1 GBP = 95.20 INR                       

BREAKING NEWS

അല്‍പം അരിയും രണ്ടുജോഡി വസ്ത്രവും കൊടുത്ത് അമ്മയെ വീടിന് മുന്നില്‍ ഇറക്കിവിട്ട് വീടുപൂട്ടി മകനും മരുമകളും ആസ്സാമിലേക്ക് ടൂറിന് പോയി; തെരുവിലിരുന്ന് വിങ്ങിപ്പൊട്ടി അമ്മ; പശ്ചിമബംഗാളില്‍നിന്നും കരളലിയിക്കുന്ന ഒരു കദനകഥ

Britishmalayali
kz´wteJI³

യസ്സായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന മക്കള്‍ ഏറിവരുന്ന നാടാണിത്. വൃദ്ധസദനങ്ങളില്‍ അവര്‍ക്ക് പരിചരണമോ സാന്ത്വനമോ ലഭിച്ചെന്നുവരാം. എന്നാല്‍, അവരെ പെരുവഴിയിലാക്കിപ്പോകുന്ന മക്കളെ എന്തു വിളിക്കണം? അതും ഭാര്യക്കൊപ്പം വിനോദയാത്രയ്ക്ക് പോകുന്ന ദിവസങ്ങളില്‍ വീട്ടിനുള്ളില്‍ കഴിയാന്‍ അനുവദിക്കാതെ അമ്മയെ പെരുവഴിയിലാക്കിയ അധ്യാപകനായ മകനെ? 70-കാരിയായ റാഷ്മണി ഭട്ടാചാര്യ നേരിട്ടത് അത്തരമൊരു നന്ദികേടിന്റെ വേദനയാണ്.

രണ്ടു ജോഡി വസ്ത്രങ്ങള്‍, കുറച്ച് അരി. തെരുവിലിരുന്ന് നിരാലംബയായി വിതുമ്പിയ അമ്മയുടെ പക്കല്‍ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ ചോദിച്ചപ്പോഴാണ് ആ അമ്മയുടെ ദുര്‍ഗതി മനസ്സിലാകുന്നത്. അധ്യാപകനായ മകനും ഭാര്യയും കൂടി ആസാമിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. പോകുന്നതിന് മുമ്പ് അവര്‍ റാഷ്മണിയുടെ കൈയില്‍ അരിയും വസ്ത്രവും ഏല്‍പ്പിച്ച് അവരെ വീട്ടില്‍നിന്ന് പുറത്തിറക്കി. പിന്നീട് വീടുപൂട്ടി മകനും ഭാര്യയും പോവുകയും ചെയ്തു.

തന്നോട് മകനും ഭാര്യയും ഈ വിധത്തില്‍ പെരുമാറുന്നത് ആദ്യമായല്ല. പലപ്പോഴും അവഹേളനവും മര്‍ദ്ദനവും നേരിടേണ്ടിവരാറുണ്ട്. എന്നാല്‍, ബരാക്ക്പൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകരായ മകന്റെയും മരുമകളുടെയും അന്തസ്സ് കളയേണ്ടെന്ന് കരുതി റാഷ്മണി അതാരോടും പറഞ്ഞില്ലെന്ന് മാത്രം. ഇത്തവണ ഏതാനും ദിവസം തെരുവില്‍ ആരോടും മിണ്ടാതെ കഴിഞ്ഞു. പക്ഷേ, വിശപ്പും ഏകാന്തതയും തളര്‍ത്തിയതോടെ അവര്‍ തളര്‍ന്നുപോയി.

അയല്‍ക്കാരാണ് റാഷ്മണി തെരുവിലിരുന്ന് കരയുന്നത് കണ്ടത്.. അവരെത്തി വിവരം ചോദിച്ചപ്പോഴാണ് മകന്റെയും മരുമകളുടെയും ക്രൂരത പുറംലോകമറിയുന്നത്. ഇവരറിയിച്ചതിനെത്തുടര്‍ന്ന് അധികൃതരെത്തി റാഷ്മണിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. റാഷ്മണിക്ക് ഭക്ഷണവും മരുന്നും നല്‍കിയതായി കൗണ്‍സിലറായ അജ്ബിതി ബിശ്വാസ് പറഞ്ഞു. മകനും മരുമകളും ആസാമില്‍നിന്ന് തിരിച്ചെത്തിയശേഷം അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി ബരാക്ക്പുര്‍ മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ ഉത്തം ദാസ് പറഞ്ഞു.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category