1 GBP = 95.20 INR                       

BREAKING NEWS

സന്ദര്‍ലാന്റിലെ ആശുപത്രിയില്‍ ഭക്ഷണം വിളമ്പി ചിത്രയും കൂട്ടുകാരും നേടിയത് 1300 പൗണ്ട്; സ്റ്റീവനേജില്‍ ആശുപത്രി വാര്‍ഡില്‍ നിന്നും ലഭിച്ചത് 156 പൗണ്ട്; അതിരില്ലാത്ത ജീവകാരുണ്യത്തില്‍ ബിഎം ചാരിറ്റി 63000 പൗണ്ട് കഴിഞ്ഞും കുതിപ്പ് തുടരുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മഹാപ്രളയം നേരിട്ട നാടിനെ കൈപിടിച്ചുയര്‍ത്താന്‍ യുകെയില്‍ അനേകം സ്ഥലങ്ങളിലാണ് കുക്ക് ഫോര്‍ കേരള ചലഞ്ച് നടന്നത്. ഈ വാര്‍ത്തകളില്‍ ആവേശം പൂണ്ട അനേകരോടപ്പം സന്ദര്‍ലാന്റിലെ ആശുപത്രിയില്‍ ചിത്ര വിനോദ് കുമാറും സുഹൃത്തുക്കളായ മറ്റു രണ്ടു നഴ്‌സുമാരും ചേര്‍ന്ന് കേരള ഭക്ഷണം വിളമ്പിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ സഹായ ധനം 1062 പൗണ്ട്. ഈ തുക ഗിഫ്‌റ് എയ്ഡ് ചേര്‍ത്ത് കണക്കില്‍ എത്തിയപ്പോള്‍ 1300 ലേറെ പൗണ്ട്.

രണ്ടോ മൂന്നോ പേര് ചേര്‍ന്നാല്‍ ലഭിക്കുന്നത് ഇത്രയും വലിയ തുകയാണെങ്കില്‍ യുകെ മലയാളികള്‍ മാത്രം കരുതിയാല്‍ കേരളത്തെ കണ്ണീരില്‍ നിന്നും കരകയറ്റാം എന്നുറപ്പാണ്. പക്ഷെ എല്ലാവര്‍ക്കും അതിനു കഴിയണമെന്നില്ല. അതിനാലാണ് ചിത്ര വിനോദ് കുമാറിനെ പോലെ മനഃസാക്ഷിയുള്ളവര്‍ക്കായി ഈ ലോകം കാത്തിരിക്കുന്നത്. കേരളത്തിലെ ഭക്ഷണ, പാചക രീതിയെ അങ്ങേയറ്റം ഇഷ്ടം പെടുന്ന ബ്രിട്ടീഷ്, ആഫ്രിക്കന്‍, ഏഷ്യന്‍ വംശജര്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ആശുപത്രികളില്‍ അനേകം പേരാണ് കുക്ക് ഫോര്‍ കേരള ചലഞ്ച് ഏറ്റെടുക്കുന്നത്. പലരായി ഏറ്റെടുത്ത ജീവകാരുണ്യം ഇതിനകം 62 പൗണ്ടിലേക്കു വളര്‍ന്നിരിക്കുകയാണ്.
ചിത്രയ്‌ക്കൊപ്പം ജയാ ആന്‍ഡ്രിയാസ്, മാംഗ്ലൂര്‍ ഉഡുപ്പി സ്വദേശിനിയായ റീത്ത മന്റോണ്‍സാ എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് 31നാണ് കറി നൈറ്റ് നടത്തിയത്. മൂന്നു പേരും ചേര്‍ന്ന് ചിക്കന്‍ കറി, ബീഫ് കറി, ചോറ്, ചിക്കന്‍ ബിരിയാണി എന്നിവയാണ് ഉണ്ടാക്കി വിതരണം ചെയ്തത്. നേരത്തെ തന്നെ ഓര്‍ഡര്‍ എടുത്താണ് ഭക്ഷണം ഉണ്ടാക്കിയത്. ഇതോടൊപ്പം മറ്റു ചില ചെറിയ ഐറ്റംസും ഉണ്ടാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും അധികം തുകയാണ് സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് ചിത്ര പറയുന്നു.

