1 GBP = 90.20 INR                       

BREAKING NEWS

രതി വൈകൃതം സുഗമമാക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചന്‍ പട്ടം പോകാതിരിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണ നഗ്‌നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയില്‍ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനവും; പീഡനക്കേസില്‍ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസില്‍ കുടുക്കാന്‍ കരുക്കള്‍ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുന്‍ വൈദികന്‍ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല

Britishmalayali
kz´wteJI³

കണ്ണൂര്‍: വൈദിക വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ സ്‌കൂട്ടിയില്‍നിന്നും ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവം ഒരു മുന്‍ വൈദികന്റെ സഹോദരങ്ങള്‍ ചേര്‍ന്നു സൃഷ്ടിച്ചത്. സിനിമാക്കഥയെ വെല്ലുന്നതരത്തില്‍ പ്രതികാരം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി മെനഞ്ഞതായിരുന്നു ചന്ദനക്കാംപാറ കഞ്ചാവ് കേസ്. പീഡന പരാതി നല്‍കിയ വൈദിക വിദ്യാര്‍ത്ഥിയെ കുരുക്കാന്‍ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങള്‍ കെണിയൊരുക്കുകയായിരുന്നു. സ്‌കൂട്ടിയില്‍ കഞ്ചാവ് ഒളിപ്പിച്ചശേഷം കഞ്ചാവ് വില്‍പ്പന നടത്തുന്നെന്നു ശ്രീകണ്ഠപുരം എക്സൈസിന് രഹസ്യവിവരം നല്‍കി.

നാട്ടുകാരുടെ ഇടപെടലില്‍ കുടുംബത്തിന്റെ നിരപരാധിത്വം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ രഹസ്യവിവരം നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ ജോസഫിനെ കുടുക്കാനുള്ള ശ്രമമാണു നടന്നതെന്നു മനസിലായി. അന്വേഷണം ഒടുവില്‍ യഥാര്‍ഥ പ്രതികളിലേയ്‌ക്കെത്തുകയായിരുന്നു. ഒരു വൈദികന്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെയായിരുന്നു ജെയിംസ് തെക്കേമുറി ചെയ്തത്. ജെയിംസ് തെക്കേമുറിയെന്ന വൈദികന്റെ ലൈംഗിക ഭീകരതയെ പുറം ലോകത്തിന് മുന്‍പില്‍ നിര്‍ഭയം വിളിച്ചു പറഞ്ഞ ഈ വൈദിക വിദ്യാര്‍ത്ഥിയെ ഇല്ലായ്മ ചെയ്യുവാന്‍ ഫാദര്‍ ജെയിംസ് തെക്കേമുറിയുടെ സഹോദരങ്ങള്‍ തീര്‍ത്ത കെണിയായിരുന്നു ഈ കഞ്ചാവ് കേസ്.

ഇരിട്ടിക്കടുത്ത പട്ടാരം ദേവമാതാ സെമിനാരിയിലെ വൈദികനായിരുന്ന ജെയിംസ് തെക്കേമുറിയില്‍ അവിടെ പഠനം നടത്തിയ തന്റെ മകനെ നിരന്തരം ലൈംഗികമായും മറ്റ് തരത്തിലും പീഡിപ്പിച്ചതിന് കുടുബം സഭാ അധികാരകള്‍ക്കും പൊലീസിലും കൊടുത്ത കേസിന്റെ ഫലമായി അയാള്‍ക്ക് സഭാപട്ടം നഷ്ടപ്പെടുകയും പീഡനക്കേസില്‍ വിചാരണ നേരിടുകയുമാണ്. ഈ കേസിന്റെ സാക്ഷിവിസ്താരത്തിന് മുമ്പ് സാക്ഷികളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ജെയിംസ് തെക്കേമുറിയും ബന്ധുക്കളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ഞങ്ങളുടെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌ക്കൂട്ടറില്‍ കഞ്ചാവ് കൊണ്ടുവെക്കകയായിരുന്നുവെന്ന പരാതിയാണ് നിര്‍ണ്ണായകമായത്.

