യേശുവിന് സഹോദരന്മാര് ഇല്ലായിരുന്നുവെന്നും അവര്‍ കസിന്‍സ് ആയിരുന്നു എന്നുമുള്ള ബിനോയി അച്ചന്റെ പ്രസംഗം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബൈബിളില്‍ നൂറു ശതമാനവും വചനങ്ങളെയെല്ലാം വളച്ചൊടിച്ച അവര്‍ കസിന്‍സ് ആണെന്നും വരുത്തിത്തീര്‍ക്കുവാന്‍ അദ്ദേഹം പെടാപ്പാടു പെടുന്നതും കണ്ടപ്പോള്‍ ചിരിയും സഹതാപവും ധാര്‍മ്മികരോഷവും ഉടലെടുത്തു. വളരെ വ്യക്തിവും ശക്തവും ആയി എഴുതിയിരിക്കുന്ന ബൈബിള്‍ വചനങ്ങളെ എത്ര വളച്ചൊടിച്ചാലും സത്യം സത്യമായിത്തന്നെ നിലനില്ക്കും എന്ന് സ്മരിക്കുന്നതു കൊള്ളാം.
യേശുവിനു സഹോദരങ്ങള്‍ ഉണ്ടയിരുന്നു എന്ന് യേശുവിന്റെ ജനനം തൊട്ട് മരണം വരെയുള്ള ബൈബിള്‍ വചനങ്ങള്‍ വളരെ കൃത്യതയോടു കൂടി പറഞ്ഞിരിക്കുനനു. ഈ വാക്യങ്ങളെയെല്ലാം ഏതെല്ലാം രീതിയിലാണ് അദ്ദേഹം വളച്ചൊടിക്കുന്നത്
വളച്ചൊടിയ്ക്കല്‍ - 1
മത്തായിയുടെ സുവിശേഷം 1: 25 വാക്യമാണ് ''പുത്രനെ പ്രവസിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല''
ഇവിടെ അച്ചന് പറയുന്നത് ''വരെ'' എന്ന പദം ഗ്രീക്കുഭാഷയില്‍ വ്യത്യസ്തമാണെന്നും ഒരു പ്രവൃത്തിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതു മാത്രമാണ് എന്നൊക്കെയാണ് അതിന് അദ്ദേഹം ചില ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു. ''മരിക്കുന്നത് വരെ അവര്‍ക്ക് കുട്ടികളില്ലായിരുന്നു'' എന്നു പറഞ്ഞാല്‍ മരിച്ചു കഴിഞ്ഞു കുട്ടികളുണ്ടായി എന്നാണോ അര്‍ത്ഥം എന്നണദ്ദേഹം ചോദിക്കുന്നത്.
എന്നാല്‍ സാമാന്യ ഗതിയില്‍ ആരും ഇങ്ങനെ പറയുകയില്ല. അഥവാ പറഞ്ഞാല്‍ അവര്‍ക്കു കുട്ടികളേ ഉണ്ടായിട്ടില്ല എന്നുറപ്പു വരുത്തുവാന്‍ വേണ്ടി പറയുന്നതാണ്. മരിക്കുന്നതുവരെ അല്‍ഫോന്‍സാമ്മയെ ആരും അറിഞ്ഞിരുന്നില്ല എന്നു പറഞ്ഞാല്‍ മരിച്ചതിനു ശേഷം ആണ് അല്‍ഫോന്‍സാമ്മയെ ലോകം അറിഞ്ഞത് എന്നര്‍ത്ഥം. മരിക്കുന്നതുവരെ യേശുവില്‍ അധികമാരും വിശ്വസിച്ചില്ല എന്നു പറഞ്ഞാല്‍ മരണ ശേഷം വിശ്വസിച്ചു എന്നു തന്നെ അര്‍ത്ഥം. മരണം വരെ അവന് മദ്യപിച്ചിട്ടില്ല എന്നു പറഞ്ഞാല്‍ അവന് ഒരിക്കലും മദ്യപിച്ചിട്ടില്ല എന്നര്‍ത്ഥം. അല്ലാതെ മരിച്ചശേഷം മദ്യപിച്ചു എന്നല്ല.
