1 GBP = 95.70 INR                       

BREAKING NEWS

എ ആര്‍ റഹ്മാന്റെ 'പുതു വെള്ളൈ മഴൈ' പാടിയ ഉണ്ണിമേനോന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്ത് സൗത്താംപ്ടണ്‍; അഞ്ചുമണിക്കൂര്‍ നീളുന്ന അപൂര്‍വ്വ കലാവിരുന്ന് ആരും മിസ്സാക്കരുത്

Britishmalayali
ജോര്‍ജ് എടത്വാ

ഗ്രേസ് മെലഡീസ് ഓര്‍ക്കസ്ട്ര ദശാബ്ദിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ വമ്പിച്ച ആഘോഷത്തിനായി ഒരുക്കങ്ങള്‍ തകൃതിയാണ്. യുകെയിലെ ഏറ്റവും വലിയ മലയാളി സംഗീത നിശയെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് സൗത്താംപ്ടണിലെ സംഗീത പ്രേമികള്‍. സൗത്താംപ്ടണിലെ ഗ്രേസ് നൈറ്റിന് ഇക്കുറി താര മൂല്യം നല്‍കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകനും അപൂര്‍വ്വ സ്വരത്തിന് ഉടമയുമായ ഉണ്ണിമേനോന്‍ ആണ്. എ ആര്‍ റഹ്മാന്റെ 'പുതു വെള്ളൈ മഴൈ' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഉണ്ണിമേനോന്‍ യുകെ മലയാളികള്‍ക്ക് മികച്ച സംഗീതാസ്വാദനം ആയിരിക്കും നല്‍കുക. ഒക്ടോബര്‍ 20 നു സൗത്താംപ്ടണില്‍ വച്ചാണ് ഗ്രേസ് നൈറ്റ് അരങ്ങേറുക.

യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായ ഗ്രേസ് മെലഡിസ് ഓര്‍ക്കസ്ട്രയുടെ പിറന്നാള്‍ ആഘോഷമായ ഗ്രേസ് നൈറ്റ് 2018നു മാറ്റുകൂട്ടുവാന്‍ അഞ്ചു മണിക്കൂര്‍ നീളുന്ന കലാരൂപങ്ങളാണ് ഒരുക്കുന്നത്. ഭാവരാഗതാളമേളങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് അരങ്ങേറുക. മലയാളി നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന അവിസ്മരണീയ ഗാനങ്ങള്‍ കൈരളിക്കു സമ്മാനിച്ച ഉണ്ണിമേനോന്‍ ആണ് ദശവാര്‍ഷികത്തിലെ മുഖ്യാകര്‍ഷണം.
ഉണ്ണിമേനോന്‍ എന്ന പേരിലറിയപ്പെടുന്ന നമ്പലാട്ട് നാരായണന്‍കുട്ടി മേനോന്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലായി 3000ല്‍ പരം ഗാനങ്ങള്‍ ആലപിച്ചു. സംഗീത ജീവിതത്തിലെ ആദ്യകാലങ്ങളില്‍ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തില്‍ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ 'പുതു വെള്ളൈ മഴൈ...' എന്ന ഗാനമായിരുന്നു.

ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാനുമായി കൂട്ടുചേര്‍ന്ന് 'കറുത്തമ്മ'(1994) മുതല്‍' 'മിന്‍സാര കനവ്' (1997) ഉള്‍പ്പെടെ ഏകദേശം 25ല്‍ പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. മെലഡിയും ഫാസ്റ്റ് നമ്പേഴ്സും ഒരുപോലെ ഇണങ്ങുന്ന ഉണ്ണിമേനോന്‍ ഗ്രെയ്സ് നെറ്റില്‍ എത്തുന്ന സംഗീതാസ്വാദകര്‍ക്ക്  ഒരു നവ്യാനുഭവം ആയിരിക്കും.

യുകെയിലെ പ്രഗത്ഭരായ ഉപകരണസംഗീത വിദഗ്ധരെ കൂട്ടിയിണക്കി സാബു ജോസിന്റെ നേതൃത്വത്തില്‍ ലെസ്റ്റര്‍ ലൈവ് കലാ സമിതിയാണ് ഗ്രേസ് നൈറ്റ് 2018 ന്റെ പശ്ചാത്തല സംഗീതവും പിന്നണി സംഗീതവും ഒരുക്കുന്നത്. ദുബായിലെ വമ്പന്‍ സംഗീത നിശകള്‍ക്ക് ലൈറ്റ് ആന്റ് സൗണ്ട് ഡിസൈനിങ് ചെയ്യുന്ന സൗണ്ട് ഹൗസിന്റ സാരഥി ജോസ് ജോര്‍ജ് ആണ് ഗ്രേസ് നൈറ്റ് 2018 ന്റെ ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നത്. ഗ്രേസ് ഇവന്റെ ഗ്രൂപ്പ് യുകെ മലയാളികള്‍ക്കായി പുതിയതായി പരിചയപ്പെടുത്തുന്ന ഹൈ ഡെഫിനിഷന്‍ വീഡിയോ വാള്‍ ഗ്രേസ് നൈറ്റിന്റെ പ്രത്യക ആകര്‍ഷണ ബിന്ദുവാകും.

അഞ്ചുമണിക്കൂര്‍ നീളുന്ന ഈ കലാമാമാങ്കത്തിന്റെ അരങ്ങു നിയന്ത്രിക്കാന്‍ പത്തു വര്‍ഷക്കാലം ഗ്രേസ് നൈറ്റിന്റെ വേദികളെ നിയന്ത്രിച്ച അവതാരകരെല്ലാം വീണ്ടും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നുവെന്ന പ്രത്യേകത ഈ ഗ്രേസ് നൈറ്റിന് സ്വന്തം അതുപോലെ തന്നെ ഗ്രെസ് നൈറ്റിന്റെ അണിയറയില്‍ ചുക്കാന്‍പിടിക്കുന്നത് കലാ ഹാംപ്ഷെയറിന്റെയും മദേഴ്സ് ചാരിറ്റിയുടെയും ഊര്‍ജ്വസ്വലരായ പ്രവര്‍ത്തകരാണ്.

മനോജ് മാത്രാടന്‍, റെജി കോശി, ജെയ്സണ്‍ ബത്തേരി, സിബി മേപ്പുറത്ത്, ജോയ്സണ്‍ ജോയ്, മീറ്റോ ജോസഫ്, ടെന്നിസണ്‍, മനു ജനര്‍ദ്ദനന്‍, രാകേഷ് തായിരി, ആനന്ദവിലാസം തുടങ്ങിയവര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലായി ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഉണ്ണികൃഷ്ണന്‍ - 07411775410

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category