ഭക്ഷണം വാങ്ങിക്കാതെ തന്നെ സംഭാവന നല്‍കിയവരും ഉണ്ട്. ഇവരുടെ മാനേജര്‍ ഡേഫ് മക്‌നിക്ലോസ് പൂര്‍ണ പിന്തുണ നല്‍കുകയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്നു സഹായിക്കുകയും ചെയ്തുവെന്ന ചിത്ര വ്യക്തമാക്കി. കോട്ടയം പരിപ്പ് സ്വദേശിനിയായ ചിത്ര കുടുംബത്തോടൊപ്പമാണ് സന്ദര്‍ലാന്റില്‍ കഴിയുന്നത്. ഐസിഎ സന്ദര്‍ലാന്റ് മുന്‍  പ്രസിഡന്റ് വിനോദ് കുമാര്‍ ആണ് ഭര്‍ത്താവ്. നയന്‍, അവന്തിക എന്നിവര്‍ മക്കളാണ്. ഓട്ടോ ആന്‍ഡ്രിയാസ് ആണ് ചെന്നൈ സ്വദേശിനിയായ ജയയുടെ ഭര്‍ത്താവ്. കാമില്‍ ഹെന്റി മന്റോണ്‍സാ ആണ് റീത്തയുടെ ഭര്‍ത്താവ്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എത്തിച്ചു നല്‍കിയ പോസ്റ്ററും സ്റ്റിക്കറും പ്രയോജനപ്പെടുത്തി സ്റ്റീവനേജിലെ റെസ്പിറേറ്ററി വാര്‍ഡില്‍ നിന്നും നഴ്‌സായ മേഴ്‌സി മാത്യു 125 പൗണ്ട് കേരള ഫ്‌ളഡ് അപ്പീലിലേക്കു കണ്ടെത്തിയപ്പോള്‍ ഗിഫ്‌റ് എയ്ഡ് ചേര്‍ന്ന തുക 156 ആയി മാറുക ആയിരുന്നു. സഹപ്രവര്‍ത്തകരും രോഗികളും അവരുടെ ബന്ധുക്കളും ഒക്കെ ഉള്‍പ്പെടുന്നവര്‍ നല്‍കിയ നാണയ തുട്ടുകളാണ് പിറന്ന നാടിനായി മേഴ്‌സി കണ്ടെത്തിയത്.

മേഴ്‌സിയുടെ ശ്രമഫലമായി സ്റ്റീവനേജില്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഉള്‍പ്പെട്ട ഏതാനും പേര് കൂടി ധനസമാഹരണം ഏറ്റെടുത്തിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിത്താണ ഒരു നാടിനെ കണ്ടില്ലെന്നു നടിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന ഉള്‍വിളിയിലാണ് മേഴ്‌സിയും ചിത്രയും പോലുള്ളവര്‍ ആരുടേയും പ്രേരണ ഇല്ലാതെ അപ്പീലില്‍ സ്വയം സജീവമായത്. ഏതാനും വര്‍ഷം കഴിയുമ്പോള്‍, മഹാപ്രളയത്തെ വിലയിരുത്തുമ്പോള്‍ തന്റെ നാടിനായി തനിക്കും എന്തെങ്കിലും ചെയ്യാനായി എന്ന ചിന്ത നല്‍കുന്ന സന്തോഷം മാത്രമാണ് ഇങ്ങനെ അനേകരെ കേരളത്തിനായി അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.