പുത്രനെ പ്രസവിക്കുന്നതുവരെ അവര്‍ അവളെ അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ അതിനു ശഏഷം അറിഞ്ഞു എന്നു തന്നെ അര്‍ത്ഥം. അതിനു ഗ്രീക്കു ഭാഷ ഒന്നും തേടിപോകേണ്ട. ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും എല്ലാ ഇതിന്റെ അര്‍ത്ഥവും ആശയവും ഒന്നു തന്നെ. ഇനിയും അറിഞ്ഞു എന്നാല്‍ സാധാരണ അറിവ് അല്ല ജോസഫും മേരിയും ഭാര്യാ ഭര്ത്താക്കന്മാരായിരുന്നു. അപ്പോള്‍ അറിഞ്ഞില്ല എന്നതിന്റെ അര്‍ത്ഥം അതുവരെ അവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല എന്നും അതിനുശേഷം ബന്ധപ്പെട്ടു എന്നു തന്നെ അര്‍ത്ഥം. അതിനു യാതൊരു സംശയവുമില്ല. അത് എത്ര വളച്ചൊടിച്ചാലും സത്യമായിത്തന്നെ നില്ക്കും. ലൂക്കാ 1: 34 ദൂതന് മറിയത്തോട് നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്നുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ മറിയം പറഞ്ഞതാണ് ഈ വാക്കുകള്‍. അപ്പോള്‍ അറിഞ്ഞിലല്ല എന്നതിന്റെ അര്‍ത്ഥം ആര്‍ക്കും മസ്സിലാകും.
മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ അവര്‍ സഹവസിക്കുന്നതിനു മുന്‍പ് അവള് ഗര്‍ഭിണി ആയി കാണപ്പെട്ടു. (മത്തായി 1: 18) ഭാര്യ ഭര്ത്താക്കന്മാര് സഹസഹിക്കുക എന്നത് പ്രകൃതി ദത്തമാണ്. അക്കാര്യമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
ഇവിടെ മറിയം ജോസഫിന്റെ ഭാര്യ ആയിരുന്നു. ''ദാവീതിന്റെ പുത്രനായ ജോസഫ് മറിയത്തെ ഭാര്യായയി സ്വീകരിക്കുവാന്‍ ശങ്കിക്കേണ്ട''
(മത്തായി 1: 20)
ജോസഫ് നിദ്രയയില് നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന് കല്പ്പിച്ചതു പോലെ തന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാണ് സുവിശേഷകാരന് പറയുന്നത്. അപ്പോള്‍ ഒരു വീട്ടില്‍ വര്‍ഷങ്ങളോളം ഭാര്യാ ഭര്ത്താക്കന്മാരായി ജീവിച്ച ഇവര്‍ പരസ്പരം ബന്ധപ്പെട്ടിട്ടില്ല എന്നു പറയുന്നത് എന്തടിസഥാനത്തിലാണ്. ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ ഇത് ആരുടെ കണ്ടുപിടിത്തും ആണ്? അതിന്റെ പിന്നിലെ ദുരുദ്ദേശം എന്ത്?
വളച്ചൊടിക്കല്‍ - 2
യഹൂദര്‍ വിസ്മയഭരിതരായി ചോദിച്ചു. ഇവര്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ് ജോസഫ്, ശിമയോന്, യൂദാസ് എന്നിവരല്ലെ ഇവന്റെ സഹോദരന്മാര്? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തലുണ്ടല്ലോ. (മത്തായി 6: 55 - 56) മര്‍ക്കോസ് 6: 3) ഇതില്‍ കവിഞ്ഞ് ഏതു ഭാഷയിലാണ് യേശുവിന്റെ സഹോദരന്മാരെപ്പറ്റി പ്രതിപാദിക്കേണ്ടിയത്? ഇവര്‍ കസിന്‍സ് ആണെന്നാണ് അച്ചന് പറയുന്നത്. ഇതിന് അച്ചന്റെ രകണ്ടുപിടുത്തും ഗ്രീക്കു ഭാഷയില്‍ കസിന്‍സ് എന്ന പദം ഇല്ലായിരുന്നു എന്നും അതു പിന്നീട് വന്നു ചേര്ന്നതുമാണെന്നാണ്
ഏതു ഭാഷാ ശാസ്ത്രജ്ഞനാണ് ഇപ്രകാരം പറഞ്ഞത്?
