1 GBP = 95.20 INR                       

BREAKING NEWS

568 കിലോയുടെ ഭീമന്‍ ലഡു മുറിച്ച് ആഘോഷിച്ച് മന്ത്രിമാര്‍; മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍; കുട്ടികള്‍ക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്ര മോദി: ഇന്നലെ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷമാക്കിയത് ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനം ആഘോഷമാക്കി മന്ത്രിമാരും ബിജെപി പ്രവര്‍ത്തകരും. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് ഇന്നലെ പ്രധാന മന്ത്രിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത്. നരേന്ദ്ര മോദി കുട്ടികള്‍ക്കൊപ്പമാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചതെങ്കില്‍ മന്ത്രിമാര്‍ 568 കിലോയുടെ ഭീമന്‍ ലഡ്ഡു മുരിച്ചാണ് പിറന്നാള്‍  ആഘോഷം കെങ്കേമമാക്കിയത്. ബിജെപി പ്രവര്ഡത്തകരാകട്ടെ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചും പിറന്നാളാഘോഷം ഗംഭീരമാക്കി.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മോദിക്ക് ആശംസാ പ്രവാഹം ആയിരുന്നു. സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമാണു നരേന്ദ്ര മോദി ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തില്‍ വിവിധ വികസനപദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുതെന്നതാണു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണമെന്നു കാശി വിദ്യാപീഠത്തിലെ കുട്ടികള്‍ക്കു പ്രധാനമന്ത്രി ഉപദേശം നല്‍കി. നിങ്ങളാണു രാജ്യത്തിന്റെ ഭാവി. കായിക ഇനങ്ങളില്‍ ശ്രദ്ധിക്കുക, നൈപുണ്യങ്ങളാര്‍ജിക്കുക. അവയെന്നും മുതല്‍ക്കൂട്ടാകും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ ജന്മദിനം പ്രമാണിച്ചു മണ്ഡലത്തിലെ 72 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാംപുകളും ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. സമഗ്ര വൈദ്യുതി വികസന പദ്ധതി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അടല്‍ ഇന്‍കുബേഷന്‍ സെന്റര്‍, റീജനല്‍ ഒഫ്താല്‍മോളജി സെന്റര്‍ തുടങ്ങി 500 കോടിയോളം രൂപയുടെ വികസന പരിപാടികള്‍ക്കു വാരാണസിയില്‍ പ്രധാനമന്ത്രി ഇന്നു തുടക്കമിടും. മെഡിക്കല്‍ ക്യാംപുകള്‍, ശുചീകരണ പരിപാടികള്‍ തുടങ്ങിയവയുള്‍പ്പെടെ ഒരാഴ്ചത്തെ പരിപാടികള്‍ ഡല്‍ഹി ബിജെപി ഘടകവും ആസൂത്രണം ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പ്രധാനമന്ത്രിക്കു ജന്മദിനാശംസ നേര്‍ന്നു. മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ ചേര്‍ന്നാണ് 568 കിലോയുടെ ഭീമന്‍ ലഡു മുറിച്ചു വിതരണം ചെയ്ത് മോദിയുടെ ജന്മദിനം ആഘോഷിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category