1 GBP = 90.20 INR                       

BREAKING NEWS

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖല കൊച്ചിയിലെ നിര്‍മ്മാണത്തില്‍ മുറിഞ്ഞു; 24,500 മൈല്‍ നീളമുള്ള സീമീവീ 3യിലെ ഭൂഗര്‍ഭ കേബിള്‍ മുറിഞ്ഞത് കുണ്ടന്നൂര്‍ മേല്‍പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ; ഇന്റര്‍നെറ്റിനെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും ബദല്‍മാര്‍ഗ്ഗം കണ്ടെത്തി; കേബിള്‍ ശൃംഖലയിലെ കണ്ണികളായി കൊച്ചിയും ദക്ഷിണാഫ്രിക്കയും പോര്‍ച്ചുഗലും

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യ അതിവേഗ ഇന്റര്‍നെറ്റിന്റെ യുഗത്തിലേക്ക് കടന്നു കഴിഞ്ഞു. ഫോര്‍ജിയില്‍ നിന്നും ഫൈവ് ജിയിലേക്കുള്ള ഇന്‍ര്‍നെറ്റ് വേഗതയ്ക്ക് തുടക്കമിടാന്‍ ഇനിയും അധികം സമയം വേണ്ട. അതിനുള്ള കേരളത്തിലെ തുടക്കം കൊച്ചിയില്‍ ആകുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ കേരളത്തിലെ ഇന്‍ര്‍നെറ്റ് വേഗതയെ ആശങ്കയിലാക്കുന്ന ഒരു സംഭവം ഇന്നലെയുണ്ടായി. കുണ്ടന്നൂര്‍ മേല്‍പാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.

ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താവിനിമയ കേബിളായ സീമീവീ 3 (തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂര്‍വേഷ്യ-പടിഞ്ഞാറന്‍ യൂറോപ്പ് 3) ആണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുറിഞ്ഞത്. പെട്ടെന്നു തന്നെ ബദല്‍ ലൈനിലൂടെ സിഗ്നലുകള്‍ മാറ്റിവിട്ടതിനാല്‍ ഉപയോക്താക്കളെ കാര്യമായി ബാധിച്ചില്ല. എങ്കിലും ഇന്റര്‍നെറ്റ് മുടങ്ങിയേക്കുമെന്ന ആശങ്കയുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖലയാണിത. നീളം 24,500 മൈല്‍ വരും.

ഏഷ്യ, ആഫ്രിക്ക, യുറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സീമീവീ 3 യുടെ ജംക്ഷന്‍ ബോക്സിനാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണു തകര്‍ന്നത്. ഇതോടെ ബിഎസ്എന്‍എല്ലിന്റേത് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് വിനിമയ ശേഷിയില്‍ കുറവുണ്ടായി എന്നാണു കണക്കാക്കുന്നത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡാണ് (വി എസ്എന്‍എല്‍) സീമീവീ3 സിഗ്നല്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത്. കൊച്ചിയിലും മുംബൈയിലുമാണു സീമീവിയുടെ ഇന്ത്യയിലെ ഹബ്.

കേബിള്‍ പൊട്ടുന്നതു കനത്ത നഷ്ടമുണ്ടാക്കുമെന്നതിനാല്‍ വി എസ്എന്‍എല്‍ സാങ്കേതിക വിദഗ്ദര്‍ ഉടനെ സ്ഥലത്തെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികളിലാണ്. റോഡരികില്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേബിള്‍ നേരത്തെ കണ്ണാടിക്കാട്, കുമ്പളം എന്നിവിടങ്ങളില്‍ ഹൈവേ നിര്‍മ്മാണത്തിനിടെ മുറിഞ്ഞിരുന്നു.

ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കായി ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയുമാണ് കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. എല്ലായിടത്തെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളാണു വിവിധ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളില്‍നിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്കു വിവരങ്ങള്‍ എത്തിക്കുന്നത്.

ദക്ഷിണാഫ്രിക്കയും മൗറീഷ്യസും വഴിയാണ് ഇന്ത്യയില്‍ ഈ കേബില്‍ എത്തുന്നത്. കാക്കനാട്ടെ വി എസ്എന്‍ എല്ലില്‍ നിന്ന് ചെറായി ബീച്ചിലെ നോഡിലേക്കാണ് കേബിള്‍ ഉള്ളത്. മൗറീഷ്യസില്‍ നിന്നും മലേഷ്യയിലെ പെനാംഗിലേക്ക് പോകുന്ന കേബിളിന്റെ നോഡാണ് കൊച്ചിയിലെ വി എസ്എന്‍എല്‍ എക്സ്ചേഞ്ചുമായി ബന്ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാരംഭിക്കുന്ന സേഫ് ശൃംഖല കൊച്ചി വഴി മലേഷ്യയിലെ പെനാംഗ് വരെ നീളും. മൗറീഷ്യസില്‍ ബെ ജെക്കോത്ത്, റിയൂണിയനില്‍ സെന്റ് പോള്‍ എന്നിവിടങ്ങളിലും ശൃംഖലയെ കരയിലെ എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കും.

കേപ്ടൗണില്‍ നിന്നും പോര്‍ട്ടുഗലിലേക്കുള്ള കേബിള്‍ ബന്ധം വഴി അമേരിക്കയിലേക്ക് ഈ കേബില്‍ ശൃഖല നീളുന്നുണ്ട്. അതുകൊണ്ട് തനെനയാണ് ലോകത്തെ ഏറ്റഴും വലിയ കേബിള്‍ ശൃംഖലയായി മറുന്നത്. യൂറോപ്പിലേക്കുള്ള വാര്‍ത്താ വിനിമയവും ഡാറ്റാ കൈമാറ്റവും സുഗമാകുന്നതിനൊപ്പം യൂറോപ്പ് വഴി അമേരിക്കയിലൂടെ ഒരു പാത കൂടി തുറന്നുകിട്ടുന്നതാണ് ഈ ശൃംഖല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category