പശുവളര്‍ത്തിയും ടാപ്പിങ് ജോലി ചെയ്തും ജീവിക്കുന്ന തന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ മുന്‍ വൈദികന്‍ ജെയിംസ് തെക്കേമുറിയും ബന്ധുക്കളും നടത്തിയ ശ്രമമാണ് ഇതോടെ പൊളിയുന്നത്.

സെമിനാരിയിലെ ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ മുറി
വൈദികനാകാനാണ് 16 വയസുള്ളപ്പോള്‍ 2012ല്‍ വിദ്യാര്‍ത്ഥി സെമിനാരിയില്‍ ചേര്‍ന്നത്. ഒരു ദിവസം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയുടെ പിന്നിലൂടെ വന്ന് റെക്ടറായിരുന്ന ഫാ ജെയിംസ് തെക്കുമുറി ചന്തിക്ക് പിടിച്ചമര്‍ത്തി. അന്ന് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥിയുടെ പഠനച്ചെലവുകള്‍ സഭയാണ് വഹിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാതിരുന്നയാളോട് ജയിംസ് പകപോക്കല്‍ തുടങ്ങി. ഇതോടെ പലവട്ടം വൈദികന്റെ വൈകൃതങ്ങള്‍ക്ക് ബാലന് വഴങ്ങി.

സെമിനാരിയിലെ ഓരോ വൈദികവിദ്യാര്‍ത്ഥികള്‍ക്കും സ്വന്തമായി മുറികള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ മറ്റ് 30 സെമിനാരി വിദ്യാര്‍ത്ഥികളും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വൈദികന്റെ പീഡനത്തിനിരയായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു വൈദികവിദ്യാര്‍ത്ഥിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഓരോ വിദ്യാര്‍ത്ഥിക്കും വെവ്വേറെ മുറി അനുവദിച്ചത് പീഡിപ്പിക്കാന്‍ ലക്ഷ്യം വച്ചാണെന്നതാണ് മറ്റൊരാരോപണം. ഇതിനിടെ പഠനത്തിന്റെ അടുത്ത ഘട്ടത്തിനായി വിദ്യാര്‍ത്ഥിയെ റാഞ്ചിയിലെ മേജര്‍ സെമിനാരിയിലേക്ക് പോകേണ്ടിവന്നു. ഈ യാത്രയില്‍ അനുഗമിച്ച വൈദികന്‍ ട്രെയിനില്‍ വച്ചുപോലും പീഡനം നടത്തി. പിന്നേയും വിടാതെ പിന്തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു ചെയ്തത്.

ഫോണിലൂടെയും ലൈംഗികാധിക്ഷേപങ്ങള്‍ തുടര്‍ന്നു. ഇതിനിടെ 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വന്നപ്പോള്‍ സെമിനാരിയിലേക്കാണ് പോയത്. ഈ സമയത്തും വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശല്യം സഹികെട്ടതോടെ വൈദികനെതിരെ സഭാ കോടതിയില്‍ പരാതി കൊടുത്തു. പരാതിയോടൊപ്പം നല്‍കിയ ഫോണ്‍ സംഭാഷണങ്ങളടക്കമുള്ള തെളിവുകള്‍ ജെയിംസ് തെക്കേമുറിക്ക് വിനയായി. ഇതോടെ സഭാകോടതി ഇയാളെ റെക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. ഈ സംഭവത്തോടെ പുരോഹിത സ്ഥാനത്ത് നിന്നും സഭ ജയിംസിനെ നീക്കിയേക്കാമെന്ന സാഹചര്യമുണ്ടായി. ഇത് ജെയിംസിന് വൈരാഗ്യം കൂട്ടി.

