1 GBP = 95.20 INR                       

BREAKING NEWS

നാലു കാലുകളും രണ്ട് ലിംഗവുമായി ഗോരഖ്പുരില്‍ കുട്ടി പിറന്നു; അത്ഭുതബാലനെ കാണാന്‍ ജനക്കൂട്ടം; ജനിതക പ്രശ്‌നമുള്ള കുഞ്ഞിനെ ഇന്ത്യക്കാര്‍ ദൈവമാക്കുന്നെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

നിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ദൈവത്തിന്റെ അത്ഭുതമായിക്കാണുന്നവര്‍ ഇനിയും അവസാനിച്ചിട്ടില്ല. ഗോരഖ്പുരില്‍ ഇന്നലെ നാല് കാലുകളിലും രണ്ട് ലിംഗവുമായി പിറന്ന കുഞ്ഞിനെക്കാണാന്‍ ദൂരെസ്ഥലങ്ങളില്‍നിന്നുപോലും ആളുകളെത്തിയത് ഈ അത്ഭുത ജന്മത്തെ കാണാനായിരുന്നു. തൊഴിലാളിയായ ബുല്‍ഹാന്‍ നിഷാദിന്‍െയും രംഭയുടെയും മകനെ മറ്റുള്ളവര്‍ ദൈവസൃഷ്ടിയായി കാണുമ്പോള്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ എങ്ങനെ നേരെയാക്കുമെന്ന ആവലാതിയിലാണ് രക്ഷിതാക്കള്‍.

പാരാസൈറ്റിക് ട്വിന്‍ എന്ന അപൂര്‍വ ജനിതകാവസ്ഥയാണ് ഈ കുഞ്ഞിന്റേതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്ന അവസ്ഥയാണിത്. പൂര്‍ണമായി വികസിക്കാത്തതിനാല്‍ സയാമീസ് ഇരട്ടകളുടെ രൂപംപോലും ഇതിനുണ്ടാവില്ല. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ രണ്ടുകാലുകളും ഒരു ലിംഗവും വേര്‍പെടുത്താനായേക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനുള്ള സൗകര്യം ഗോരഖ്പുരിലില്ല. അതിന് ലഖ്‌നൗവില്‍ പോണം. അതിനുള്ള സാമ്പത്തികശേഷിയാകട്ടെ നിഷാദിനും രംഭയ്ക്കുമില്ല.

പാരാസിറ്റിക് ട്വിന്‍ അവസ്ഥയുമായി കുഞ്ഞ് പിറന്നത് ഡോക്ടര്‍മാരെയും നടുക്കി. എന്തുകൊണ്ടാണ് ഇങ്ങനെ ജനിച്ചതെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെയും അവര്‍ കുഴങ്ങി. ഇരട്ടകളിലൊന്നിന്റെ പൂര്‍ണമായി വികസിക്കാത്ത ശരീരഭാഗങ്ങള്‍ വളര്‍ച്ചയെത്തിയ ശരീരത്തോട് കൂടിച്ചേരുന്ന അത്യപൂര്‍വമായ വൈകല്യമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെ അധികമുള്ള ഭാഗങ്ങള്‍ ഒഴിവാക്കുകയല്ലാതെ ഇതിന് വേറെ മാര്‍ഗമില്ല.

ഇത്തരം അധിക അവയവങ്ങള്‍ വളര്‍ച്ചയെത്തിയ ശരീരത്തിലെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഈ അവയവങ്ങള്‍ക്ക് മറ്റ് അവയവങ്ങളെപ്പോലെ പ്രവര്‍ത്തിക്കാനാവുമോ എന്നുറപ്പില്ല. പത്തുലക്ഷത്തിലൊന്ന് എന്ന തോതിലാണ് ഇത്തരം പാരസിറ്റിക് ട്വിന്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍ത്തന്നെ കഴിഞ്ഞവര്‍ഷവും ഇത്തരത്തിലൊരു കുട്ടി ജനിച്ചിരുന്നു.

22-കാരിയായ അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് നാല് കാലുകളും രണ്ട് ലിംഗവുമുണ്ടായിരുന്നു. കുഞ്ഞിന്റെ വിചിത്ര രൂപം കണ്ട് ഭയന്ന വീട്ടുകാര്‍ അതിനെ പുഴയിലെറിഞ്ഞ് കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഭരത് പാല്‍ ദണ്ഡയെന്ന ഡോക്ടര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും സൗജന്യമായി ശസ്ത്രക്രിയ നടത്തി രക്ഷിക്കുകയും ചെയ്തു. രാജസ്ഥാനില സിറോഹിയിലുള്ള പിണ്ട്വാരയിലെ തന്റെ ആശുപത്രിയിലാണ് ഡോ. ഭരത് അന്ന് ശസ്ത്രക്രിയ നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category