1 GBP = 95.20 INR                       

BREAKING NEWS

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്തിമപരിശോധനക്കായി ഡി.ജി.സി.എ. വിദഗ്ധരെത്തി; ഇന്നും നാളേയും വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധന; അടുത്ത ഘട്ടം യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്: വിമാനമിറക്കിയുള്ള പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ കണ്ണൂര്‍ വിമാനത്താവളം വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി അന്തിമ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അധികൃതര്‍ കണ്ണൂരിലെത്തി. ഇന്നും നാളേയുമായി വിമാനത്താവളത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ടുള്ള സമഗ്രപരിശോധനക്കാണ് ഡി.ജി.സി.എ അധികൃതര്‍ എത്തിയത്. പരിശോധനാ സംഘത്തില്‍ ഡി.ജി.സി.എ യിലെ എയറോഡ്രാം സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ സന്താനം എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. വിമാനത്താവളത്തിലൊരുക്കിയ എല്ലാ വിധ സംവിധാനങ്ങളുടേയും പരിശോധനയും സംഘം നടത്തും.


നേരത്തെ നടത്തിയ പരിശോധനയെ തുടര്‍ന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ കാര്യക്ഷമായി നടപ്പാക്കിയിട്ടുണ്ടോ എന്നും ഈ സംഘം വിലയിരുത്തും. 200 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം ഇറക്കിയായിരിക്കും ഡി.ജി.സി.എ. പരിശോധനക്ക് ശേഷം നടത്തുക. അതോടെ കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കും. കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് എയര്‍പോര്‍ട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടര്‍ന്ന് തയ്യാറാക്കിയ ഇന്‍സ്ട്രമെന്റ് അപ്രോച്ച് നടപടി അനുസരിച്ചാണ് വിമാനം ലാന്റിങ് നടത്തുക.

ഈ മാസം തന്നെ വിമാനമിറക്കിയുള്ള പരിശോധന പൂര്‍ത്തിയാക്കാനാണ് അധികാരികളുടെ തീരുമാനം. ഇന്‍സ്ട്രമെന്റ് ലാന്റിങ് സിസ്റ്റം ഡോപ്ലര്‍ വെരിഹൈ ഫ്രീക്വന്‍സി ഓംമ്‌നി റെയ്ഞ്ച് അന്തരീക്ഷ വിഞ്ജാന വിഭാഗം സഞ്ചമാക്കിയ മെറ്റ് പാര്‍ക്ക്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കാര്യക്ഷമത എന്നിവയും ഡി.ജി.സി.എ സംഘം വിലയിരുത്തും. പരിശോധയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തിന്റെ ഉത്ഘാടനം ഒക്ടോബര്‍ അവസാനവാരം നടക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതോടെ സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കണം. 

എന്നാല്‍ എയര്‍ ഇന്ത്യ സര്‍വ്വീസിന്റെ ഷെഡ്യൂള്‍ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബര്‍ 29 ന് പ്രാവര്‍ത്തികമാവത്തക്കം ഷെഡ്യൂള്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാല്‍ ദിവസങ്ങള്‍ക്കകം ഷെഡ്യൂള്‍ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. സിവില്‍ എവിയേഷന്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കിയാല്‍ അധികൃതരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. അതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ്, ഒമാന്‍, മസ്‌ക്കറ്റ്, ഷാര്‍ജ, റിയാദ്, ദമാം, എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് വിമാന സര്‍വ്വീസ് നടത്തുക. ദിവസം മൂന്ന് സര്‍വ്വീസെങ്കിലും ഉണ്ടാകും.
എയര്‍ ഇന്ത്യക്ക് പുറമേ ജറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ, പാസഞ്ചര്‍ ടെര്‍മിനല്‍, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇന്‍സ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ പരിശോധനകളും വിമാനത്താവളത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞതിനാല്‍ അന്തിമ പരിശോധനയോടെ മറ്റ് വിമാനകമ്പനികളും ഷെഡ്യൂള്‍ തീയ്യതിയും സമയവും ക്രമീകരിച്ച് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category