1 GBP = 95.20 INR                       

BREAKING NEWS

ബിഷപ്പ് സ്ഥാനം കിട്ടിയതോടെ 'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങി; 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോള്‍; സ്വകാര്യമായി ചോദിച്ചപ്പോള്‍ സത്യം പറഞ്ഞ് മുഴുവന്‍ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നില്‍ മൊഴിയെടുത്തപ്പോള്‍ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; കൈവിലങ്ങു വീഴുകയും മെത്രാന്‍പദവി തെറിക്കുകയും ചെയ്തതോടെ ഫ്രാങ്കോക്കെതിരെ കൂടുതല്‍ പരാതികള്‍ എത്തിയേക്കും

Britishmalayali
kz´wteJI³

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായതോടെ മെത്രാനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ സഭയില്‍ നിന്നും തിരുവസ്ത്രം ഊരിപ്പോയ കന്യാസ്ത്രീകളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ഫ്രാങ്കോ ബിഷപ്പായ ശേഷം 18ഓളം കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. ഇവരില്‍ നിന്നും മൊഴിയെടുത്ത പൊലീസിന് മനസ്സിലാക്കാന്‍ സാധിച്ചത് ഇവര്‍ക്കും ബിഷപ്പില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ്. ഇപ്പോള്‍ ബിഷപ്പ് കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കന്യാസ്ത്രീക്കെതിരെ പരാതിയുമായി എത്തിയേക്കും. ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മെത്രാന്‍ പദവിയില്‍ നിന്നും മാറ്റപ്പെട്ട ഫ്രാങ്കോക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരാനാണ് സാധ്യത.

ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന പ്രാര്‍ത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.

പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പാര്‍ത്ഥനാ പരിപാടി തുടങ്ങിയതോടെയാണ് 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഊരിയത്. കന്യാസ്ത്രീയക്ക് പീഡനം നേരിടേണ്ടി വന്നതും ഈ കാലഘട്ടത്തിലാണ്. ഇത്തരം മൊഴി പൊലീസിന് കിട്ടിയതോടെ കൂടിയാണ് മെത്രാനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.


പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ത്ഥനാ പരിപാടി സഭ നിര്‍ത്തിവച്ചതായും കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴികള്‍. തിരുവസ്ത്രം ഉപേക്ഷിച്ചവരില്‍ നാലു പേരില്‍ രണ്ട് പേരാണ് ബിഷപ്പിനെതിരെ പ്രതികരിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെര്‍ജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഠത്തിലെ കംപ്യൂട്ടറുകളില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളും ബിഷപ്പിനെതിരാണ്. വിവിധ കാരണങ്ങളാല്‍ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുത്തിരുന്നു.

ഫ്രാങ്കോക്കെതിരെ പരാതിയുമായി ഉജ്ജയിനി ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്ജയിനി ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. മദറിനും കര്‍ദ്ദിനാളിനും പരാതി നല്‍കിയിട്ടും നടപടി വരാതിരിക്കുകയും പരസ്യമായി താന്‍ അപമാനിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് ഇപ്പോള്‍ ബിഷപ്പിന്റെ അറസ്റ്റിന് ഇടയാക്കിയ പരാതി നല്‍കിയ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്.

മഠത്തില്‍ എത്തിയാല്‍ ബിഷപ്പിന്റെ ചെയ്തികള്‍ പുറത്ത് പറയാന്‍ പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നെന്നാണ് കന്യാസ്ത്രീ മദറിന് നല്‍കിയതെന്ന രീതിയില്‍ പുറത്തു വന്ന കത്തില്‍ പറഞ്ഞിരുന്നത്. തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ കന്യാസ്ത്രീകളെ ബിഷപ്പ് നിര്‍ബ്ബന്ധിച്ചിരുന്നതായും അല്ലാത്തവരെ മാനസീക പീഡനത്തിന് ഇരയാക്കിയിരുന്നതായുമാണ് റിപ്പോര്‍ട്ട്. ബിഷപ്പ് അര്‍ദ്ധരാത്രിയില്‍ തന്നെ ഫോണില്‍ വിളിച്ച് പുറത്ത് പറയാന്‍ കഴിയാത്ത രീതിയില്‍ ലൈംഗികചുവയുള്ള സംസാരം നടത്തിയിരുന്നതായും അശ്ശീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും കന്യാസ്ത്രീ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ പീഡനം നടന്നതായി കന്യാസ്ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫോണ്‍ കമ്പനികളോട് ഉത്തരവിട്ടു.

ഫോണ്‍വിളികള്‍ കേസില്‍ വലിയ തെളിവായി മാറുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മൊെബെല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പൊലീസ് കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തെ ഫോണ്‍ രേഖകള്‍ മാത്രമാണ് മൊബൈല്‍ സേവനദാതാക്കള്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ബിഷപ്പും കന്യാസ്ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. എന്തായാലും പദവി നഷ്ടമായ ബിഷപ്പിനെതിരെ വരും ദിവസങ്ങളിലും പരാതികള്‍ എത്തുമെന്നാണ് പുറത്തുവരുന്ന സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category