1 GBP = 87.90 INR                       

BREAKING NEWS

ബംഗളൂരുവില്‍ പോയത് ആറു തവണ; കര്‍ണ്ണാടകയും തമിഴ്നാടും മഹാരാഷ്ട്രയും ഗോവയും അരിച്ചു പെറുക്കി; കേരളത്തിലെ ഒട്ടുമുക്കാല്‍ ജില്ലകളിലും തെരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല; ഝാര്‍ഖണ്ഡിലും പഞ്ചാബിലും കണ്ടെന്ന ഫോണ്‍ സന്ദേശവും ഗുണകരമായില്ല; ഇനി വീണ്ടും ഫോണ്‍ വിളികളുടെ വിശകലനത്തിലേക്ക്; ജെസ്നയെ കുറിച്ച് എത്തുംപിടിയുമില്ലാതെ അന്വേഷണ സംഘം; മുക്കുട്ടുതറയിലെ തിരോധാനത്തില്‍ ആര്‍ക്കും ഒരു സൂചനയുമില്ല

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

റാന്നി: കാണാതായി ആറുമാസത്തോളം എത്തിയിട്ടും കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംമ്പന്ധിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ല. കര്‍ണ്ണാട- തമിഴ്നാട്- മഹാരാഷ്ട്ര -ഗോവ എന്നീ അയല്‍ സംസ്ഥാനങ്ങളിലും കേരളത്തിലെ ഒട്ടുമുക്കാല്‍ ജില്ലകളിലും വ്യാപകമായി അന്വേഷണം നടത്തിയിട്ടും ജെസ്‌നയെക്കുറിച്ച് ഇതുവരെ കൃത്യമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

ബാംഗ്ലൂരില്‍ ജെസ്‌നയെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ് തവണ പൊലീസ് സംഘം ഇവിടെ എത്തി അനേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഈ മാസം 10-ാം തീയതിയോടെ ഇവിടെ നിന്നും പുറപ്പെട്ട അന്വേഷണ സംഘം രണ്ടുദിവസം മുമ്പാണ് തിരിച്ചെത്തിയത്. തമിഴ്നാട്ടില്‍ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഇവിടെ നിന്നും വെറും കൈയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ മടക്കം. ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ജസ്‌നയെ കണ്ടതായി ഫോണ്‍ സന്ദേശങ്ങള്‍ എത്തിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യത്തില്‍ വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന് സഹായകമായ ഒരു വിവരവും ഇരു സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചില്ല.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുക്കളടക്കം കക്ഷിചേര്‍ന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ഇടവിട്ട് അന്വേണ പുരോഗതി അറിയിച്ച് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡി വൈ എസ് പി കെ സന്തോഷ്‌കുമാര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. ദിവസേനയുള്ള നടപടിക്രമങ്ങള്‍ കൃത്യമായി വിവരിച്ചാണ് കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുന്നതെന്നാണ് അറിയുന്നത്. ഇനിയുള്ള അന്വേഷണം ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന. സൈബര്‍ സെല്ലില്‍ നിന്നും ജസ്‌നയുടെ ഫോണ്‍വിളികള്‍ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് വിശകലനം ചെയ്ത ശേഷം ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനാണ് പൊലീസ് സംഘം ലക്ഷ്യമിട്ടിട്ടുള്ളത്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ കഴിഞ്ഞ് മാര്‍ച്ച് 22 മുതലാണ് കാണാതായത്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ തിനഞ്ചംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ജസ്‌നയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു നല്‍കാനുള്ള പാരിതോഷികം രണ്ടില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

തിരോധാന കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജസ്‌നയെ കാണാതായി ജസ്‌നയെ കാണാതായ മാര്‍ച്ച് 22ന് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും ജസ്‌നയുടെ പിതാവ് പരാതി നല്‍കി.

നാലാം ദിവസം മാത്രമാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ജസ്‌നയുടെ തിരോധാനം ഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ഉപവാസ സമരവും നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category