1 GBP = 92.70 INR                       

BREAKING NEWS

ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയില്‍ എത്തിയ ജിബിന്‍ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിര്‍ത്തൂ; സംസാരത്തെ വൈകല്യം മുന്‍നിര്‍ത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബര്‍ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡല്‍ഹി മെട്രോ റെയിലില്‍ മദ്യപിച്ച് ലക്കുകെട്ട് ഒരു പൊലീസുകാരന്‍ യാത്ര ചെയ്തു എന്ന പേരില്‍ ഒരു വീഡിയോ കുറച്ചുകാലത്ത് സൈബര്‍ ലോകത്ത് വൈറലായിരുന്നു. മലയാളിയായ ഈ പൊലീസുകാരന്‍ മെട്രോ യാത്രക്കിടെ നിലത്തുവീഴുകയും വിയര്‍ത്തുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പരിഹസിക്കുകയും ജോലി തന്നെ പോകുമെന്ന ഘട്ടത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ സത്യകഥ പുറത്തുവന്നപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്ക് ദുഃഖിക്കേണ്ടി വന്നു. ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആ പൊലീസുകാരന് അങ്ങനെ സംഭവിച്ചത് രോഗം കാരണമായിരുന്നു. ഇതു തിരിച്ചറിയാതെയാണ് അദ്ദേഹത്തെ സൈബര്‍ ലോകം അപമാനിച്ചത്.

ഈ സംഭവത്തിന് സമാനമായ ഒരു സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ ജിബിന്‍ എന്ന യുവാവ് നേരിടുന്നത്. സൈബര്‍ ലോകത്ത് പ്രത്യക്ഷപ്പെട്ട് ഒരോ വിഷയങ്ങളിലും ചില ടെക്നിക്കുകള്‍ പരിചയപ്പെടുത്തുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ചെയ്ത ഒരുവീഡിയോയുടെ പേരിലാണ് ജിബിര്‍ വിമര്‍ശന വിധേയനായത്. ലഹരിക്ക് അടിമപ്പെട്ട് പറയുന്നതു പോലെയാണ് ജിബിന്‍ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ വ്യാപകമായി വാടസ് ആപ്പിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്യപ്പെട്ടു. ഇതോടെയാണ് റോബര്‍ട്ട് കുര്യാക്കോസ് എന്നയാളാള്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നത്.

യുവാവിന്റെ പ്രശ്നം അദ്ദേഹത്തിന്റെ സംസാരത്തിലുള്ള പൊതു വൈകല്യമാണ്. ഇക്കാര്യം കണ്ടാണ് ലഹരിക്കടിമ എന്ന് സൈബര്‍ലോകം വിധിയെഴുതിയത്. സദാചാര പൊലീസിങ്ങിനു സമാനമായ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്നു ദയവായി വിട്ടു നില്‍ക്കണമെന്നും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. പാമ്പിനെ പിടിക്കാന്‍ ചെറിയൊരു ടെക്നിക്കുമായാണ് ജിബിന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പെണ്‍കുട്ടികളെ എങ്ങനെ വളക്കാം എന്ന വീഡിയോയും ചെയ്തു. സംസാരിക്കുമ്പോള്‍ ഇയാളുടെ നാക്ക് ഉടക്കുകയും പ്രത്യകതരം ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ലഹരി ഉപയോഗിച്ചു ബോധമില്ലാത്ത ആളുടെ വിഡിയോ എന്ന നിലയില്‍ ചിലര്‍ പ്രചാരിപ്പിക്കാന്‍ കാരണം.

എന്നാല്‍ ഒരു ബീഡി പോലും വലിക്കാത്ത വ്യക്തിയാണ് ജിബിന്‍ എന്നും അദ്ദേഹത്തിന്റെ വൈകല്യം മറയാക്കി ആക്രമിക്കുകയാണെന്നും റോബര്‍ട്ട് വ്യക്തമാക്കി. ''എന്റെ വീടിന്റെ നേരെ മുന്‍വശത്താണ് ആ യുവാവിന്റെ വീട്. രണ്ടു വയസ്സു മുതല്‍ എനിക്ക് ജിബിനെ അറിയാം, എന്റെ സഹോദരന്റെ ഒപ്പം പഠിച്ചിട്ടുണ്ട്. നന്നായി വണ്ടി ഓടിക്കും. വീട്ടിലെ വണ്ടി ഓടിക്കുന്നത് പലപ്പോഴും അവനാണ്. അപ്പനും അമ്മയും തയ്യല്‍ക്കാരാണ്.'' റോബര്‍ട്ട് പറയുന്നു.

ധാരണയുടെ ശരി തെറ്റുകള്‍ നോക്കാതെ അയാള്‍ സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം അക്കൗണ്ടിലും പോസ്റ്റ് ചെയ്ത വിഡിയോകള്‍ ഇങ്ങനെ പ്രചരിപ്പിക്കുമ്പോള്‍ നീറുന്നത് അയാളുടെ കുടുംബമാണ്. അതിനാലാണ് സമൂഹമാധ്യമത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും റോബര്‍ട്ട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി റോബര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

റോബര്‍ട്ട് സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ;
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഭൂരിഭാഗം വാട്സാപ് ഗ്രൂപിലുകളിലും ഫേസ്ബുക് പേജുകളിലും നിറഞ്ഞു നില്‍ക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയര്‍ ചെയ്യുന്നവര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആള്‍ എന്ന നിലയിലും. ഏറെക്കുറെ രണ്ടു വയസ്സ് മുതല്‍ ഞാന്‍ നേരിട്ട് അറിയുന്ന ആള്‍ ആണ് വീഡിയോയില്‍ ഉള്ള ജിബിന്‍ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും..

ഈ പാവം വിചാരിക്കുന്നത് അവന്‍ അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകള്‍ നോക്കാതെ അയാള്‍ സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ് ബി യിലും പോസ്റ്റ് ചെയ്ത വീഡിയോകളാണ് ' ലഹരി യുടെ അടിമ 'എന്ന പേരില്‍ 'പലരും കണ്ണില്‍ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങളായി അറിയാവുന്ന പേരില്‍ ഒരു കാര്യം ഞാന്‍ തീര്‍ത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യന്‍ അല്ല അവന്‍..

പലപ്പോഴും റാങ്കുകള്‍ക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവന്‍.. അവനു ചെറുപ്പത്തിലേ തൊഴില്‍ പരിശീലനം വേണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്റെ മാതാ പിതാക്കള്‍ അവനു ഡ്രൈവിങ് പരിശീലനം നേടി കൊടുത്തു. ഇന്നവന്‍ ഒരു മികച്ച ഡ്രൈവര്‍ ആണ്. അടുത്തറിയുന്നവര്‍ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവര്‍.

അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകള്‍ കണ്ടാല്‍ ഉടനെ കേറി 'അങ്ങ് വിധിക്കരുത്. ' നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറല്‍ പൊലീസിങ്?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category