തന്റെ വൈദിക പട്ടം നഷ്ടമായാല്‍ പരാതിക്കാരനേയും കുടുംബത്തേയും ലോകത്തുനിന്നും ഇല്ലാതാക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. പിന്നീട് പരാതി ഇല്ലാതാക്കാനായി ശ്രമം. പല മോഹനവാഗ്ദാനങ്ങളും നല്‍കി. തന്റെ അസിസ്റ്റന്റ് ചെയ്ത സാമ്പത്തിക ക്രമക്കേടുകള്‍ താന്‍ കണ്ടെത്തി ചോദ്യം ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ കൂട്ടി തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണെന്ന് വരുത്താനായിരുന്നു ശ്രമം. പിന്നീട് എല്ലാ പഠന ചെലവുകളും ഏറ്റെടുക്കാമെന്ന ജയിംസിന്റെ പ്രലോഭനത്തില്‍ വൈദിക വിദ്യാര്‍ത്ഥിയും വീണു. ഇതോടെ താന്‍ പരാതി കൊടുത്തത് ജയിംസിന്റെ അസിസ്റ്റന്റിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് തിരുത്തിയെഴുതി.

ബംഗളുരുവിലെ ആശ്രമത്തിലെത്തിച്ചത് തന്ത്രപരമായി
ഇതേ സമയത്ത് വൈദികനെതിരെ പരാതി കൊടുത്തതിനാല്‍ പഠനം തുടരാന്‍ സാധിക്കില്ലെന്ന് ജയിംസിന്റെ സഹോദരങ്ങള്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. ഇത് വിശ്വസിച്ച് വൈദികന്‍ താമസിച്ചിരുന്ന ബംഗളുരുവിലുള്ള ആശ്രമത്തിലേക്ക് മകനെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. അവിടെയെത്തിയ ബാലനെ ബലമായി തന്റെ ഇംഗിതത്തിന് വിധേയനാക്കാനായിരുന്നു വൈദികന്റെ ശ്രമം. ഇത് ചെറുത്ത ബാലന്‍ പിറ്റേദിവസം നാട്ടിലേക്ക് വണ്ടികയറി. ഏതാനും ദിവസത്തിന് ശേഷം റാഞ്ചിയിലുള്ള പഠനസ്ഥലത്തേക്ക് ബാലന്‍ തിരിച്ചുപോയി. എന്നാല്‍ 'ബംഗളുരുവിലേക്ക് വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട്' എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇയാള്‍ തുടര്‍ച്ചയായി അയച്ചുകൊണ്ടിരുന്നു.

തന്റെ റെക്ടര്‍ സ്ഥാനം തെറിച്ചിട്ടും ഫാദര്‍ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയില്‍ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടര്‍ന്ന് മെത്രാന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലില്‍ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങളറിഞ്ഞ ഫാദര്‍ ജെയിംസ് തെക്കേമുറി നേരിട്ടു ഫോണ്‍ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം മറ്റൊരു വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ ഇയാളെ ചതിക്കാനായി ശ്രമം. സുഹൃത്തായ വിദ്യാര്‍ത്ഥിയെ കൊണ്ട് സെമിനാരിയില്‍ നിന്ന് വിളിച്ചിറക്കി ഫൈഫ് സ്റ്റാര്‍ ഹോട്ടലില്‍ എത്തിച്ചു. അപരിചിതനായ ഒരാള്‍ വന്ന് കൂടെയുള്ള വൈദികവിദ്യാര്‍ത്ഥിയെ സ്വീകരിച്ചിരുത്തി സംഭാഷണം തുടര്‍ന്നു.

ഇതിനിടയില്‍ വൈദികവിദ്യാര്‍ത്ഥി 'ഇദ്ദേഹം മറ്റൊരു കോണ്‍ഗ്രിഗേഷനിലെ വൊക്കേഷന്‍ പ്രൊമോട്ടര്‍ ആണെന്നും, അദ്ദേഹത്തോട് ഞാന്‍ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതിനാല്‍ ഇവര്‍ നിന്നെ സ്വീകരിക്കാന്‍ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും' പറഞ്ഞു. അപ്പോള്‍ അപരിചിതന്‍ വൈദികവിദ്യാര്‍ത്ഥിയോട് റൂമില്‍ നിന്ന് പുറത്തു പോകണമെന്നും തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു. വൈദികവിദ്യാര്‍ത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങള്‍ക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയില്‍ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി പുറകിലൂടെ അപ്രതീക്ഷിതമായെത്തി ചെകിട്ടത്തടിക്കുകയും കഠാര കഴുത്തില്‍വച്ച് കൂടെയുള്ളയാളെക്കൊണ്ട് വായില്‍ തുണിതിരുകി മര്‍ദ്ദിക്കുകയും ചെയ്തു.

വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണ നഗ്‌നനാക്കി ഭീഷണി
തുടര്‍ന്ന് ഫാ. ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു പറിച്ചു അവനെ പൂര്‍ണ്ണനഗ്‌നനാക്കി ക്യാമറയില്‍ പകര്‍ത്തുകയും അപരിചിതനുമായി കുട്ടിയെ രതിവൈകൃതങ്ങള്‍ക്കു പ്രേരിപ്പിക്കുകയും സമ്മതിക്കാതെ വന്നപ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇമെയില്‍ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡുകള്‍ ഭീഷണിപ്പെടുത്തി വാങ്ങുകയും ക്യാമറയില്‍ പകര്‍ത്തിയതൊക്കെ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നതുപോലെ എഴുതിത്ത്ത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് വിറച്ചുപോയ ബാലന്‍ ജെയിംസ് ആവശ്യപ്പെട്ടതുപോലെ എഴുതിക്കൊടുത്തു. രക്ഷപ്പെട്ടെത്തിയ യുവാവ് മുഖ്യമന്ത്രി പിണറായിക്ക് പരാതി നല്‍കി. ഇതോടെ ജെയിംസ് തെക്കേമുറി അറസ്റ്റിലായി.

എന്നാല്‍ ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഫാ: ജെയിംസ് തെക്കേമുറിക്ക് 14 ദിവസത്തിനകം ജാമ്യം ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 377 (പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം), 342 (അന്യായമായി തടങ്കലില്‍ വയ്ക്കുക), 506 (2) (വധഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഫാ: ജെയിംസിന് 14 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരുന്നത്. ഇത്തരം കേസുകളില്‍ കുറ്റാരോപിതരുടെ റിമാന്‍ഡ് കാലാവധി 90 ദിവസം വരെ നീട്ടുകയാണ് പതിവെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ ഇരയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതകള്‍ നിലനില്‍ക്കെ വൈദികന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണം ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇരയ്ക്കെതിരെ കഞ്ചാവ് കേസ് ഉണ്ടാക്കിയെടുത്തത്.

14 ദിവസത്തിനുള്ളില്‍ത്തന്നെ ഫാദറിന് ജാമ്യം ലഭിച്ചത് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദുര്‍ബലമായതുകൊണ്ടാണെന്നാണ് അന്ന് ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണം. 164 വകുപ്പ് പ്രകാരം പീഡനത്തിനിരയായ ഇരയോട് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കാനെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സിവില്‍ പൊലീസ് ഓഫീസറോടൊപ്പം പോയി മജിസ്‌ട്രേട്ടിന് മൊഴി കൊടുക്കാനായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുപ്രകാരം വേണ്ടപ്പെട്ടവരോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മജിസ്‌ട്രേറ്റ് അവധിയിലാണെന്നും 22,23 തീയതികളിലേ മൊഴി രേഖപ്പെടുത്താനാകൂവെന്ന ഉദാസീന മറുപടിയാണ് ലഭിച്ചത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൊഴി നല്‍കാനാകാതെ ഇരയ്ക്ക് തിരികെ പോരേണ്ടി വന്നു. ഇതിനിടെയാണ് വൈദികന് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ മുന്‍ വൈദികന്‍ പ്രതികാരത്തോടെ കരുനീക്കം തുടര്‍ന്നു. ഇതാണ് കഞ്ചാവ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category