1 GBP = 87.90 INR                       

BREAKING NEWS

ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തയായ മലയാളി; ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രശംസ പിടിച്ചു പറ്റിയ വനിത; സി രാജഗോപാലാചാരി വാനോളം പുകഴ്ത്തിയ വ്യക്തിത്വം; വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കളക്ടര്‍; പുരുഷന്മാരുടെ മേഖലയായ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഇന്ത്യയിലെ ആദ്യ വനിതാ കളക്ടറായ അന്ന മല്‍ഹോത്ര ഇനി ചരിത്രം

Britishmalayali
kz´wteJI³

മുംബൈ: പുരുഷന്മാരുടെ മാത്രം കുത്തകയായ സിവില്‍ സര്‍വീസിലേക്ക് കടന്നു വന്ന് ചരിത്രം കുറിച്ച മലയാളി വനിതയാണ് അന്ന രാജന്‍ മല്‍ഹോത്ര. അതുകൊണ്ട് തന്നെ 92കാരിയായ അന്ന മരണത്തിലൂടെ നടന്നു നീങ്ങിയത് ചരിത്രത്തിന്റെ താളുകളിലേക്കാണ്. അന്ധേരി മരോളിലെ ശുഭം കോംപ്ലക്സിലെ വസതിയിലായിരുന്നു വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്നയുടെ അന്ത്യം. സംസ്‌കാരം മുംബൈയില്‍ നടത്തി.

ഇന്ത്യയിലെ ആദ്യ വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ അന്ന മരണത്തിലേക്ക് നടന്നു നീങ്ങിയത് ഒരിക്കലും തിരുത്താനാവാത്ത നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിക്കൊണ്ടാണ്. ഒരു സ്ത്രീക്ക് അവള്‍ മനസ് വച്ചാല്‍ ഏത് പദവിയും എത്തി പിടിക്കാം എന്ന് ആദ്യം തളിയിച്ചു തന്ന വ്യക്തിത്വമാണ് അന്നയുടേത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവരെ അന്നയെ പ്രശംസിച്ച് രംഗത്തെത്തി. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ പരേതനായ ആര്‍.എന്‍. മല്‍ഹോത്രയുടെ ഭാര്യയായ അന്ന പത്തനംതിട്ട നിരണം ഒറ്റവേലില്‍ കുടുംബാംഗമാണ്.

ഒറ്റവേലില്‍ ഒ.എ. ജോര്‍ജിന്റെയും അന്ന പോളിന്റെയും മകളായി ജനിച്ച അന്ന കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നു ബിരുദവും നേടിയ ശേഷം ഇംഗ്ലിഷ് സാഹിത്യത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദം നേടി. ഇവിടുത്തെ പഠനത്തിനിടെ സഹപാഠികളില്‍ ചിലര്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതു കണ്ടാണ് അന്നയ്ക്കും ആവേശമായത്. എന്നാല്‍ 'പുരുഷന്മാരുടെ മേഖലയായ' സിവില്‍ സര്‍വീസിനു മകള്‍ തയ്യാറെടുക്കുന്നെന്നു കേട്ടപ്പോള്‍ വീട്ടുകാര്‍ പ്രതിഷേധിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് മറികടന്ന അന്ന 1950ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.

വിവാഹിതയായാല്‍ പിരിച്ചുവിടുമെന്ന് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്നറിയിപ്പു നല്‍കി. അന്ന ഐശ്വര്യത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ സേവനത്തിനു തിരഞ്ഞെടുത്തത് മദ്രാസ് സംസ്ഥാനം. സ്ത്രീകള്‍ക്കു പറ്റിയ വിദേശകാര്യ സര്‍വീസോ കേന്ദ്ര സര്‍വീസോ നോക്കിയാല്‍ പോരേയെന്ന ചോദ്യം അവഗണിച്ചു. ഐഎഎസ് നേടിയ പ്രഥമ വനിതയെന്ന നിലയില്‍ പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രത്യേക അഭിനന്ദനം നേടിയ അന്നയ്ക്ക് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി സി.രാജഗോപാലാചാരിയുടെ എതിര്‍പ്പുകള്‍ ആദ്യകാലത്തു നേരിടേണ്ടി വന്നിട്ടുണ്ട്. വനിതകള്‍ ഐഎഎസ് രംഗത്തെത്തുന്നതിനോടു വിയോജിപ്പുണ്ടായിരുന്ന യാഥാസ്ഥിതികനായ രാജാജി തന്നെ പിന്നീട് അന്നയുടെ സേവനത്തെ വാനോളം പുകഴ്ത്തിയതും ചരിത്ര മുഹൂര്‍ത്തമായി.

ഹൊസൂര്‍ സബ്കലക്ടര്‍ ആയി ആദ്യ നിയമനം. ഹൊസൂറിലേക്ക് വനിതാ കളക്ടര്‍ എത്തിയപ്പോള്‍ കൗതുകമായിരുന്നു എല്ലാവര്‍ക്കു. കളക്ടര്‍ ഒരു സാധാരണ സ്ത്രീയാവില്ല എന്നായിരുന്നു ഗ്രാമവാസികളായ സ്ത്രീകളും മറ്റും കരുതിയിരുന്നത്. എന്നാല്‍ ഞാനും നിങ്ങളെ പോലെ ഒരു സാധാരണക്കാരിയായ സ്ത്രീയാണെന്ന് പറയാന്‍ അന്ന അവര്‍ക്കിടയിലേക്ക് നേരിട്ടെത്തി. കുതിരപ്പുറത്തുകയറി വന്ന സബ്കലക്ടര്‍ അന്ന മല്‍ഹോത്രയെ കാണാന്‍ ഹൊസൂറിലെ ഗ്രാമീണസ്ത്രീകള്‍ തടിച്ചു കൂടി. ഒരു കൗതുകവസ്തു കാണുന്നതുപോലെ ആ സ്ത്രീകള്‍ അന്നയുടെ ചുറ്റും നടന്നു; പരസ്പരം അടക്കം പറഞ്ഞു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം, കൂട്ടത്തിലെ വയോധിക പറഞ്ഞു: നമ്മളെപ്പോലെ തന്നെയൊരു സ്ത്രീ.

