1 GBP = 95.70 INR                       

BREAKING NEWS

ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ യപ്പ് ടിവി എത്തുന്നു; ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് പോരാട്ടം ലൈവായി യപ്പ് ടിവിയില്‍ കാണാം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏഷ്യാ കപ്പ് 2018 ക്രിക്കറ്റ് മത്സരം തത്സമയം കാണുവാന്‍ യപ്പ് ടിവി അവസരം ഒരുക്കുന്നു. ദക്ഷിണേന്ത്യന്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ എത്തുകയാണ് ഇത്തവണ. 15ന് ആരംഭിച്ച ഏഷ്യാ കപ്പ് 2018ന്റെ ഫൈനല്‍ ഈമാസം 28നാണ് നടക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് കളിക്കുന്നത്. 

യപ്പ് ടിവിയിലൂടെ ഏഷ്യാ കപ്പ് 2018 ഉപഭോക്താക്കള്‍ക്കായി ലൈവ് ആയി നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ റെഡ്ഡി പറഞ്ഞു. എല്ലാ പ്രേക്ഷകര്‍ക്കും യാതൊരു അസൗകര്യങ്ങളും കൂടാതെ, മത്സരം കാണുവാന്‍ സാധിക്കുന്നതാണ്. പ്രേക്ഷകര്‍ എവിടെയിരുന്നാലും, ഏതു സമയത്തും യാതൊരു അസൗകര്യങ്ങളും ഇല്ലാതെ ലൈവായി കാണുവാനുള്ള സൗകര്യം ലഭ്യമാകും. ഉപഭോക്താക്കള്‍ പോസിറ്റീവായി തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഉദയ റെഡ്ഡി പറഞ്ഞു.

അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഈ വര്‍ഷം ഏഷ്യാ കപ്പ് നടക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും യപ്പ് ടിവിയുടെ വെബ്‌സൈറ്റില്‍ നിന്നും ഈ സൗകര്യം സബ്‌സ്‌ക്രൈബ് ചെയ്ത് യപ്പ് ടിവിയിലൂടെ ലൈവായി ആസ്വദിക്കാവുന്നതാണ്. യപ്പ് ടിവി ആപ്പ്, ഐഒഎസ് ഫോണുകള്‍, ആന്‍ഡ്രോയിജ് സ്മാര്‍ട്ട്‌ഫോണുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏതെങ്കിലും ഡിവൈസ് എന്നിവയിലൂടെ ഏഷ്യാ കപ്പ് മത്സരം കാണാവുന്നതാണ്.
ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ബേസ്ഡ് ടിവിയാണ് യപ്പ് ടിവി. 200 ലധികം ടിവി ചാനലുകളും രണ്ടായിരത്തിലധികം സിനിമകളും ഇന്ത്യയില്‍ ലഭ്യമാക്കുന്നു. മാധ്യമങ്ങളിലും വിനോദമേഖലയിലും നിക്ഷേപം നടത്തുന്നതിന്, യപ്പ് ടിവിക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കെ.കെ.ആര്‍. സ്ഥാപിച്ച പാന്‍-ഏഷ്യന്‍ പ്ലാറ്റ്‌ഫോം എമറാള്‍ഡ് മീഡിയയില്‍ നിന്നും ഫണ്ട് ലഭിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കായും ഇന്ത്യയില്‍ മികച്ച പ്രീമിയം കണ്ടന്റ് ലഭ്യമാക്കുന്നതിലും ഇന്റര്‍നെറ്റ് പേ ടിവി പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനം യപ്പ് ടിവി നേടിയിട്ടുണ്ട്.

ഏറ്റവം കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി ആപ്പും 4.0 ഉപയോക്തൃ റേറ്റിംഗും ഉള്ള യപ്പ് ടിവിയ്ക്ക് 13 മില്ല്യണ്‍ മൊബൈല്‍ ഡൗണ്‍ലോഡ്‌സും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category