1 GBP = 92.40 INR                       

BREAKING NEWS

മെത്രാനെന്ന പദവി ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചും സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി വാണു; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാന്‍ പഞ്ചാബ് പൊലീസ് പിണിയാളായി നിന്നു; ഡല്‍ഹിയിലെ ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ കാവലാളായപ്പോള്‍ കേരളത്തില്‍ സിപിഎമ്മുകാരും ഒപ്പം നിന്നു; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോള്‍ പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവില്‍ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം

Britishmalayali
kz´wteJI³

കോട്ടയം: പുരോഹിതന്‍ എന്നതിനെക്കാള്‍ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ഡല്‍ഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബില്‍ സ്വന്തം അധോലോകമാണ് ബിഷപ്പ് സ്ഥാപിച്ചെടുത്തത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം സഭ മുക്കുകയായിരുന്നു. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതായിരുന്നു ഇതിന് കാരണം. എന്നാല്‍ കന്യാസ്ത്രീകള്‍ തെരുവിലെത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. കേരളം ഒന്നടങ്കം കന്യാസ്ത്രീയ്ക്ക് പിന്തുണയുമായെത്തി. ഇതോടെ ബിഷപ്പിനെ കൈവിടേണ്ട സ്ഥിതിയിലേക്ക് പിണറായി സര്‍ക്കാരെത്തി. ഡല്‍ഹിയിലെ കാവല്‍ ഭടന്മാരും കൈമലര്‍ത്തി. അതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഴിക്കുള്ളിലായി.


ഡല്‍ഹിയില്‍ സഹായമെത്രാനെന്ന നിലയിലെ പ്രവര്‍ത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡല്‍ഹിയില്‍ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അര്‍ഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ല്‍ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകര്‍ത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്‌ലറാണ് തന്റെ റോള്‍ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളില്‍ കുടുക്കി ഒതുക്കി. സ്ത്രീ പീഡനവും സാമ്പത്തിക ക്രമക്കേടും ആരോപിച്ചു.

പലരില്‍ നിന്നു ളോഹ ഊരി വാങ്ങി. ഇതിനെല്ലാം വേണ്ടി സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറില്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതില്‍ പലരും അതൃപ്തരുമായിരുന്നു. ഇതിനിടെയാണ് കന്യാസ്ത്രീകള്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിന് ഇറങ്ങിയത്. ഇവിടേയും അതിബുദ്ധിയാണ് വിനയായത്. ഇത്തരമൊരു പീഡനകാര്യം കന്യാസ്ത്രീകളാരും സഭയ്ക്ക് പുറത്ത് ചര്‍ച്ചയാക്കിയിരുന്നില്ല. എന്നാല്‍ സഭയ്ക്കുള്ളിലെ നടപടിക്കായി ഏതറ്റം വരേയും കന്യാസ്ത്രീകള്‍ പോകുമെന്നായപ്പോള്‍ ഇരകള്‍ക്കെതിരെ ബിഷപ്പ് പൊലീസില്‍ പരാതി കൊടുത്തു. പഞ്ചാബ് പൊലീസിലെ സ്വാധീനം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെ അവര്‍ക്ക് പിഴച്ചു. കോട്ടയത്തെ പൊലീസില്‍ പരാതി എത്തിയപ്പോള്‍ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണു. അഴിക്കുള്ളിലാകുന്ന ആദ്യ ഇന്ത്യന്‍ മെത്രാനെന്ന കുപ്രസിദ്ധി ഫ്രാങ്കോയെ തേടിയെത്തി.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റുചില കന്യാസ്ത്രീകളെയും കഴുകന്‍കണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാല്‍ കെണിയില്‍പ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലില്‍ ഒരു കന്യാസ്ത്രീയുടെ പ്രാര്‍ത്ഥനാമുറിയില്‍നിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയര്‍ കന്യാസ്ത്രീകള്‍ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങള്‍ക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോര്‍ത്ത് ആരും ഒന്നും മിണ്ടിയില്ല. ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബിഷപ്പിനെ തൊടാന്‍ സഭയും പൊലീസും മടിച്ചു ഇതിന് കാരണം ബിഷപ്പിന്റെ സ്വാധീനമായിരുന്നു.

സ്വന്തമായി കന്യാസ്ത്രീ മഠവും വൈദിക സഭയും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. തനിക്ക് ഇഷ്ടങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നു ഇത്. വൈദിക മഠത്തിലൂടെ തന്നെ മാത്രം പിന്തുണയ്ക്കുന്ന വൈദികരെ ഉണ്ടാക്കി. ഇവരെ ഗുണ്ടകളെ പോലെ ഉപയോഗിച്ചു. എല്ലാ സെമിനാരികളിലും ചാരന്മാരായി ഇവരെ നിയമിച്ചു. അങ്ങനെ ജലന്ധര്‍ രൂപതയെ എല്ലാ അര്‍ത്ഥത്തിലും കൈക്കുള്ളിലാക്കി ഫ്രാങ്കോ വിരാജിച്ചു. ഇതോടെ രൂപതയിലെ പള്ളികളില്‍ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയില്‍ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരല്‍ അനങ്ങിയാല്‍ പോലും ബിഷപ്പ് അപ്പോള്‍ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങള്‍ നിരീക്ഷിച്ചു.

അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്ത്തുന്ന തരത്തില്‍ ഇടപെടല്‍ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാര്‍ത്ഥനാലയം കൈക്കലാക്കാന്‍ ഫാ ബേസിലിനെ എല്ലാ അര്‍ത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആര്‍ക്കും എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. ഇത്തരത്തിലൊരു ബിഷപ്പാണ് അഴിക്കുള്ളിലാകുന്നത്.

കണ്ണുകളിലൂടെ സംസാരിക്കുന്ന ഇരകളെ അരിഞ്ഞ് വീഴ്ത്തിയ മെത്രാന്‍
തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഇതോടെ പരാതികളും എത്തി. മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍ പലതും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. മദര്‍ ജനറലിന്റെ പിന്തുണ ബിഷപ്പിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ പരാതികളെല്ലാം മുങ്ങി. ചിലരെ ബിഷപ്പിന്റെ പീഡനത്തെത്തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണു സഭ വിട്ടതെ്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും സഭയില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല. ബിഷപ്പിന്റെ മാഫിയാ ബന്ധങ്ങളാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പുരോഹിതന്‍ എന്നതിനെക്കാള്‍ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോയെന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇതായിരുന്നു ശരിയും. ഹിറ്റലറെ പോലെ എല്ലാം നിയന്ത്രിച്ചു.

ഗഖലന്‍ സെന്റ് മേരീസ് ഇടവകയില്‍ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോള്‍ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവന്‍ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീര്‍ത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവന്‍ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിര്‍ത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂര്‍ത്തിയായതെന്ന് അവര്‍ മറുപടി നല്‍കി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോല്‍ അദ്ദേഹത്തിന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങള്‍ എതിര്‍ത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അര്‍പ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാന്‍ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.-ഇതാണ് ഫ്രാങ്കോയുടെ ഹിറ്റ്‌ലര്‍ ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണം.

കണ്ണുകളിലൂടെ സംസാരിക്കുന്ന മെത്രാനായിരുന്നു ഫ്രാങ്കോ. ആ കണ്ണുകളില്‍ നോക്കിയാല്‍ ആത്മീയതയുടെ തിളക്കം ആര്‍ക്കും അനുഭവിക്കാനാകുമായിരുന്നില്ല. ചാനലുകള്‍ക്ക് പണം നല്‍കി വാര്‍ത്തകളുണ്ടാക്കിയും മറ്റും പഞ്ചാബിലുടനീളം അറിയപ്പെടുന്ന വ്യക്തിയായി മാറി. അവിടെ രാഷ്ട്രീയക്കാരിലും മറ്റും സ്വാധീനവും ഉയര്‍ത്തി. ഇത്തരം വാര്‍ത്തകളിലൂടേയും മറ്റും വത്തിക്കാനിലും ശ്രദ്ധേയനായി ഫ്രാങ്കോ. ഇതോടെ ഇന്ത്യയില്‍ നിന്നും വത്തിക്കാനില്‍ ഫ്രാങ്കോയ്‌ക്കെതിരെ എത്തിയ പരാതികളെല്ലാം മുങ്ങി. അവിടെയുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. പരാതികള്‍ മുങ്ങിയതോടെ ബിഷപ്പിന്റെ സ്വാധീന ശക്തി അറിഞ്ഞ പലരും ചെറുവിരല്‍ പോലും അനക്കാതെ സഭ വിട്ട് പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്. ബേസില്‍ അച്ചന്‍ പ്രാര്‍ത്ഥനകള്‍ക്കായി തുടങ്ങിയതാണ് പ്രാര്‍ത്ഥനാ ഭവന്‍ ചാനല്‍. ആത്മീയ കാര്യങ്ങള്‍ക്കായി തുടങ്ങിയതാണ് ഇത്. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളങ്കല്‍ ഈ ചാനല്‍ പിടിച്ചെടുത്തു. ഇതുവഴിയാണ് അനുകൂല പ്രചരണങ്ങള്‍. ബിഷപ്പിനായി വിശ്വാസികള്‍ സിന്ദാബാദ് വിളിക്കുന്നതു പോലും ഇതിലൂടെ പ്രക്ഷേപണം ചെയ്തു.

1990 -ല്‍ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ 2009 -ലാണ് ഡല്‍ഹിയില്‍ സഹായ മെത്രാനാകുന്നത്. ഡല്‍ഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. 1964 -ല്‍ മറ്റത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2013 ജൂണ്‍ 13 -നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള രൂപതയായ ജലന്ധര്‍ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായതിനാല്‍ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. ഇതും ബിഷപ്പിന് വളര്‍ന്നുയരാന്‍ സഹായകമായി.