ഗ്രീക്കു ഭാഷയില്‍ കസിന്‍സ് എന്ന് അര്‍ത്ഥം വരുന്ന പദമാണ് അനപ്സ്യോസ് ആ പദം ബൈബിളില്‍ തന്നെ എത്രയോ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉദ: കൊളേസ് 4: 10 തോബിത് 7: 2 തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍
ഇവിടെ ഗ്രീക്കു ഭാഷയില്‍ സ്വന്തം സഹോദരന് എന്നര്‍ത്ഥം വരുന്ന അഡല്‍ ഫോസ് എന്ന പദമണ് പരാമര്‍ശിച്ചിരിക്കുന്നത്. അല്ലാതെ കസിന്‍സ് എന്നര്‍ത്ഥം വരുന്ന അനപ്സ്യോസ് എന്ന പദമല്ല പ്രയോഗിച്ചിരിക്കുന്നത്. ഇവിടെ നൂറു ശതമാനം കൃത്യതയോടു കൂടി യേശുവിന്റെ സഹോദരന്മാരെ സുവിശേഷ കര്‍ത്താക്കള്‍ ലോകത്തിനു കാട്ടി കൊടുക്കുന്നു. പിന്നെ എന്തിന് ഈ നുണക്കഥകള്‍ പ്രചരിക്കുന്നു.
യേശു പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരങ്ങളും അവനോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുനന്നു. ഒരുവന് അവനോടു പറഞ്ഞു. നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കുവാന്‍ പുറത്തു നില്ക്കുന്നു. യേശു പറഞ്ഞു ആരാണ് എന്റെ അമ്മയും സഹോദരരും? തന്റെ ശിഷ്യരുടെ നേരെ കൈ ചൂണ്ടിക്കൊണ്ടു പറഞ്ഞു. ഇതാ എന്റെ അമ്മയും സഹോദരരനും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും (മത്തായി 12: 46 50) അച്ചന് പറയുന്നതുപോലെ ഇവര്‍ കസിന്‍സ് ആയിരുന്നുവെങ്കില്‍ യേശുവിന്റെ മറുപടി ഇപ്രകാരം ആയേനെ. ആരാണ് എന്റ അമ്മയും കസിന്സും? സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയു കസിന്സിവും
എന്നാല്‍ ഗ്രീക്കു ഭാഷയിലെ അഡല്‍ഫോസ് എന്ന പദത്തിന്റെ യഥാര്‍ത്ഥ തര്‍ജ്ജമയാണ് ഇംഗ്ലീഷില്‍ ബ്രദേഷ് എന്നും മലയാളത്തില്‍ സഹോദരന് എന്നും എഴുതിയിരിക്കുന്നത് അഡല്‍ഫോസ് എന്നാല്‍ ഒരേ ഗര്‍ഭപാത്രത്തില്‍ ഉരുവായവര്‍ (സഹോദരര്‍) എന്നര്‍ത്ഥം.
യോഹന്നാന് 2: 12 ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. അതിനുശേഷം അവന് തന്റെ അമ്മയോടും സഹോദരന്മാരോടും കൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു. ഇവര്‍ കസിന്‍സ് ആയിരുന്നുവെങ്കില്‍ ഈ കസിന്‍സിന്റെ കൂടെ ആയിരുന്നുവോ യേശുവും മറിയവും താമസിച്ചിരുന്നത്?
