1 GBP = 95.20 INR                       

BREAKING NEWS

വിഐപികള്‍ക്കായി അത്യാഡംബര ഹെലിക്കോപ്റ്റര്‍; കോടികളുടെ അഴിമതി കേസില്‍ ഇന്ത്യ തപ്പി നടന്ന ബ്രിട്ടീഷുകാരനെ ഇന്ത്യയിലേക്ക് അയക്കാന്‍ യുഎഇ കോടതി; ദുബായില്‍ അറസ്റ്റിലായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസ് പ്രതിയെ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരനെ യുഎഇ സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറും. വിവിഐപികള്‍ക്കായി അത്യാഡംബര ഹെലിക്കോപ്റ്റര്‍ വാങ്ങാനുള്ള 2007-ലെ 3600 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട മൈക്കല്‍ എന്ന ബ്രിട്ടീഷുകാരനാണ് ദുബായില്‍ അറസ്റ്റിലായത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് 12 ലക്ഷ്വറി ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്.

ജൂണിലാണ് മൈക്കലിനെ യുഎഇ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും കസ്റ്റഡിയിലെടുത്തതും. ഒരുമാസത്തിനുശേഷം ജാമ്യത്തില്‍ വിട്ട ഇയാള്‍ ഇപ്പോള്‍ യുഎഇയിലുണ്ട്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ യുഎഇ കോടതി സ്വീകരിച്ചുതുടങ്ങിയതായി മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാടുകടത്തുന്നതിനെതിരെ മൈക്കലിന് അപ്പീല്‍ നല്‍കാനാവുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. മൈക്കലിനെ വിട്ടുകിട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതി നല്‍കി അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഇടപാടിന് വഴിയൊരുക്കിയത് മൈക്കലാണെന്ന് സിബിഐ കരുതുന്നു. മൈക്കലിന് പുറമെ രണ്ട് ഇടനിലക്കാര്‍കൂടി ഈ കേസിലുണ്ടെന്നാണ് കരുതുന്നത്. ഇവരാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരാര്‍ അഗസ്തയ്ക്ക് അനുകൂലമാക്കി മാറ്റിയതെന്നും വിലയിരുത്ത്പപെടുന്നു. 12 എഡബ്ല്യു 101 വിവിഐപി ചോപ്പറുകള്‍ വാങ്ങാനാണ് 2007-ല്‍ കരാറിലെത്തിയത്. ്അഴിമതിയാരോപണത്തെത്തുടര്‍ന്ന് 2014-ല്‍ ഈ കരാര്‍ ഇന്ത്യ റദ്ദാക്കി.

ഇതുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്പി. ത്യാഗിയും മറ്റ് എട്ടുപേര്‍ക്കുമെതിരേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ത്യാഗിയുടെ ബന്ധു സഞ്ജീവ്, ഇന്‍ഫോടെക് ലീഗല്‍ അഡൈ്വസര്‍ ഗൗതം ഖൈത്താന്‍, വ്യോമസേനയുടെ മുന്‍ വൈസ് ചീഫ് ജെ.എസ്. ഗുജ്റാല്‍, അഗസ്ത വെസ്റ്റ്ലന്‍ഡ് മുന്‍ ചീഫ് എക്സിക്യുട്ടീവ് ബ്രൂണോ സ്പനോലിനി, ഫിന്മെക്കാനിക്ക മുന്‍ ചെയര്‍മാന്‍ ഗ്യൂസെപ്പെ ഓഴ്സി, ഇടനിലക്കാരായ കാര്‍ലോ ഗെറോസ, ഗ്യൂഡോ ഹാഷ്‌കെ, ക്രിസ്റ്റിയാന്‍ മൈക്കല്‍ എന്നിവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. അഗസ്റ്റ വെസ്റ്റ്ലന്‍ഡിന്റെ ബ്രിട്ടനിലെ ഉപകമ്പനിയാണ് ഫിന്മെക്കാനിക്ക, മൊഹാലി ആസ്ഥാനമായുള്ള ഐഡിഎസ് ഇന്‍ഫോടെക്ക്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ നടപടിയെടുത്തത്. വിദേശികളും ഇന്ത്യക്കാരുമടക്കം 34 പേര്‍ക്കെതിരേ ജൂലൈയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടുവഴികളിലൂടെയാണ് ഇടപാടില്‍ കൈക്കൂലി നല്‍കിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരനായ ക്രിസ്റ്റ്യാന്‍ മൈക്കല്‍ ജയിംസാണ് ഇതിലൊരു വഴി. കാര്‍ലോ ഗെറോസ, ഗ്യൂഡോ ഹാസ്‌കെ എന്നിവരിലൂടെയുടെ പണമിടപാടാണ് രണ്ടാമത്തെ വഴിയെന്നും ഇഡി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category