അമിത് ഷായും രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കള്‍
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഫ്രാങ്കോ മുളയ്ക്കല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും ഫ്രാങ്കോ മുളയ്ക്കലിന് അടുപ്പമുണ്ട്. രാജ്നാഥ് സിങ് വഴിയാണ് അമിത് ഷായുമായി ബിഷപ്പ് അടുപ്പത്തിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനേയും ബിജെപി നേതൃത്വത്തേയും അടുപ്പിച്ചത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ നീക്കമാണ്. ഇടത് സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി എംഎല്‍എ പെട്ടെന്നൊരു ദിവസം ബിജെപിക്കാരനായി. സഭകളുടെ ഇടപെടലുകളിലൂടെ കണ്ണന്താനം ബിജെപിയില്‍ എത്തിയത് തന്റെ ക്രെഡിറ്റിലേക്ക് എത്തിക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിനായി. ഇതോടെ ബിജെപി നേതാക്കളുടെ പ്രിയപ്പെട്ട സഭാ നേതാവായി ഫ്രാങ്കോ മാറി. 2005 മുതല്‍ 2009വരെ രാജാനാഥ് സിംഗായിരുന്നു ബിജെപി പ്രസിഡന്റ്. പിന്നീട് നിഥിന്‍ ഗഡ്ഗരിയും അമിത് ഷായും എത്തിയപ്പോഴും ഈ ബന്ധം തുടര്‍ന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിര്‍ത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. വൈദികര്‍ക്കെതിരായ പരാതികളില്‍ പൊലീസ് അന്വേഷണം ഇഴയുകയാണ്. സര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്നും രേഖ ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് പൂഴ്ത്തുകയാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ക്കും പരിമിതി വന്നു. ഇതിനെല്ലാം കാരണം ബിഷപ്പിന്റെ സ്വാധീന ശക്തിയുടെ ഫലമായിരുന്നു.

1990 -ല്‍ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ 2009 -ലാണ് ഡല്‍ഹിയില്‍ സഹായ മെത്രാനാകുന്നത്. ഡല്‍ഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കള്‍ക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന വിഷയത്തിലും ജലന്ധര്‍ ബിഷപ് സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കന്യാസ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ പെടുന്നത്. മലബാറില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവിനെ കെ പി സി സി അധ്യക്ഷന്‍ ആക്കാന്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ നേതാവിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശനാനുമതി സമീപകാലത്തു നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഈ നേതാവ് ജലന്ധറിലെത്തി ബിഷപ്പിനെ സന്ദര്‍ശിച്ചു. ഇതോടെ അനുമതി കിട്ടിയെന്നാണ് സൂചന.

ഇദ്ദേഹത്തെ തന്നെ കെ പി സി സി പ്രസിഡന്റ് ആക്കാന്‍ ജലന്ധര്‍ ബിഷപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ഫോണില്‍ വിളിച്ചു ശുപാര്‍ശ പറഞ്ഞിരുന്നു. കഴിഞ്ഞ കെ പി സി സി പുനഃസംഘടനയില്‍ മലബാറില്‍ നിന്നുള്ള ഒരു യുവനേതാവ് ജനറല്‍ സെക്രട്ടറിയായതിലും ബിഷപ്പിന്റെ സ്വാധീനമുണ്ടെന്നാണ് സൂചന. കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും ജലന്ധര്‍ ബിഷപ്പിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഇതു കാരണമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരാന്‍ മടിച്ചതും. 2019 -ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയസഭയെ ബിജെപി പക്ഷത്തെത്തിക്കാനുള്ള നീക്കത്തിനും നേതൃത്വം നല്‍കുന്നത് ഗുജറാത്തില്‍നിന്നുള്ള ഒരു ബിഷപ്പും ജലന്ധര്‍ ബിഷപ്പുമാണ്.

ഇവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 16 ബിഷപ്പുമാര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സഭയില്‍പെട്ട ഒരാളെ കേന്ദ്രമന്ത്രി ആക്കിയത്. ഇടതുപക്ഷത്തുള്ള പല നേതാക്കളുമായും ബിഷപ്പിന് നല്ല ബന്ധമുണ്ട്.

ഫാ. ബേസില്‍ മൂക്കന്‍തോട്ടത്തില്‍ മര്‍ദ്ദിച്ച ബിഷപ്പ്!
പഞ്ചാബിലെ 'വട്ടായിലച്ചനായിരുന്നു' ഫാ. ബേസില്‍ മൂക്കന്‍തോട്ടത്തില്‍. വിശ്വാസികളുടെ ബഹുമാനവും ആദരവും പിടിച്ചു പറ്റിയ വൈദികന്‍. ജലന്ധര്‍ രൂപത ആദ്യ മെത്രാനായ സിംഫോറിയന്‍ തോമസ് കീപ്രത്തിന്റെ കാലം മുതല്‍ അവിടെ ധ്യാനകേന്ദ്രം നടത്തിവന്ന വൈദികനായിരുന്നു ഫാ. ബേസില്‍. എന്നാല്‍ ജലന്ധറില്‍ ബിഷപ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category