യോഹന്നാന് 7ാം അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്ത് യേശുവിന്റെ സഹോദരങ്ങളെപ്പറ്റി വ്യക്തമായി മൂന്നു പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. യഹൂദര്‍ യേശുവിനെ വധിക്കുവാന്‍ പദ്ധതി ഇട്ടിരിക്കുന്നതറിഞ്ഞ് പരിഭ്രാന്തരായ സഹോദരന്മാര് യേശുവിനോടു പറയുന്നു. നീ ഇവിടെ വിട്ടു യൂദായിലേക്കു പോകുക എന്നും അവന്റെ സഹോദരന്മാര് പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല എന്നു എഴുതിയിരിക്കുന്നു. സഹോദരന്മാര് തിരുന്നാളിനു പോയി എന്നും എഴുതിയിരിക്കുന്നു. ഇവര്‍ കസിന്സാണെങ്കില് യേശുവും മറിയവും ഈ കസിന്‍സിന്റെ കൂടെ ആയിരുന്നു താമസിച്ചിരുന്നത് എന്നു വ്യക്തം. സഹോദരന്മാരുടെ കൂടെ യേശുവിനെ കാണാഞ്ഞപ്പോള്‍ യൂദരുടെ അത്തെ പദ്ധതി പൊളിഞ്ഞു.
1 കൊറിന്തോസ് 9: 5 മറ്റ് അപ്പസ്തോലന്മാരും കര്‍ത്താവിന്റെ സഹോദരരും ചെയ്യുന്നതുപോലെ ഇവിടയും യേശുവിന്റെ സഹോദരരെ പരാമര്‍ശിക്കുന്നു. ഗലാത്തിയാ 1: 19 കര്‍ത്താവിന്റെ സഹോദരന് യാക്കോബിനെയല്ലാതെ മറ്റാരെയും ഞാന്‍ കണ്ടില്ല.
അപ്പസ്തോല പ്രവര്‍ത്തനം 1: 14 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. അവര്‍ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടും കസിന്‍സ് ഒപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
ഇങ്ങനെ എത്രയോ സുവ്യക്തമായ പരാമര്‍ശങ്ങളാണ് യേശുവിന്റെ സഹോദരന്മാരെപ്പറ്റി ബൈബിള്‍ നല്‍കുന്നത്. ഈ സുവ്യക്തവും സുതാര്യവുമായ ബൈബിള്‍ വചനങ്ങളെ വളച്ചൊടിച്ച് അവരെ കസിന്‍സ് ആക്കുമ്പോഴുണ്ടാകുന്ന ഭവിഷത്ത് എത്ര ഭയാനകം ആണെന്നു ചിന്തിക്കുക.
1. മറിയത്തിന്റെ കൂടെ എപ്പോഴും കാണുന്ന ഒരുമിച്ചു ജീവിക്കുന്ന ഈ കസിന്‍സ് ആരുടെ മക്കള്‍? അവരുടെ അമ്മ ആര്? സ്വന്തം അമ്മയുടെ കൂടെ ജീവിക്കാതെ ഇവര്‍ മറിയത്തിന്റെ കൂടെ ജീവിക്കുന്നതെന്തിന്? യൗസേപ്പ് വിരക്തനാനന്നും സഭ സൂചിപ്പിക്കുന്നു. സഭാ വിരോധികള്‍ക്കും നിരീശ്വരവാദികള്‍ക്കും മറിയത്തെ അവഹേളിക്കുവാന്‍ ഒരായുധം സഭ തന്നെ നല്കിയിരിക്കുന്നു. ഈ കുട്ടികള്‍ ആരുതേട് എന്ന ചോദ്യം അവശേഷിക്കുന്നു.
