kz´wteJI³
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്ക് അനുകൂലമായ വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളി. തിരികെ യുഡിഎഫിലേക്ക് എത്തിയ കെ മാണിക്ക് കനത്ത തിരിച്ചടിയാണ് ഈ കേസ്. തള്ളിയത് വിജിലന്‍സിന്റെ രണ്ടാമത്തെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ടാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്.
അഴിമതി കേസുകളിലെ പുതിയ നിയമഭേദഗതി ബാര്കേസിലും ബാധകമാകും. തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നുകൊണ്ടാണ് കോടതിയുടെ നടപടി. തുടരന്വേഷണത്തിന് അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. മനോരമ ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേ ബാറുടമ ബിജു രമേശ് നടത്തിയ ആരോപണമാണ് ബാര്‍കോഴ വിവാദത്തിന് തുടക്കമായത്. 2014 ഡിസംബര്‍ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.
മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന് പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി എസ്. അച്യുതാനന്ദന് അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യപ്പെട്ടത്.
തുടരന്വേഷണത്തിനുത്തരവിട്ടാല്‍ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലന്‍സ് നിയമോപദേശകന് മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിനു പ്രധാന തടസമായിരുന്നത്. എന്നാല്‍, അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതി കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി സര്‍ക്കാരാണ് വിഷയത്തില്‍ നിലപാടെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയമമായി വിഷയത്തെ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്
ബാര്‍കോഴക്കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരന്‍ ആണെന്ന് കോടതിക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ബിജു രമേശ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിക്ക് വേണ്ടിയാണെന്ന് ബിജു രമേശ് ആരോപിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കേസില്‍ കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് വ്യക്തമാക്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam