1 GBP = 89.80 INR                       

BREAKING NEWS

പ്രവാസിയുടെ ഭാര്യയായ പെങ്ങളുടെ മകളുമായുള്ള അവിഹിതം വിലക്കിയിട്ടും വകവെച്ചില്ല; രണ്ടാഴ്ച കാമുകിയെ ഓട്ടോ ഡ്രൈവര്‍ ഒപ്പം താമസിപ്പിച്ചതോടെ വൈരാഗ്യം കൂടി; ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവെത്തി യുവതിയെ തിരികെ കൊണ്ടു പോയിട്ടും വാക്ക് തര്‍ക്കവും അടിപിടിയും തുടര്‍ന്നു; ചിന്നക്കടയിലെ ഉഷാ തിയേറ്ററിന് മുന്നിലെ സിയാദിന്റെ കൊലപാതകത്തിന് പിന്നിലുള്ളത് അമ്മാവന്റെ പ്രതികാരം; പ്രതികള്‍ക്കായി വലവീശി കൊല്ലം പൊലീസ്

Britishmalayali
kz´wteJI³

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ ഞായറാഴ്ച രാത്രിയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പെങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോയി താമസിപ്പിച്ചതിനെ തുടര്‍ന്ന് അമ്മാവനുള്ള പ്രതികാരം. സഹോദരിയുടെ മകളെ രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച ഓട്ടോഡ്രൈവറൈ ക്വട്ടേഷന്‍ ഗുണ്ടകളെ അയച്ച് കൊലപ്പെടുത്തുകയായിരുന്നു അമ്മാവന്‍. ഇതു സംബന്ധിച്ച് ഒരു മാസമായി ജോനകപ്പുറം ചന്ദനയഴികത്ത് സിയാദും പ്രതികളുമായി സംഘര്‍ഷത്തിലായിരുന്നു. ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.


പെങ്ങളുടെ മകളെ രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച ഓട്ടോ ഡ്രൈവറോടുള്ള പകയാണ് ഇതിന് കാരണം. അവിവാഹിതനായ സിയാദ് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് മുമ്പേ തുടങ്ങിതായിരുന്നു ബന്ധം. വിവാഹ ശേഷവും തുടര്‍ന്നു. ഇക്കാര്യത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി പ്രവാസിയായ യുവാവ് ഇരവിപുരത്തേക്ക് താമസം മാറി. ഇതിന് ശേഷവും പ്രണയം തുടര്‍ന്നു. ഒരിക്കല്‍ യുവതി സിയാദിനൊപ്പം ഇറങ്ങിപ്പോകുകയും രണ്ടാഴ്ച ഒപ്പം താമസിക്കുകയും ചെയ്തിരുന്നു. ഇതോടെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി. ഭര്‍ത്താവും ബന്ധുക്കളും എത്തി യുവതിയെ തിരികെ പിടിച്ചുകൊണ്ടു പോരുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നിട്ടും യുവതി സിയാദുമായി ബന്ധം തുടര്‍ന്നു. അമ്മാവനും സുഹൃത്തുക്കളും സിയാദിനോട് മരുമകളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഫലം കണ്ടില്ല.

അതിന് ശേഷവും ബന്ധം തുടരുകയും ചെയ്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല ചെയ്‌തെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ അമ്മാവന്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനെ പ്രതിചേര്‍ത്തിട്ടുമില്ല. ഇപ്പോള്‍ നാട്ടിലുള്ള ഭര്‍ത്താവിന് കൊലയില്‍ പങ്കില്ലെന്നാണ് പൊലീസ് ഭാഷ്യം. ഒളിച്ചോട്ടവും മറ്റുമായി ബന്ധപ്പെട്ട് സിയാദും പെണ്‍കുട്ടിയുടെ അമ്മാവനും തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇതിന്റെ പേരില്‍ അടിപിടിയും നടന്നു. ഈ വൈരാഗ്യമാണ് സിയാദിനെ കൊല്ലാന്‍ അമ്മാവനേയും സംഘത്തേയും പ്രേരിപ്പിച്ചത്. കേസിലെ ഗൂഡാലോചകനായ അമ്മാവനെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ ചിന്നക്കടയില്‍ വച്ചായിരുന്നു സിയാദിനെ കൊലപ്പെടുത്തിയത്. ഓട്ടം കഴിഞ്ഞ് മടങ്ങവേ രാത്രി 12.30 ന് ചിന്നക്കട ഉഷ തീയറ്റര്‍ ജംഗ്ഷനില്‍ വെച്ച് രണ്ട് ആഡംബര ബൈക്കുകളിലായി അക്രമി സംഘം പിന്തുടരുകയും വെട്ടുകയും കുത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം ഓടിയ സിയാദ് മഹാറാണി മാര്‍ക്കറ്റ് ഭാഗത്തേക്ക് ഓട്ടോ ഓടിക്കുകയും വാഹനം നിയന്ത്രണം വിട്ടു മറിയുകയും ചെയ്തതോടെ പിന്നാലെ എത്തിയവര്‍ അവിടെയിട്ട് മരണം ഉറപ്പാക്കുന്ന വിധത്തില്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിന് സമീപമുള്ള പൂക്കടയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓട്ടോ മറിയുന്നതും ഓട്ടോയ്ക്ക പുറത്ത് ചോര വാര്‍ന്ന നിലയില്‍ സിയാദിനെ കാണുകയും ചെയ്തതോടെ പൊലീസിനെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരിച്ചു.

അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ബീച്ച് റോഡില്‍ നിന്നും സിയാദിന്റെ ഓട്ടോയെ ബൈക്കുകള്‍ പിന്തുടരുന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പിന്നീട് ഈ ബൈക്കുകള്‍ തന്നെ മഹാറാണി മാര്‍ക്കറ്റില്‍ നിന്നും സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്ത് നിന്നും പോയതായും പൊലീസ് കണ്ടെത്തി.

നഗത്തിലെ ഐഎന്‍ടിയുസി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ അംഗമായ സിയാദിന്റെ കഴുത്തിന് പിന്നില്‍ വെട്ടും കുത്തുമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം ആയിരുന്നു മരണകാരണം. ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വാരിയെല്ലുകളും തകര്‍ന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്ത നിന്നും ഹോക്കി സ്റ്റിക്കും മൊബൈല്‍ഫോണും പഴ്‌സും പൊലീസ് കണ്ടെത്തിയിരുന്നു. അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളില്‍ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.

ജയിലിലായ ഗുണ്ടാത്തലവന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് കിളികൊല്ലൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടില്‍ കുഴിച്ചുമൂടിയ സംഭവം അടുത്തിടെയുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category