2, ബൈബിള്‍ ആദ്യമായി പഠിക്കുന്ന ഒരു അക്രൈസ്തവന് യേശുവിന് സഹോദരങ്ങളുണ്ടായിരുന്നു എന്ന് വ്യക്തമായി മനസ്സിലാകുന്നു. മറുവശത്ത് ജോസഫ് വിരക്തനായിരുന്നു എന്നും മറയിത്തെ സ്പര്‍ശിച്ചിട്ടു പോലിമില്ലെന്ന് പുരോഹിതര്‍ പ്രസംഗിക്കുന്നു. അപ്പോള്‍ പിന്നെ ഈ കുട്ടികള്‍ ആരുടേത്? ഇതുമൂലം മറിയം ബിബിസി പോലുള്ള മാധ്യമങ്ങളിലും മറ്റ് ഇംഗ്ലീഷ് പത്രങ്ങളിലും അവഹേളിക്കപ്പെട്ടു. മറിയത്തെ സ്വഭാവഹത്യ ചെയ്യുവാനുള്ള കാരണം തന്നെ ഈ പുരോഹിതരുടെ ഇതുപോലുള്ള പ്രസംഗങ്ങളആണ്. ഇത് പരിശുദ്ധ കന്യാമറിയത്തോടു ചെയ്യുന്ന കൊടുംപാതകം എന്നതില്‍ സംശയമില്ല.
വളച്ചൊടിക്കല്‍ - 3
കുരിശിന് ചുവട്ടിലെ സ്ത്രീകള്‍
മത്തായിയുടെ സുവിശേഷത്തില്‍ യേശുവിന്റെ കുരിശിന് ചുവട്ടില്‍ നിന്ന അനേകം സ്ത്രീകളില്‍ മഗ്ദലന മറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ പരാമര്‍ശം ആണ് അച്ചന് ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്. ''യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം കന്യാമറിയത്തിന്റെ കസിനായിരുന്നുവെന്നും അതുകൊണ്ട് ഇവര്‍ യേശുവിന്റെ കസിന്‍സ് ആണെന്നുമാണ് അച്ചന്റെ വാദം.
എന്നാല്‍ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇവര്‍ ആരായിരുന്നു എന്നു വ്യക്തമായി പറയുന്നുണ്ട്. മഗ്ദലന മറിയവും യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുയും ശുശ്രൂഷിക്കകുയും ചെയ്തവാരിയുന്നു ഇവര്‍ മര്‍ക്കോസ്: 15: 40 - 41
ഇവര്‍ യേശുവിന്റെ സഹോദരന്മാരായിരുന്നുവെങ്കില് സുവിശേഷകാരന് അതെടുത്തു പറഞ്ഞേനെ. കാരണം എപ്പോഴും യേശുവിന്റെ സഹോദരന്മാരെ സുവിശേഷകാരന്മാര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അതിപ്രകാരം ആയിരിക്കും. യേശുവിന്റെ കിസിന്സിനെ സഹോദരന്മാര് എന്നാണല്ലോ പറയുന്നത്. അപ്പോള്‍ യേശുവിന്റെ സഹോദരന്മാരുടെ അമ്മയായ മറിയവും അനിടെ നിന്നിരുന്നു എന്നു പറയേണ്ടി വരുമായിരുന്നു.
ഇവിടെ പറയുന്ന യോസയും ചെറിയ യാക്കോബും യേശുവിന്റെ സഹോദരന്മാരല്ല. അതുകൊണ്ടാണ് ചെറിയ യാക്കോബ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നത്. എല്ലാ കുടുംബങ്ങളിലും കുട്ടപ്പന്, വെളുത്ത കുട്ടപ്പന്, വല്ല്യജോയി, കൊച്ചു ജോയി എന്നിങ്ങനെ പറയാറുണ്ട്. യേശുവിന്റെ സഹോദരന് യാക്കോബ് ആണെന്ന് തെറ്റിദ്ധിരിക്കാതിരിക്കാനാണ് ചെറിയ യാക്കോബ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത്. മാത്രമല്ല അവര്‍ ഗലീലിയാക്കാരുമായിരുന്നു.
