1 GBP = 90.20 INR                       

BREAKING NEWS

ആഘോഷങ്ങള്‍ക്ക് അവധികൊടുത്തു അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം ഇന്ന് സന്ദര്‍ലാന്റില്‍

Britishmalayali
മാത്യു ജോസഫ്

സന്ദര്‍ലാന്റ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും  കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍സന്ദര്‍ലാന്റ് സെന്റ് ജോസഫ്‌സ്  ദേവാലയത്തില്‍ വച്ച് ഇന്ന് ഭക്തിനിര്‍ഭരമായ  പരിപാടികളോടെ തുടക്കമാകുന്നു. 

രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ  ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ഫാ: മാത്യു പിണക്കാട്ട്  മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ രൂപതയിലെ മറ്റു വൈദീകരും സഹകാര്‍മ്മീകരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍  ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. 

സെപ്റ്റംബര്‍ പതിമൂന്നിന് (വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച ഒന്‍പത് ദിവസം നീണ്ടുനിന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കി. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ: സജി തോട്ടത്തിലും സ്വാഗതം ചെയ്യുന്നു.

Address:
ST.JOSEPHS CHURCH, SUNDERLAND. SR4 6HP

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category