1 GBP = 89.80 INR                       

BREAKING NEWS

ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്ന ഏമാന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; പട്ടാപ്പകല്‍ നടുറോഡില്‍ ഡ്യൂട്ടിക്കിടയില്‍ നടത്തുന്ന വിക്രിയകളില്‍ ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലര്‍ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാര്‍ഡാണെന്ന് കേരളാ പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: കേരള പൊലീസ് സേനയ്ക്ക് അപമാനകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ മനഃപൂര്‍വം സ്ത്രീകളെ സ്പര്‍ശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംശയം തോന്നി ചിലര്‍ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാള്‍ പിന്നെയും പരിപാടി തുടരുകയാണ്. അതേസമയം,തേവരയിലെ ഈ ഞരമ്പ് രോഗി പൊലീസ് അല്ല ഹോം ഗാര്‍ഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് വഴിയുള്ള കേരള പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.

ഇന്നലെ തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ നടന്ന സംഭവം ഇതിനകം ഫേസ്ബുക്കിലും മറ്റും വ്യാപക ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ഇയാളുടെ അടുത്തു കൂടി പോകുന്ന ഒരു സ്ത്രീയെ പോലും ഇയാള്‍ വെറുതേ വിടുന്നില്ല. സ്‌കൂള്‍ യൂണിഫോമില്‍ പോകുന്ന കൊച്ചു കുട്ടികളുടെ ശരീരങ്ങളില്‍ പോലും ഇയാള്‍ യാതൊരു മടിയും കൂടാതെ സ്പര്‍ശിക്കുന്നു. മക്കളെക്കാള്‍ പ്രായം കുറവുള്ള കുട്ടികളെ പോലും യാതൊരു മടിയും കൂടാതെ സ്പര്‍ശിച്ചു സുഖിക്കുന്ന ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

റോഡരുകില്‍ ഒന്നുമറിയാത്ത പോലെയാണ് ഇയാള്‍ കൈവീശി നില്‍ക്കുന്നത്. സ്ത്രീകള്‍ അടുത്തു കൂടി പോകുമ്പോള്‍ വീശുന്ന ഇയാളുടെ കൈകള്‍ പുരുഷന്മാര്‍ പോകുമ്പോള്‍ ഒതുക്കി പിടിക്കാന്‍ മറക്കുന്നുമില്ല. പല സ്ത്രീകളും അറിയാതെ കൈകൊണ്ടതാവാമെന്ന് വിചാരിച്ചാണ് കടന്നു പോകുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ അടക്കം ചിലര്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്. ഇവര്‍ സംഭവം മനസ്സിലാക്കി തിരിഞ്ഞു നോക്കിയെങ്കിലും ഇതൊന്നും മൈന്‍ഡ് ചെയ്യാതെ ഇയാള്‍ തന്റെ കലാപരിപാടി തുടരുകയാണ്.

അതേസമയം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഈ ഞരമ്പു രോഗി ഹോം ഗാര്‍ഡാണെന്നാണ് കേരളാ പൊലീസ് പറയുന്നത്. എന്തായാലും ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാള്‍ ജോലി ചെയ്ത പരിധിയിലെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ് സേനയ്ക്ക് കൂടി നാണക്കേടായ ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഉടന്‍ നടപടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category