1 GBP = 95.70 INR                       

BREAKING NEWS

എല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് വെറുതെ പറയും; പിന്നീട് പലതും വിദേശരാജ്യങ്ങളുമായി കരാറിലെത്തും; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ജപ്പാനുമായും യുദ്ധകപ്പലിന്റെ കാര്യത്തില്‍ റഷ്യയുമായും കരാറിലേര്‍പ്പെട്ടു; രണ്ടിലും മെയ്ക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടിയെന്ന് വിലയിരുത്തല്‍; പ്രതിരോധത്തിന് പൊടിക്കുന്നത് ശതകോടികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: എല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. എന്നാല്‍ അതില്‍ പലപ്പോഴും പാളിച്ചകളാണ് സംഭവിച്ചിരിക്കുന്നത്. ഇതെല്ലാം വെറും പൊള്ളത്തരമാണെന്ന് തെളിയുകയാണ്. നാലു ചെറുയുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാന്‍ ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നതായാണ് വിവരം.

യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയില്‍നിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാര്‍ഡില്‍ നിര്‍മ്മിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ കരാറിനാണ് നീക്കം. ഏറ്റവും കൂടുതല്‍ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ നീക്കങ്ങള്‍. പ്രതിരോധത്തിന് വേണ്ടി ശതകോടികളാണ് പൊടിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിലെ ഈ കരാറുകളില്‍ അഴിമതിക്കറയുണ്ടോ എന്നും സംശയം സജീവമാണ്.

അതേസമയം കൊട്ടിഘോഷിക്കപ്പെട്ട് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു നേരിട്ടത് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണ പദ്ധതിയുടെ ഭൂരിഭാഗം കരാറുകളും ജപ്പാനില്‍നിന്നുള്ള സ്റ്റീല്‍-എന്‍ജീനിയറിങ് കമ്പനികള്‍ക്കെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പദ്ധതിക്ക് ആവശ്യമായ ഭൂരിഭാഗം സാമ്പത്തിക സഹായവും നല്‍കുന്നത് ജപ്പാനാണ്. റെയില്‍പ്പാള നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികളുടെ 70% വിതരണവും ജപ്പാനില്‍നിന്നുള്ള കമ്പനികളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചത്. സാങ്കേതികവിദ്യ കൈമാറ്റം, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുക എന്നീ രണ്ട് വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു.ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയായിരുന്നു കരാര്‍ ഒപ്പിട്ടത്. പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചതും ഷിന്‍സോ ആബെയായിരുന്നു. വിഷയത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറിയിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിട്ടേക്കും. കരാറായാല്‍ റഷ്യയില്‍നിന്നുള്ള യുദ്ധക്കപ്പലുകള്‍ രണ്ടു വര്‍ഷത്തിനകമെത്തും. പ്രാഥമിക ചര്‍ച്ചകള്‍ 2016 ഒക്ടോബറില്‍ ആരംഭിച്ചെങ്കിലും തുക, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം തടസ്സം നേരിട്ടു. അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈല്‍ വേധ സംവിധാനമാണ് എസ് 400. ഈ സംവിധാനം വാങ്ങാന്‍ 2016 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുതിനും തമ്മില്‍ കരാറൊപ്പിട്ടിരുന്നു.

ഇന്ത്യയിലെ നിര്‍മ്മാണം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നത് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചെങ്കിലും ഗോവ ഷിപ്്യാര്‍ഡില്‍ അതിനുള്ള സൗകര്യമുണ്ടെന്ന വിലയിരുത്തലില്‍ പദ്ധതി പൊതുമേഖലയ്ക്കു കൈമാറുകയായിരുന്നു. റഷ്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. വ്യോമാക്രണം ചെറുക്കാന്‍ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനവും ഇന്ത്യ വാങ്ങും. റഷ്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category