്‍, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുന്ന മെത്രാന്‍.. ഇങ്ങനെ ക്രൈസ്തവ സഭകളെല്ലാം നേരിടുന്നത് വമ്പന്‍ വെല്ലുവിളികളെയാണ്. ഇതിനിടെയാണ് കത്തോലിക്കാ സഭയിലെ അതിക്രൂരനായ മറ്റൊരു വൈദികന്റെ കഥകൂടി പുറത്തു വരുന്നത്. സെമിനാരി റെക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയേയും കുടുംബത്തെയും കഞ്ചാവുകേസില്‍ കുടുക്കിയാണ് അച്ചന്‍ പ്രതികാരം തീര്‍ത്തത്. ചന്ദനക്കാം പാറ കഞ്ചാവ് കേസിലെ കൊടും ചതിക്ക് പിന്നില്‍ ഫാദര്‍ ജെയിംസ് തെക്കേമുറിയുടെ കുതന്ത്രമായിരുന്നു. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജെയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) പിടിയിലായത്.

ഫാ.ജയിംസിനെതിരെ കര്‍ഷകന്റെ വൈദിക വിദ്യാര്‍ത്ഥിയായ മകന്‍ പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു ടി.എല്‍.റോയി എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 മെയ് 29ന് ചാപ്പകടവിലെ തോട്ടത്തില്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍നിന്നും 175 ഗ്രാം കഞ്ചാവ് ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സണ്ണി വര്‍ഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വൈദികന്റെ പങ്കും വെളിപ്പെട്ടുവന്നത്.

സഹോദരനെ രക്ഷിക്കുന്നതിനു വേണ്ടി പരാതിക്കാരനായ ബാലന്റെ പിതാവിന്റെ സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച ശേഷം എക്‌സൈസിനെ വിളിച്ചു പറയുകയായിരുന്നു സണ്ണി തെക്കേമുറിയില്‍. സെമിനാരിയിലെ പീഡന കേസൊതുക്കാന്‍ അണിയറില്‍ ശ്രമം നടന്നെങ്കിലും ഫലിക്കാതെ വന്നപ്പോള്‍ ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സഭയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കഞ്ചാവ് കേസ്. കത്തോലിക്കാ സഭയിലെ വൈദികരുടെ ക്രിമിനല്‍ മനസ്സ് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ഹൈദരാബാദില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയാഗിച്ചാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഇവര്‍ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ ഏല്‍പ്പിച്ചിരുന്നു. ഇയാളില്‍നിന്നും ഇത് കൈക്കലാക്കിയാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഫാ.ജയിംസും സണ്ണിയും ഗൂഢാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവര്‍ഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കല്‍ സ്റ്റോര്‍ ജിവനക്കാരനാണ്.

വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കര്‍ഷകന്റെ മകനെ അതേ സെമിനാരി റെക്ടര്‍ ആയിരുന്ന ഫാദര്‍: ജെയിംസ് തെക്കേമുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിലും സഭാ കോടതിയിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പല തവണ വൈദികന്റെ സഹോദരങ്ങളും, ഗുണ്ടകളും ചേര്‍ന്ന് ശാരീരികമായും, മാനസ്സികമായും വേദനിപ്പിക്കുകയുണ്ടായി. സഭാ കോടതിയില്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് ജെയിംസ് തെക്കേമുറിയുടെ പൗരോഹിത്യം നഷ്ടമായിരുന്നു. ഈ ജെയിംസ് തെക്കേമുറിയെന്ന വൈദികന്റെ ലൈംഗിക ഭീകരതയെ പുറം ലോകത്തിന് മുന്‍പില്‍ നിര്‍ഭയം വിളിച്ചു പറഞ്ഞ ഈ വൈദിക വിദ്യാര്‍ത്ഥിയെ ഇല്ലായ്മ ചെയ്യുവാന്‍ ഫാദര്‍ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങള്‍ തീര്‍ത്ത കെണിയായിരുന്നു ഈ കഞ്ചാവ് കെണി. പ്രതികളെ രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടെ ഉളിക്കല്‍ ടൗണില്‍ നിന്നും പിടികൂടി ശ്രീകണ്ഠപുരം എക്സൈസ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

പരാതിക്കാരനായ ബാലന്റെ പിതാവിന്റെ സ്‌കൂട്ടറില്‍ നിന്നും കഴിഞ്ഞ വര്‍ഷം മെയ് 29 ന് ഒന്നര കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. പിതാവും മകനും സ്‌ക്കൂട്ടിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന് ശ്രീകണ്ഠാപുരം എക്‌സൈസ് ഓഫീസില്‍ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പുലര്‍ച്ചേ നാല് മണിക്ക് ശ്രീകണ്ഠാപുരം എക്‌സൈസ് സംഘം പരാതിക്കാരന്റെ വീട്ടിലെത്തുകയും വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട സ്‌ക്കൂട്ടിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. അതോടെ തൊണ്ടി മുതലും സ്‌ക്കൂട്ടിയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന മകനെ സെമിനാരിയിലെ റെക്ടറായിരുന്ന ഫാദര്‍ ജെയിംസ് തെക്കേ മുറി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിലും സഭാ കോടതിയിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.

ഈ പരാതി പിന്‍വലിക്കുന്നതിന് വേണ്ടി വൈദികന്റെ സഹോദരങ്ങളും ഗുണ്ടകളും ചേര്‍ന്ന് ശാരീരികമായും മാനസികമായും വിദ്യാര്‍ത്ഥിയെ ദ്രോഹിച്ചിരുന്നു. സഭാ കോടതിയില്‍ നല്‍കിയ പരാതിയിന്മേല്‍ ജെയിംസ് തെക്കേ മുറിയെ പൗരോഹിത്വത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. വൈദികനാകണമെന്ന അദമ്യമായ ആഗ്രഹത്തെത്തുടര്‍ന്നാണ് 16 വയസുള്ളപ്പോള്‍ 2012ല്‍ ബാലന്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്നു വര്‍ഷം സാധാരണ രീതിയില്‍ പഠനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെയായി പോയി. കുറച്ചുദിവസങ്ങള്‍ക്കുശേഷം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ബാലന്റെ പിന്നിലൂടെ വന്ന് ഇയാള്‍ ചന്തിക്ക് പിടിച്ചമര്‍ത്തി. ആകെ തകര്‍ന്നുപോയ ബാലന്‍ കരഞ്ഞുകൊണ്ട് 'ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ' എന്ന് ഇയാളോടു ചോദിച്ചു. പക്ഷെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനെ പലവട്ടം ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാലന്റെ പഠനച്ചെലവുകള്‍ സഭയാണ് വഹിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയോട് പ്രതികാരം ചെയ്യുകയാണ് ജയിംസ് പിന്നീട് ചെയ്തത്. സെമിനാരിയുടെ റെക്ടറായിരുന്ന ഫാദര്‍ ജയിംസ് തെക്കേമുറി സാമ്പത്തിക ക്രമക്കേട് നടത്തിയതായും നേരത്തെ പരാതിയുയര്‍ന്നിരുന്നു. പീഡന പരാതിയില്‍ സഭാ കോടതി ഇയാളെ പുറത്താക്കി. തന്റെ റെക്ടര്‍ സ്ഥാനം തെറിച്ചിട്ടും ഫാദര്‍ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ബാലന്‍ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയില്‍ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടര്‍ന്ന് മെത്രാന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലില്‍ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നല്‍കി.

എന്നാല്‍ ഇക്കാര്യങ്ങളറിഞ്ഞ ഫാദര്‍ ജെയിംസ് തെക്കേമുറി ബാലനെ നേരിട്ടു ഫോണ്‍ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം ബാലന്‍ ജ്യേഷ്ഠതുല്യനായി കാണുന്ന മറ്റൊരു വൈദികവിദ്യാര്‍ത്ഥിയുടെ സഹായത്തോടെ തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു. ഇതും ഫലം കണ്ടില്ല. ഇതോടെയാണ് തന്നെ കുടുക്കിയവരെ അഴിക്കുള്ളിലാക്കാന്‍ കഞ്ചാവ് കഥ മെനഞ്ഞെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category