1 GBP = 89.80 INR                       

BREAKING NEWS

യുക്മ കലാമേളകള്‍ക്ക് തുടക്കമായി: ന്യൂകാസിലില്‍ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയണല്‍ കലാമേളയ്ക്ക് വര്‍ണ്ണാഭമായ സമാപനം

Britishmalayali
kz´wteJI³

ന്യൂകാസില്‍: യുകെയിലെ പ്രവാസി മലയാളികളുടെ ദേശീയ കലാ മാമാങ്കത്തിന് കേളികൊട്ടുയര്‍ത്തി യുക്മയുടെ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ആദ്യ കലോത്സവം നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയണല്‍ കലോത്സവത്തിന് ന്യൂ കാസിലില്‍ വര്‍ണാഭമായ സമാപനം. ന്യൂകാസില്‍ മാന്‍ അസോസിയേഷന്‍ ആതിഥേയത്വം അരുളിയ കലാമേളയില്‍ യുക്മ അംഗങ്ങളായ നോര്‍ത്ത് ഈസ്റ്റിലെയും, സ്‌കോട്‌ലന്‍ഡിലെയും വിവിധ മലയാളി അസോസിയേഷനുകള്‍ പങ്കെടുത്തു.

ന്യൂകാസില്‍ ഫെനം ഇംഗ്ലീഷ് മാര്‍ട്ടയേര്‍സ് ഹാളില്‍ നടന്ന മുഴുദിന പരിപാടിയില്‍ യുക്മയുടെ കലോത്സവ മാനുവല്‍ അനുസരിച്ചുള്ള വിവിധ കലാപരിപാടികളില്‍ അംഗങ്ങള്‍ മാറ്റുരച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങള്‍ രാവിലെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ദീപ ജേക്കബ് ഉദ്ഘാടനം ചെയ്തു. മാന്‍ അസോസിയേഷന്‍ ഗവേര്‍ണിംഗ് ബോഡി ഗവര്‍ണര്‍ ഷെല്ലി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഷൈമോന്‍ തോട്ടുങ്കല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ യുക്മ പ്രതിനിധി ജിജോ മാധവപ്പള്ളില്‍, മാന്‍ അസോസിയേഷന്‍ രക്ഷാധികാരി വര്‍ഗീസ് തെനംകാല, സ്‌കോട്‌ലന്‍ഡില്‍ നിന്നുള്ള അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ സുനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജിബി ജോസ് വാഴക്കുളം യോഗത്തിനു നന്ദി അര്‍പ്പിച്ചു. രാജു എബ്രഹാം, എല്‍ദോ പോള്‍, ഹണി ബാബു, റോബിന്‍ പൗലോസ്, ആന്‍ സുനില്‍, ഷേര്‍ളി ബിജു  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാന്‍ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡേയില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ചു നല്‍കപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category