1 GBP = 94.20 INR                       

BREAKING NEWS

സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എത്രയും വേഗം ഡിലീറ്റ് ചെയ്താല്‍ പുലിവാലുകള്‍ കുറയ്ക്കാം!

Britishmalayali
kz´wteJI³

ദമ്മാം: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൗദി സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കുന്നു. സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ച സംഭവം പ്രവാസികള്‍ക്കിടയിലും ഞെട്ടലുണ്ടാക്കി. നാല് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തി എന്നാണ് കേസ്.

ഒരു യൂറോപ്യന്‍ വനിതയുമായി ട്വിറ്ററില്‍ ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദമ്മാമിലെ ദഹ്റാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. സൗദി അരാംകോയിലെ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറാണ് വിഷ്ണു. സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നത് സൗദിയില്‍ ഗുരുതര കുറ്റമാണ്. രാജ്യത്തെ മതപരവും പൊതുധാര്‍മികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുന്നതും ദുഷ്ടലാക്കുള്ളതുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ് ഉത്തരവ് വന്നത് രണ്ടാഴ്ച മുമ്പാണ്.

നേരത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് ദമ്മാമിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ മഞജു മണിക്കുട്ടന്‍, സകീര്‍ ഹുസൈന്‍ എന്നിവര്‍ വിഷ്ണുവിന്റെ കേസില്‍ ഇടപെട്ടിരുന്നു. സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുന്നത് അഞ്ചുവര്‍ഷം വരെ തടവും മൂന്ന് ദശലക്ഷം റിയാല്‍ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോര്‍വേഡ് ചെയ്തുകിട്ടുന്നത് പങ്കുവച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തില്‍ വന്നശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ വകുപ്പില്‍ ശിക്ഷ ലഭിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സൗദിയിലുള്ള മലയാളികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എത്രയും വേഗം പൂട്ടുന്നതാണ് നല്ലത്. ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുക തുടങ്ങി കര്‍ശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

സൈബര്‍ നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏകദേശം 5.76 കോടി രൂപ) പിഴയുമാണ് ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും. സാമൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ മലയാളികളുടെ പല വാട്സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category