യൗസേപ്പിതാവിനെ ഷണ്ഡനാക്കുന്ന പുരോഹിതര്‍
''അങ്ങയുടെ വിരക്തഭര്‍ത്താവായ
യൗസേപ്പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ'' പ്രാര്‍ത്ഥന
ജോസഫിന് ദൈവം നല്കിയ ഭാര്യ ആയിരുന്നു മറിയം. ഒരു കൊച്ചു ഭവനത്തില്‍ ജീവിതം കാലം മുതല്‍ ഭാര്യയോടൊത്തു ജീവിച്ചിട്ട് അവര്‍ ദാമ്പത്യ ബന്ധം പുലര്‍ത്തിയില്ലെന്നും മറിയത്തെ ഒന്നു സ്പര്‍ശിച്ചു പോലും ഇല്ലെന്നു പറയുന്നവര്‍ ജോസഫിനെ ഷണ്ഡനാക്കുകയല്ലേ ചെയ്യുന്നത്?യേശുവിന്റെ ഉയര്പ്പിനു ശേഷമാണ് ശിഷ്യന്മാര് പോലും യേശുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിചച്ചത്. അപ്പോള്‍ പിന്നെ എന്തിന് ഇവര്‍ ദാമ്പത്യ ബന്ധം പുലര്‍ത്താതെ ജീവിക്കണം? ചില ബിഷപ്പുമാരും മറ്റും പറഞ്ഞിരിക്കുന്നത് യൗസേപ്പിന്റെ ആദ്യ ഭാര്യയിലുണ്ടായ മക്കളാണ് ഈ സഹോദരന്മാര് എന്ന് കാരണം ബൈബിള്‍ വചനങ്ങലെ പ്രതിരോധിക്കുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. അങ്ങനെ രാപ്പകല്‍ അദ്ധ്വാനിച്ച് തന്റെ ഭാര്യെയെയും മക്കളെയും പോറ്റി വളര്‍ത്തി വലുതാക്കിയ യൗസേപ്പിനു സഭ സമ്മാനിച്ചു നല്കി ഈ പേരുദോഷം യൗസേപ്പിതാവു സഹിക്കുമോ? മാത്രമല്ല ജോസഫ് വിരക്തനാണന്നും മറിയത്തിനു വേറ മക്കളുണ്ടെന്നും ബൈബിളില്‍ നിന്ന് തെളിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭയാനകമായ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ഇനര്‍ എന്തിന് വചനത്തെ വളച്ചൊടിച്ച് ഇപ്രകാരം ദുര്മ്മോദസ് നിറക്കുന്നു. ഭാര്യാ ഭര്ത്താക്കന്മാരായി ജീവിച്ച അവര്‍ക്ക് മക്കളുണ്ടായെന്നു പറയുന്നതിലെന്താണ് തെറ്റ്? മക്കളില്ല എന്നു പറയുന്നതല്ലേ അപമാനം? അതായത് യേശുവിനെ ഗര്‍ഭം ധിരിച്ചപ്പോള് മറിയം കന്യക ആയിരുന്നു അതിനുശേഷം അവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടായി. ഇതു മാത്രമാണ് ബൈബിള്‍ ഇതേപ്പറ്റി പറയുന്നത്. അതാണ് സത്യം അതിന് യാതൊരു മാറ്റവുമില്ല.
മറിയവും ജോസഫും ഭാര്യ ഭര്ത്താക്കന്മാരായിരുന്നു. അവര്‍ ദാമ്പത്യബന്ധം പുലര്‍ത്തി അവര്‍ക്കു സന്താനങ്ങള്‍ ഉണ്ടായി. അവരെ യേശുവിന്റെ സഹോദരന്മാര് എന്ന് ബൈബിള്‍ പറയുന്നു. ഈ സത്യം അംമഗീകരിക്കുന്നതിന് എന്തിത്ര മടി? മറിയം നിത്യ കന്യകയാണെന്നു വരുത്തിത്തീര്‍ക്കുവാന്‍ ഈ ബൈബിള്‍ വചനങ്ങളെ വളച്ചൊടിക്കുവാന്‍ എന്തുമാത്രം കഷ്ടപ്പെടുന്നുയ
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam