1 GBP = 92.40 INR                       

BREAKING NEWS

മോദിയുടെ ജന്മദിനത്തിന് മോഹന്‍ലാല്‍ നല്‍കിയ ആശംസയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ആയിരങ്ങള്‍ ആശംസ അറിയിച്ചപ്പോഴും നന്ദി പറയാന്‍ മോദി തെരഞ്ഞെടുത്ത പ്രമുഖരില്‍ ലാലും ഉള്‍പ്പെട്ടു; നരേന്ദ്ര മോദിയും മോഹന്‍ലാലും തമ്മിലുള്ളത് സ്പെഷ്യല്‍ ബന്ധമെന്ന് അണിയറ പ്രവര്‍ത്തകര്‍; ഫാന്‍സിനെ പേടിച്ച് അന്തിമ വാക്ക് പറയാന്‍ മടിക്കുമ്പോഴും മോദിയുടെ വിളികേട്ട് ബിജെപിക്കൊപ്പം ഇറങ്ങാന്‍ വെമ്പി സൂപ്പര്‍സ്റ്റാറിന്റെ മനസ്സെന്ന് അടുപ്പക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അറുപത്തിയെട്ടാം ജന്മദിനത്തില്‍ പ്രധാനമന്ത്രി മോദിക്ക് ആശംസയര്‍പ്പിച്ച് എത്തിയത് പതിനായിരക്കണക്കിന് സന്ദേശങ്ങളാണ്. ട്വിറ്ററിലും ഫെയ്സ് ബുക്കിലും ആശംസകള്‍ നിറഞ്ഞു. അതില്‍ ചിലര്‍ക്ക് മാത്രം മോദിയുടെ നന്ഗിയുമെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് സ്റ്റാലിന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു നന്ദി അറിയിച്ചുള്ള ട്വീറ്റ്. അതായത് വളരെ കരുതലോടെയാണ് മോദി നന്ദി അറിയിച്ചതെന്ന് സാരം. ഇക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനും പ്രധാനമന്ത്രിയുടെ നന്ദി സന്ദേശം കിട്ടി.

ജന്മദിന ആശംസ അറിയിച്ച നടന്‍ മോഹന്‍ലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയാവുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അണിനിരത്താന്‍ ഉദ്ദേശിക്കുന്ന പ്രശസ്തരില്‍ നടന്‍ മോഹന്‍ലാലും ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി നല്‍കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് തന്നെയാണ് ഏവരും വിലയിരുത്തുന്നത്. ആര്‍എസ്എസ് നേതാക്കളുടെ സജീവ സാന്നിധ്യമുള്ള വിശ്വശാന്തി ട്രസ്റ്റുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം മോഹന്‍ലാലിനെ പരിവാറുകാരനാക്കിയെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് മോദിയുടെ ജന്മദിന സന്ദേശവും അതിനുള്ള മോദിയുടെ പ്രതികരണവും. മോഹന്‍ലാലിന് മോദി കൊടുക്കുന്ന പ്രാധാന്യത്തിന് തെളിവ് തന്നെയാണ് സന്ദേശത്തിന് നല്‍കിയ പ്രതികരണം. ഇതോടെ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണവും ശക്തമാവുകയാണ്.

പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തില്‍ ആഘോഷിച്ചത്. മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചു. നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങള്‍ അയയ്ക്കാനും സൗകര്യമൊരുക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കര്‍ണാടകയിലെ ബിജെപി നേതാവ് ബി.എസ്.യെഡിയൂപ്പ, ബോളിവുഡ് താരം അനുപം ഖേര്‍, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കു ജന്മദിനാശംസകള്‍ നേര്‍ന്നു. ഇവരില്‍ ചിലര്‍ക്ക് മാത്രാമാണ് മോദിയുടെ നന്ദി എത്തിയത്. ഇത് കരുതലോടെ മോദി നടത്തിയ നീക്കത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ലാലിന്റെ ആശംസയ്ക്കുള്ള നന്ദി ഏറെ ചര്‍ച്ചയാകുന്നതും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ അണിനിരത്താന്‍ ബിജെപി. സിനിമ, കായികം, കല, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരെയാണ് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമം ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാകും മോഹന്‍ലാല്‍ മല്‍സരിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണു കൂടുതല്‍ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും ബിജെപി മത്സരിപ്പിക്കുന്നത്.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ബിജെപി എംപിമാരോടു മോദി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനും പാര്‍ട്ടി എംപിമാര്‍ക്കും എതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനാണു പ്രമുഖരെ അണിനിരത്തുന്നതെന്നു ബിജെപി നേതാവ് വ്യക്തമാക്കി. മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കുമെന്നു നേരത്തേയും പ്രചാരണമുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായത്. 'മുന്‍പും പല വാര്‍ത്തകളും വന്നിട്ടുണ്ടെന്നും താനിപ്പോള്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്' എന്നുമായിരുന്നു സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകളോടു മോഹന്‍ലാല്‍ പ്രതികരിച്ചത്. വാര്‍ത്ത നിഷേധിച്ചുമില്ല. പിറന്നാള്‍ ആശംസയും നന്ദിയും എത്തിയതോടെ മോദിയും ലാലും തമ്മിലെ പ്രത്യേക ബന്ധം വ്യക്തമായെന്ന് ബിജെപിക്കാര്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാര്‍ട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി. കേരളത്തില്‍ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹന്‍ലാലിനെ പോലെ കേരളത്തിലെ ജനകീ മുഖത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെടാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ആര്‍ എസ് എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മോഹന്‍ലാലിനോട് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹന്‍ലാലിന് താല്‍പ്പര്യമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റ് നല്‍കാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്.

എന്നാല്‍ ലാല്‍ കരുതലോടെയാണ് നീങ്ങുന്നത്. ലാലിന്റെ ഫാന്‍സില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി അടുക്കുന്നത് ദോഷം ചെയ്യുമെന്ന് ലാലിന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് ശ്രമം. മോദി വിളിച്ചാല്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന അടുപ്പക്കാരുമുണ്ട്. ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ് കുമാറും ബിജെപിയുമായി ചേര്‍ന്നാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ചെയര്‍മാനും പ്രിയദര്‍ശനാണ്. മേജര്‍ രവിയും സംഘപരിവാറിനൊപ്പം ചേര്‍ന്നാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലാലും ബിജെപിയിലേക്ക് എത്തുമെന്നാണ് ലാലിന്റെ സുഹൃത്തുക്കളുടെ വിശ്വാസവും.

കേരളത്തില്‍ പ്രമുഖര്‍ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നല്‍കാന്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ലാലിനെ പാളയത്തിലേക്ക് അടുപ്പിക്കാനാണ് മോദി നേരിട്ട് ഇടപെടല്‍ നടത്തുന്നത്. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താന്‍ സംസാരിച്ചുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഫേസ്ബുക്കിലാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍ വിവരിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിരിക്കുന്ന ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററില്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കുകയാണ്. സാമൂഹ്യപ്രവര്‍ത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ മികച്ചതാണെന്നും ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ മോഹന്‍ലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരിക്കുകയാണ് മോഹന്‍ലാല്‍. ഇതെല്ലാം ബിജെപിയിലേക്ക് മോഹന്‍ലാലിനെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസ് തന്നെയാകും അന്തിമ നിലപാടുകള്‍ എടുക്കുക. ഇതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ ഉയര്‍ത്തിക്കാട്ടുന്നതും.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും ആര്‍എസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുന്നത്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹന്‍ലാല്‍ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആര്‍ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാന്‍ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാല്‍ ആര്‍എസ്എസ് നിര്‍ബന്ധത്തിന് വഴങ്ങി പി എസ് ശ്രീധരന്‍ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ആര്‍ എസ് എസിന് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത ആര്‍എസ്എസ് തേടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category