സബ്കലക്ടറായ സ്ത്രീ സാധാരണ സ്ത്രീ ആയിരിക്കില്ലെന്നു കരുതിയ ആ ഗ്രാമീണസ്ത്രീകളുടെ അതേ കാഴ്ചപ്പാടായിരുന്നു അന്നത്തെ പൊതുസമൂഹത്തിന്റേതും. അബലയെന്നു വിശേഷിപ്പിച്ചു സ്ത്രീകള്‍ക്കു പ്രത്യേക പരിഗണന നല്‍കിപ്പോന്ന ആ കാലഘട്ടത്തോടുള്ള പോരാട്ടം കൂടിയാണ് അന്ന മല്‍ഹോത്രയെന്ന രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയുടെ ജീവിതത്തെ വേറിട്ടതാക്കിയത്. ഡിന്‍ഡിഗല്‍, മദ്രാസ് എന്നിവിടങ്ങളില്‍ സേവനത്തിനുശേഷം കേന്ദ്ര സര്‍വീസില്‍ ചേര്‍ന്നു. പിന്നീട്, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായതോടെ കേന്ദ്രത്തില്‍ വകുപ്പു സെക്രട്ടറിയാകുന്ന ആദ്യവനിതയായി.

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 1982 ഏഷ്യാഡ് പദ്ധതിയില്‍ രാജീവ് ഗാന്ധിയുടെ കൂടെ പ്രവര്‍ത്തിച്ചു. നവിമുംബൈ നാവസേവയിലെ ജവാഹര്‍ലാല്‍ നെഹ്റു തുറമുഖ പദ്ധതിയുടെ ചുമതല പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നയെയാണ് ഏല്‍പിച്ചത്. 1989ല്‍ പദ്ധതി പൂര്‍ത്തിയാക്കിയതിനു രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിച്ചു. തമിഴ്നാട്ടിലെ ഏഴു മുഖ്യമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തു. മദ്രാസ് സര്‍ക്കാരിലെ ആദ്യ വനിതാ സെക്രട്ടറി, ഇന്ത്യയിലെ ആദ്യത്തെ വനിതാ സബ് കലക്ടര്‍, കേന്ദ്രസര്‍ക്കാരിലെ ആദ്യ വനിതാ സെക്രട്ടറി എന്നീ റെക്കോര്‍ഡുകളും അന്നയുടെ പേരിലുള്ളതാണ്.

നാഷനല്‍ സീഡ്‌സ് കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുള്ള അവര്‍ ഹരിത വിപ്ലവത്തിനു നല്‍കിയ സേവനവും എന്നും ഓര്‍മിക്കപ്പെടും. വൈദ്യുതി ഇല്ലാതിരുന്ന ഹൊസൂറിലേക്കു മാറ്റത്തിന്റെ വെളിച്ചമെത്തിച്ച സബ് കലക്ടര്‍ അന്ന പിന്നീടു കേന്ദ്രത്തില്‍ വകുപ്പു സെക്രട്ടറിയായിരിക്കെ ഭക്ഷ്യക്ഷാമ വേളയില്‍ ഇന്ദിര എട്ടു സംസ്ഥാനങ്ങളില്‍ നടത്തിയ പര്യടനത്തില്‍ അനുഗമിച്ചു. ഇന്ദിരയെ പേടിച്ച് അന്നത്തെ കേന്ദ്ര ഭക്ഷ്യമന്ത്രി വിട്ടുനിന്നപ്പോഴായിരുന്നു കണങ്കാലിനുണ്ടായിരുന്ന പരുക്കുപോലും വകവയ്ക്കാതെ അന്ന ഒപ്പം കൂടിയത്.

ഭര്‍ത്താവായിത്തീര്‍ന്ന ആര്‍.എന്‍.മല്‍ഹോത്ര അന്നയുടെ സഹബാച്ചുകാരനായിരുന്നു. സഹോദരിമാരെ കല്യാണം കഴിച്ചുവിടുന്നതുള്‍പ്പെടെ മല്‍ഹോത്രയുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ തീരാനുള്ള കാത്തിരിപ്പിനുശേഷം, നാല്‍പതു വയസ്സു കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന ആര്‍.എന്‍.മല്‍ഹോത്ര ഐഎംഎഫില്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയാണ് അന്നയെ വിവാഹം ചെയ്തത്. ഇവര്‍ക്കു മക്കളില്ല.

ഡോ. മന്മോഹന്‍ സിങ്ങിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മല്‍ഹോത്രയുടെ കാലത്താണ് 500 രൂപയുടെ നോട്ട് പുറത്തിറക്കിയത്. കുടുംബസുഹൃത്തായിരുന്ന ലീല ഹോട്ടല്‍ സ്ഥാപകന്‍ ക്യാപ്്റ്റന്‍ കൃഷ്ണന്‍ നായരാണ് മല്‍ഹോത്രയുടെ മരണശേഷം അന്നയെ മുംബൈയിലേക്കു ക്ഷണിച്ചത്. തുടര്‍ന്ന് അന്ന അവരുടെ വീടിനും ഹോട്ടലിനും അടുത്തായി താമസമാക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category