1 GBP = 92.40 INR                       

BREAKING NEWS

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ ഹൈടെക് മുറിയില്‍ വെച്ച്; തൃശ്ശൂരിലെ സഹോദരന്റെ വീട്ടില്‍ സ്വകാര്യ സുരക്ഷാഭടന്മാരുടെ അകമ്പടിയില്‍ കഴിയുന്ന ഫ്രാങ്കോ 10 മണിയോടെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകും; മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി ഫ്രാങ്കോ; ചോദ്യം ചെയ്യലില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ ബിഷപ്പിനെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കി പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനാണ് അന്വേഷണ സംഘം തിരഞ്ഞെടുത്തത്. ഇവിടെ രാവിലെ 10 മണിയോടെ ബിഷപ്പ് എത്തുമെന്നാണ് കരുതുന്നത്. ഇവിടെ ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ സൗകര്യമുള്ള ഹൈടെക്ക് ചോദ്യം ചെയ്യല്‍ മുറി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടം തന്നെ അന്വേഷണ സംഘം തിരഞ്ഞെടുത്ത്ത. അന്വേഷണ ഉദ്യോഗസ്ഥര്‍ കോട്ടയത്തു നിന്നും തൃപ്പുണിത്തുറയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

ഇന്നലെ രാത്രിയോടെയാണു ചോദ്യംചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. ഇന്നലെ കൊച്ചിയില്‍ ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അവിടെ തങ്ങുകയാണ്. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. സ്വകാര്യ സുരക്ഷാഭടന്മാര്‍ക്കൊപ്പമാണ് ഫ്രാങ്കോ എത്തിയിട്ടുള്ളത്. തൃശ്ശൂരില്‍ നിന്നും അദ്ദേഹം തൃപ്പൂണിത്തുറയിലേക്ക എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. ബിഷപ്പിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് പൊലീസ് കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അറസ്റ്റിന് തടസ്സമല്ല. ചോദ്യം ചെയ്യലിന്റെയും, തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്.

പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വാഭാവിക സുരക്ഷ ബിഷപ്പിന് നല്‍കും. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തില്‍ ചോദ്യം ചെയ്യും. ബിഷപ്പിന്റെ സഹായികളായ ജലന്തര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തി. ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താന്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹര്‍ജി നല്‍കിയത്.

അതേസമയം, കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നലെ ഈ മാസം 25 ലേക്ക് മാറ്റിവച്ചിരുന്നു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയില്‍ മുളയ്ക്കല്‍ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരാതി നല്‍കിയത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിച്ചിരിക്കുന്നത്.

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ഇതിന്റെ തെളിവുകള്‍ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്കെതിരെ താന്‍ ഉള്‍പ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളില്‍ നിന്നും നീക്കി. ഇതിനു പിന്നില്‍ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category