1 GBP = 95.70 INR                       

BREAKING NEWS

ലങ്കയെ ദഹിപ്പിച്ച് അഫ്ഗാനിസ്ഥാന്‍; അട്ടിമറിയില്‍ തട്ടി ലങ്ക ഏഷ്യാകപ്പില്‍ നിന്ന് പുറത്ത്; ശ്രീലങ്കയ്ക്കെതിരെ അഫ്ഗാന്റെ ആദ്യ വിജയം; തിസര പെരേരയുടെ അഞ്ചു വിക്കറ്റ് പ്രകടനം പാഴായി

Britishmalayali
kz´wteJI³

അബുദാബി: ബംഗ്ലാദേശിനു പിന്നാലെ താരതമ്യേന കുഞ്ഞന്മാരെന്ന് വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്റെ ആദ്യ ഏകദിന വിജയം കൂടിയാണിത്. സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ 91 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 249 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിങ്‌സ് 158 ല്‍ ഒതുങ്ങി. 41.2 ഓവറില്‍ 158-ന് എല്ലാവരും പുറത്താകുകയായിരുന്നു.രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുജീബുറഹ്മാന്‍, ഗുല്‍ബാദിന്‍ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിങ് ആണ് ലങ്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 36 റണ്‍സ് നേടിയ ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത്ത് ഷായായുടെ ബാറ്റിങ് കരുത്തിലാണ് 249 എന്ന മാന്യമയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ലങ്കയ്ക്കു വേണ്ടി ഒമ്പത് ഓവര്‍ എറിഞ്ഞ് 55 റണ്‍സ് വിട്ടുകൊടുത്ത് തിസര പെരേര അഞ്ചു വിക്കറ്റെടുത്തു. എന്നാല്‍ മറ്റ് ബൗളര്‍മാര്‍ക്കൊന്നും പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ല. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറില്‍ 158 റണ്‍സിന് പുറത്തായി. അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(0) നഷ്ടമായി. ആ ഞെട്ടലില്‍ നിന്ന് ലങ്ക പിന്നീടൊരിക്കലും ഉണര്‍ന്നില്ല.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയതോടെ ലങ്കന്‍ ഇന്നിങ്‌സ് തകരുകയായിരുന്നു. അഫ്ഗാനായി മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.വാലറ്റത്ത് തിസാര പേരേര(28) നടത്തിയ പോരാട്ടം ലങ്കയുടെ തോല്‍വിഭാരം കുറച്ചു എന്നു പറയാം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ജയത്തോടെ ബംഗ്ലാദേശുമായുള്ള അവസാന മത്സരം കളിക്കും മുമ്പെ ഇരു ടീമുകളും സെമി ഉറപ്പിച്ചു. ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയിയാവും ഗ്രൂപ്പ് ചാമ്പ്യന്മാര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ(72) നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. തിസാര പെരേര എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category