അതിനിടെ റണ്‍ ടു കേരള എന്ന നവീന ആശയം ഒരാഴ്ച അകലത്തില്‍ നില്‍കുമ്പോള്‍ കേരളത്തിനായി 10000 കിലോമീറ്റര്‍ ഓടാന്‍ ഓട്ടക്കാര്‍ ആവേശത്തോടെ സജീവമാകുകയാണ്. പലരും ദിവസവും അനേകം കിലോമീറ്ററുകള്‍ പരിശീലനം നടത്തുന്നു. ഒരു മാസം കൊണ്ട് ലോകത്തിന്റെ പലയിടത്തായി ഓട്ടക്കാര്‍ ചേര്‍ന്ന് പതിനായിരം കിലോമീറ്റര്‍ തികച്ചു അതുവഴി കേരളത്തിനായി കൈപിടിക്കുക എന്നതാണ് ലക്ഷ്യം. ഓട്ടക്കാരില്‍ ബഹുഭൂരിഭാഗവും യുകെ മലയാളികള്‍ ആയതിനാല്‍ ഓടുന്ന ദൂരവും ഏറ്റവും കൂടുതല്‍ യുകെയില്‍ തന്നെ ആയിരിക്കും. ഇതിനു പുറമെയാണ് ഞായറാഴ്ച ചിചെസ്റ്ററില്‍ ഡോ മാത്യു 100 മൈല്‍ സൈക്കിള്‍ ഓട്ടം നടത്തുന്നത്. ഇത്തരത്തില്‍ വിവിധങ്ങളായ ആശയങ്ങള്‍ ഏകോപിപ്പിച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കേരളത്തിന്റെ പുനഃ നിര്‍മ്മാണത്തില്‍ യുകെ മലയാളികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നത്.

നമ്മള്‍ ഇതുവരെ സമാഹരിച്ചത് 63,245.24 പൗണ്ട്
പ്രളയ ശക്തിയില്‍ മുങ്ങിയ നമ്മുടെ നാടിനു വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടക്കമിട്ട ദുരിതാശ്വാസ സഹായ നിധിയിലേക്ക് ഇതുവരെ സമാഹരിച്ചത് 63,245.24 പൗണ്ടാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി ലിങ്കിലേക്ക് ഗിഫ്റ്റ് എയ്ഡ് അടക്കം 46187.68 പൗണ്ടും ബാങ്ക് അക്കൗണ്ടിലേക്ക് 2841 പൗണ്ടുമാണ് ലഭിച്ചത്. വിവിധ സാമൂഹിക, സാംസ്‌ക്കാരിക കൂട്ടായ്മകളുടെ പ്രവര്‍ത്തന ഫലമായി ഇതുവരെ 14,216.56 പൗണ്ടും ലഭിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ലഭിച്ച തുക 63,245.24 ആയിരിക്കുകയാണ്. ഇനിയും പലരും നടത്തുന്ന ദൗത്യങ്ങളും കേരള മുഖ്യമന്ത്രിയുടെ വണ്‍ മന്ത് ചലഞ്ചിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു യുകെയിലെ മലയാളികള്‍ 'മൈ ഫാമിലി ചലഞ്ച് ഫ്രം യുകെ ടു റിബില്‍ഡ് കേരള' എന്ന പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതിനാലും അപ്പീല്‍ ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
'മൈ ഫാമിലി ചലഞ്ച് ഫ്രം യുകെ ടു റിബില്‍ഡ് കേരള' എന്ന ചലഞ്ചിങ്ങ് വഴി യുകെയിലെ 1000 കുടുംബത്തില്‍ നിന്നെങ്കിലും 50 പൗണ്ട് വീതം ശേഖരിക്കാന്‍ ആണ് പദ്ധതി. ഈ ചലഞ്ചിങ്ങില്‍ പങ്കെടുക്കുന്നവരുടെയെല്ലാം പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ തുടങ്ങും. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ യുകെ മലയാളികളുടെ കൈത്താങ്ങിന് രൂപം നല്‍കിയത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആണ്. ഈ പദ്ധതിയുടെ ഭാഗമായി 13 ട്രസ്റ്റിമാരും ഉപദേശക സമിതിയില്‍ ഉള്ള ഇരുപതോളം മുന്‍ ട്രസ്റ്റിമാരും 50 പൗണ്ട് വീതം നല്‍കും.
വിര്‍ജിന്‍ മണി വഴി നല്‍കുന്ന ഓരോ പൗണ്ടിനും ഒന്നേകാല്‍ പൗണ്ട് വീതം ഞങ്ങള്‍ കൈമാറും എന്നതിനാല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നിരവധി പേരാണ് ഫണ്ട് നല്‍കുന്നത്. നിങ്ങളാല്‍ കഴിയുന്ന തുക ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് നല്‍കുക. നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും കൃത്യമായ കണക്കുണ്ടാവുകയും അത് പരസ്യമാക്കുകയും ചെയ്യും. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category